Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് വൺ ഇന്ത്യ ഫുട്‌ബോൾ: മലപ്പുറം ബ്രദേഴ്‌സ് എഫ് സി ചാമ്പ്യന്മാർ

കുവൈറ്റ് വൺ ഇന്ത്യ ഫുട്‌ബോൾ: മലപ്പുറം ബ്രദേഴ്‌സ് എഫ് സി ചാമ്പ്യന്മാർ

സ്വന്തം ലേഖകൻ

കുവൈറ്റ് : വൺഇന്ത്യ സോക്കർ കപ്പ് കിരീടം മലപ്പുറം ബ്രദേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിന്. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജഹറ ഇലവനെ പരാജയപ്പെടുത്തിയാണ് മലപ്പുറം ബ്രദേഴ്‌സ് വൺഇന്ത്യ ഫുട്‌ബോൾ മൂന്നാം സീസൺ ട്രോഫി കരസ്ഥമാക്കിയത്.

വൺഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ടൂർണമെന്റിന് ദയ്യ അൽ ഷഹീദ് ഫുട്‌ബോൾ സ്റ്റേഡിയമാണ് വേദിയായത്.ടൂർണമെന്റ് കൺവീനർ ടി കെ ഷാഫിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ വിനോദ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു .വിജയികൾക്ക് കെഫാക് ജനറൽ സെക്രട്ടറി വി എസ് .നജീബ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

രണ്ടാം സ്ഥാനക്കാരായ ജഹറ ഇലവന് കൺവീനർ വിജയൻ ഇന്നാസിയ സമ്മാനങ്ങൾ വിതരണം ചെയ്തു. കെഫാക് വൈസ് പ്രസിഡന്റ് എസ്.വി. സഫറുള്ള മുഖ്യസന്ദേശം നൽകി. ജനറൽ സെക്രട്ടറി ബിബിൻ ചാക്കോ, ട്രഷറർ എൽദോ എബ്രഹാം, പ്രവീൺ കെ ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സാജു സ്റ്റീഫൻ കൃതജ്ഞത രേഖപ്പെടുത്തി.

ശ്രദ്ധേയ പ്രകടനത്തിന് മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബൂട്ടി'ന് ഷാനവാസും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അവാർഡിന് നമീറും തെരഞ്ഞെടുക്കപ്പെട്ടു. പ്രകാശ് ചിറ്റേഴത്ത്, രഞ്ജിത്ത് സാം,ഷിബു ജോൺ, ലിൻസ് തോമസ് , സന്തോഷ് കുമാർ , സബീബ് മൊയ്ദീൻ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP