Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഞ്ചാവിന് അടിമയായ മുസ്ലിം യുവാവ് മകളെ കടത്തിക്കൊണ്ട് പോയത് മയക്കുമരുന്നിന് അടിമയാക്കി എന്ന് പരാതി; വിവാഹം കഴിച്ചു നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കാനാണു നീക്കമെന്നും അമ്മയുടെ ആരോപണം; പ്രായപൂർത്തിയാകുംമുമ്പ് മകൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ പോക്സോ കേസെടുക്കണമെന്നും ആവശ്യം;പെൺകുട്ടിക്ക് പ്രായപൂർത്തിയായോ സ്വമനസ്സാലെയാണോ ഇറങ്ങിപ്പോയോ എന്നിവ പരിശോധിക്കാൻ പൊലീസും; വയനാട്ടിൽ നിന്നൊരു ലൗജിഹാദ് വിവാദം

കഞ്ചാവിന് അടിമയായ മുസ്ലിം യുവാവ് മകളെ കടത്തിക്കൊണ്ട് പോയത് മയക്കുമരുന്നിന് അടിമയാക്കി എന്ന് പരാതി; വിവാഹം കഴിച്ചു നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കാനാണു നീക്കമെന്നും അമ്മയുടെ ആരോപണം; പ്രായപൂർത്തിയാകുംമുമ്പ് മകൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ പോക്സോ കേസെടുക്കണമെന്നും ആവശ്യം;പെൺകുട്ടിക്ക് പ്രായപൂർത്തിയായോ സ്വമനസ്സാലെയാണോ ഇറങ്ങിപ്പോയോ എന്നിവ പരിശോധിക്കാൻ പൊലീസും; വയനാട്ടിൽ നിന്നൊരു ലൗജിഹാദ് വിവാദം

എം മനോജ് കുമാർ

കൽപ്പറ്റ: കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നു പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. പക്ഷെ ഷായുടെ പാർട്ടിയും സീറോ മലബാർ സിനഡും ശക്തമായി വാദിക്കുന്നത് കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നു തന്നെയാണ്. ബിജെപി അധ്യക്ഷസ്ഥാനത്തുണ്ടായപ്പോൾ ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നു വിരൽ ചൂണ്ടിയ അമിത് ഷാ പക്ഷെ കേന്ദ്ര ആഭ്യന്തരമന്ത്രിയായശേഷം കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത് കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നു തന്നെയാണ്. ലൗ ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകൾ കേന്ദ്രത്തിനു മുന്നിൽ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാന്റെ ചോദ്യത്തിനായിരുന്നു കഴിഞ്ഞ ദിവസം പാർലമെന്റിൽ ഈ മറുപടി നൽകിയത്. ലൗ ജിഹാദ് എന്ന വാക്ക് തന്നെ നിലവിലില്ല എന്നാണ് ഷാ പറഞ്ഞത്. ആഭ്യന്തര മന്ത്രി ഇങ്ങനെ പറഞ്ഞെങ്കിലും ബിജെപിയും സിറോ മലബാർ സിനഡും കേരളത്തിൽ ലൗ ജിഹാദ് തന്നെ എന്ന ശക്തമായ വാദത്തിലാണ്.

കേരളത്തിൽ ലൗ ജിഹാദ് ശക്തമെന്നാണ് സിറോ മലബാർ സിനഡ് കഴിഞ്ഞ മാസം പറഞ്ഞത്. കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളരുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്നാണ് സിനഡ് കഴിഞ്ഞ മാസം സിനഡ് ആരോപിച്ചത് സിനഡിന്റെയും ബിജെപിയുടെയും ആരോപണങ്ങൾ ശരിവെച്ചുകൊണ്ടാണ് വയനാട് നിന്നും ലൗ ജിഹാദിന്റെ പേരിൽ പരാതി വന്നത്. വയനാട് എസ്‌പിക്കാണ് വീട്ടമ്മയായ യുവതി തന്റെ മകളെ മുസ്ലിം യുവാവ് കടത്തിക്കൊണ്ടു പോയി എന്ന് പറഞ്ഞു ലൗ ജിഹാദിന്റെ പേരിൽ നൽകിയത്.

ലൗ ജിഹാദിന്റെ ഭാഗമായാണ് തന്റെ പ്ലസ് ടു കാരിയായ മകളെ മുസ്ലിം യുവാവ് കടത്തിക്കൊണ്ട് പോയത് എന്നാണ് മാനന്തവാടിയിലെ വീട്ടമ്മ വയനാട് എസ്‌പിക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് വയനാട് എസ്‌പിക്ക് മാനന്തവാടിയിലെ വീട്ടമ്മ ലൗ ജിഹാദ് ആരോപിച്ച് വയനാട് എസ്‌പിക്ക് പരാതി നൽകിയത്. മാനന്തവാടിയിലെ വീട്ടമ്മ പരാതി നൽകിയ കാര്യം വയനാട് എസ്‌പി ആർ.ഇളങ്കോ മറുനാടനോട് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് വീട്ടമ്മ തന്റെ ഓഫീസിൽ പരാതി നൽകിയത്. കഞ്ചാവിന് അടിമയായ മുസ്ലിം യുവാവ് തന്റെ മകളെ കടത്തിക്കൊണ്ട് പോയി എന്നാണ് പരാതിയിൽ പറഞ്ഞത്. ഈ പരാതി മാനന്തവാടി പൊലീസിന് കൈമാറിയതായി എസ്‌പി പറഞ്ഞു. ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ല. നിയമപരമായ നടപടികളാണ് ഈ കേസിൽ വരുക. പെൺകുട്ടിക്ക് പ്രായപൂർത്തിയായോ സ്വമനസ്സാലെയാണോ പെൺകുട്ടി ഇറങ്ങിപ്പോയത് എന്നുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക. തട്ടിക്കൊണ്ടു പോയെങ്കിൽ അതിനനുസരിച്ചുള്ള നടപടി വരും. എന്തായാലും ഇവരെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കുമെന്നും എസ്‌പി പറഞ്ഞു. അതിനായുള്ള നിർദ്ദേശം മാനന്തവാടി പൊലീസിന് കൈമാറിയതായും എസ്‌പി പറഞ്ഞു.

വളരെ ഗുരുതരമായ പരാതിയാണ് പെൺകുട്ടിയുടെ അമ്മ വയനാട് എസ്‌പിക്ക് നൽകിയിരിക്കുന്നത്. പെൺകുട്ടിയെ വിവാഹം കഴിച്ചു നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കാനാണു നീക്കം എന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്നത്. കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുറെക്കാലമായി പെൺകുട്ടിയുടെ പിന്നാലെ ആയിരുന്നെന്നും കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിക്കു 18 വയസ് തികഞ്ഞതോടെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നും അമ്മ പരാതിയിൽ പറയുന്നു. മാനന്തവാടിക്കടുത്ത സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് യുവാവ് വിവാഹം ചെയ്തു നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കാൻ ശ്രമിക്കുന്നതായി പരാതിപ്പെട്ടിരിക്കുന്നത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് മകൾ പീഡിപ്പിക്കപ്പെട്ടതായി സംശയമുള്ളതിനാൽ വിദഗ്ധമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഇയാളുമായുള്ള രജിസ്റ്റർ വിവാഹം തടയണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

പ്രായപൂർത്തിയാകുംമുമ്പ് മകൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ പോക്സോ നിയമപ്രകാരം കേസെടുക്കണം. മകളെ മയക്കുമരുന്ന് നൽകിയാണു വലയിലാക്കിയതെന്നും ഇതിനു സഹായിച്ച മാനന്തവാടിയിലെ കൂൾബാർ നടത്തിപ്പുകാർക്കെതിരേ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച എസ്‌പി തുടർനടപടിക്കായി മാനന്തവാടി പൊലീസിന് കൈമാറി. ഒരാഴ്ച മുമ്പ് ഇക്കാര്യങ്ങൾ ഉന്നയിച്ചു പെൺകുട്ടിയുടെ അമ്മ മാനന്തവാടി എസ്ഐക്കു പരാതി നൽകിയിരുന്നു. പക്ഷേ, ഒരന്വേഷണവും ഉണ്ടായില്ല. തുടർന്നാണ് എസ്‌പിക്കു നേരിൽ പരാതി നൽകിയത്. മകളെ തമിഴ്‌നാട്ടിലെ പന്തല്ലൂരിലുള്ള ബന്ധു വീട്ടിൽനിന്നു യുവാവും സംഘവും വാഹനത്തിലെത്തി കടത്തിക്കൊണ്ടുപോയെന്നാണ് പരാതിയിലുള്ളത്.

ലൗ ജിഹാദ് പരാതി ഇങ്ങനെ:

നന്തവാടി രൂപതയ്ക്കു കീഴിലുള്ള ഇടവകയിലെ ക്രിസ്ത്യൻ കുടുംബമാണ് പെൺകുട്ടിയുടേത്. ഒന്നര വർഷം മുൻപാണ് മാനന്തവാടി സ്വദേശി പെൺകുട്ടിയോട് അടുപ്പം കാണിച്ച് എത്തിയത്. കൂട്ടുകാരിയുടെ ചേട്ടന്റെ സുഹൃത്ത് എന്ന നിലയിലായിരുന്നു പെൺകുട്ടിയുമായി യുവാവ് അടുപ്പം സ്ഥാപിച്ചത്. എന്നാൽ, ഇതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടായിരുന്നതായി പിന്നീടാണു ബന്ധുക്കൾക്കു മനസിലായത്. സ്‌കൂളിലേക്കു പോവുകയാണെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങുന്ന പെൺകുട്ടി പലപ്പോഴും യുവാവിനൊപ്പം കറങ്ങി നടക്കുന്നതു കണ്ടതായി അയൽവാസികളും മറ്റും പറഞ്ഞതോടെയാണ് വീട്ടുകാർ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്.

ഇതോടെ പെൺകുട്ടിയെ തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു. എന്നാൽ, പിന്നീട് അവിടെ എത്തിയ യുവാവ് പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും പറഞ്ഞു നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബന്ധുവീട്ടിൽനിന്നു കൊണ്ടുപോയ പെൺകുട്ടി ഇപ്പോൾ എവിടെയുണ്ടെന്ന് അമ്മയ്ക്കും അറിയില്ല. യുവാവിനെതിരേ കഞ്ചാവ് കടത്തിയെന്ന കേസ് നിലവിലുണ്ട്. ഇതിനെക്കുറിച്ചു പെൺകുട്ടി നേരത്തെ ചോദിച്ചിരുന്നതായി പറയുന്നു. ആരൊക്കെയോ ചേർന്നു തന്നെ കുടുക്കിയതാണെന്നായിരുന്നു അന്നു യുവാവിന്റെ മറുപടി. നേരത്തെ മാനന്തവാടിയിലെ ഒരു കൂൾബാറിൽ ഉൾപ്പെടെ പെൺകുട്ടിയെ യുവാവ് കൊണ്ടുപോകുകയും ലൈം ജ്യൂസ് വാങ്ങി നൽകുകയും ചെയ്തിരുന്നു. ഈ ജ്യൂസിനു രുചിവ്യത്യാസം വന്നപ്പോൾ എന്താണിത് ഇങ്ങനെയെന്നു പെൺകുട്ടി ജീവനക്കാരോടു ചോദിച്ചിരുന്നു. ഇനി ആവർത്തിക്കില്ല എന്നായിരുന്നുവത്രെ ജീവനക്കാരുടെ മറുപടി.

കോഴിക്കോട് സരോവരത്ത് ജ്യൂസിൽ മയക്കുമരുന്നു നൽകി നഗ്നചിത്രമെടുത്തു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനു പ്രേരിപ്പിക്കുന്ന സംഭവം ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനു പിന്നിൽ ലൗ ജിഹാദ് ആണോ എന്ന സംശയം അമ്മ ഉന്നയിക്കുന്നത്. ആദ്യം വെറും പ്രണയം എന്ന നിലയിൽ മാത്രമേ ബന്ധുക്കൾ വിഷയത്തെ കണ്ടിരുന്നുള്ളു. എന്നാൽ, ഇപ്പോൾ പെൺകുട്ടി എവിടെയാണെന്ന് അറിയില്ലെന്നും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുമാണ് അമ്മ പറയുന്നത്. തനിക്ക് അവൾ മാത്രമേയുള്ളെന്നും കെണിയിലകപ്പെട്ടിരിക്കുകയാണോയെന്നു സംശയമുണ്ടെന്നും ഇവർ പറയുന്നു. പെൺകുട്ടിയുടെയും യുവാവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയോടു നിർബന്ധമായും തലയിൽ തട്ടമിട്ടേ പുറത്തിറങ്ങാവുവെന്നു യുവാവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതായും അമ്മ വെളിപ്പെടുത്തി. അമ്മ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്താണ് ഇവർ മകളെ വളർത്തിയത്. ഈ മകളാണ് ഇപ്പോൾ കൈവിട്ടു പോയിരിക്കുന്നത്. ഈ പരാതി വന്നതോടെ ലൗ ജിഹാദ് വീണ്ടും മുഖ്യധാരയിലേക്ക് കടന്നു വരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP