Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തക രചയിതാവിനെ ഇഖ്ബാൽ പരിചയപ്പെടുത്തിയത് മാന്യതയുടെ ആൾരൂപമായി; എന്നിട്ടും എസ് എൻ ഡി പി തിരിഞ്ഞു നോക്കിയില്ല; മന്നത്തുമായി ആത്മബന്ധമുണ്ടായിരുന്ന നേതാവിനെ എൻ എസ് എസും പരിഗണിച്ചില്ല; അനുഗ്രഹം വാങ്ങാൻ തലയിൽ മുണ്ടിട്ട് എത്തിയവും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയില്ല; ഇടത് വലത് മുന്നണികളെ തൃപ്തിപ്പെടുത്താൻ പരമേശ്വരനെ മറന്നവർക്കെതിരെ പരിവാറിൽ അമർഷം; പിണറായിയുടെ മാതൃക ഉയർത്തി ആർഎസ്എസ് ചർച്ചകൾക്ക്

ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തക രചയിതാവിനെ ഇഖ്ബാൽ പരിചയപ്പെടുത്തിയത് മാന്യതയുടെ ആൾരൂപമായി; എന്നിട്ടും എസ് എൻ ഡി പി തിരിഞ്ഞു നോക്കിയില്ല; മന്നത്തുമായി ആത്മബന്ധമുണ്ടായിരുന്ന നേതാവിനെ എൻ എസ് എസും പരിഗണിച്ചില്ല; അനുഗ്രഹം വാങ്ങാൻ തലയിൽ മുണ്ടിട്ട് എത്തിയവും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയില്ല; ഇടത് വലത് മുന്നണികളെ തൃപ്തിപ്പെടുത്താൻ പരമേശ്വരനെ മറന്നവർക്കെതിരെ പരിവാറിൽ അമർഷം; പിണറായിയുടെ മാതൃക ഉയർത്തി ആർഎസ്എസ് ചർച്ചകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരന് ആദരാഞ്ജലി അർപ്പിക്കാൻ എൻ എസ് എസും എസ് എൻ ഡി പിയും തയ്യറാകാത്ത സാഹചര്യത്തിൽ ഇനി അവരുമായി സഹകരണത്തിന് സംഘപരിവാർ പ്രസ്ഥാനങ്ങൾ തയ്യാറാകില്ല. എൻ എസ് എസിനോടും എസ് എൻ ഡി പിയോടും കൃത്യമായ അകലം അതുകൊണ്ട് തന്നെ പരിവാർ സംഘടനകൾ പാലിക്കും. കേരളത്തിൽ രാഷ്ട്രീയ-സാസ്‌കാരിക രംഗത്ത് ആരു വിട പറഞ്ഞാലും പ്രതികരിക്കുന്ന വെള്ളാപ്പള്ളിയുടെ നിശബ്ദത പരിവാറുകാരെ അത്ഭുതപ്പെടുത്തി.

തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രത്തിൽ ആയിരുന്നു പരമേശ്വരന്റെ മൂന്നര പതിറ്റാണ്ടായിട്ടുള്ള ജീവിതം. ഇതിനിടെ പല എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പരമേശ്വരനുമായി ആശയ സംവാദത്തിനും അനുഗ്രഹം തേടലിനുമെല്ലാം ഇവിടെ എത്തിയിട്ടുണ്ട്. ഇത്തരം കവികളും നോവലിസ്റ്റുകളും പോലും പരമേശ്വരന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയില്ലെന്ന വസ്തുതയും ആർഎസ്എസ് നേതൃത്വത്തെ ഞെട്ടിച്ചു. കേരളത്തിലെ ഇടത്-വലത് മുന്നണികൾ എന്തുവിചാരിക്കുമെന്ന ഭയമാകാം ഇതിന് കാരണമെന്നാണ് ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നത്. സിപി നായരും ടിപി സെൻകുമാറും പോലുള്ള ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും എത്തി. എന്നാൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഒന്നാകെ ആദരാജ്ഞലി അർപ്പിക്കാനെത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ എത്തുകയും പി പരമേശ്വരനെ കുറിച്ച് നല്ലതു പറയുകയും ചെയ്തു. ഇതിനൊപ്പം ബി ഇഖബാലിന്റെ എഴുത്തും പരിവാറുകാരെ പോലും ഞെട്ടിക്കുന്നതായിരുന്നു,

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അനുശോചിക്കാൻ മടിച്ച് സുകുമാരൻ നായരും വെള്ളാപ്പള്ളിയും. എസ് എൻ ഡി പിയും എൻ എസ് എസും ഔദ്യോഗികമായി പുഷ്പചക്രം വച്ചതായും വിവരമില്ല. കൊച്ചി, തിരുവനന്തപുരം, മുഹമ്മ എന്നിവിടങ്ങളിലായി നാലിടത്തായിരുന്നു പൊതുദർശനം. വർഗശത്രുവായ പിണറായി സംഘപരിവാറിന്റെ കൈയടി വാങ്ങുമ്പോൾ, രണ്ടു പ്രമുഖ ഹിന്ദു സമുദായ സംഘടനാ നേതാക്കളും പ്രതിക്കൂട്ടിൽ നൽക്കുന്നുവെന്ന ചർച്ചയാണ് സജീവമാക്കുന്നത്. എന്തുകൊണ്ട് പരമേശ്വരനെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന ചോദ്യവുമായി കരയോഗ, ശാഖാ യോഗ പ്രവർത്തകരായ പരിവാറുകാർ ഇനി രംഗത്ത് വരും. മന്നവും ഗുരുജിയുമായുള്ള ബന്ധം ഇന്നത്തെ എൻ എസ് എസ് നേതാക്കൾക്കറിയുമോ? ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന മഹാ ഗ്രന്ഥം എഴുതിയ ആളാണ് പരമേശ്വരൻ എന്ന് എസ് എൻ ഡി പി യോഗത്തിന്റെ ഇന്നത്തെ കക്ഷികൾക്ക് അറിയാമോ? എന്നീ ചോദ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ സജീവമാക്കിയിട്ടുണ്ട്.

ഗുരു ഗോൾവൽക്കറും മന്നത്ത് പത്മനാഭനുമായുള്ള ബന്ധം വിശദീകരിക്കാനും പരിവാറുകാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. മന്നത്തിനെ ഗുരു വീട്ടിൽ സന്ദർശിച്ച ചിത്രമാണ് പ്രചരിപ്പിക്കുന്നത്. പി പരമേശ്വരൻ മുൻ കൈയെടുത്താണ് സാഹചര്യമൊരുക്കിയത്. മന്നത്തിനും പരമേശ്വരനും തമ്മിലുണ്ടായിരുന്നത് ആത്മ ബന്ധമാണ്. മന്നത്തിന്റെ പേരിൽ വീമ്പു പറയുന്നവർക്ക് ഇതു പോലും തിരിച്ചറിയാതെ പോകുന്നുവെന്നാണ് പരിവാറുകാർക്ക് പറയാനുള്ളത്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് എൻ എസ് എസും ആർ എസ് എസും അടുത്തിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഈ അടുപ്പം മാറി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയാണ് എൻ എസ് എസ് മിക്കയിടത്തും പിന്തുണച്ചത്. ഇതോടെ തുടങ്ങിയ പിണക്കം പുതിയ തലത്തിലെത്തുകയാണ് പരമേശ്വരന്റെ മരണത്തോടെ.

എസ് എൻ ഡി പിയും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ബിജെപിയുടെ പ്രചരണ യോഗത്തിൽ പോലും വെള്ളാപ്പള്ളി എത്തി. എന്നാൽ അടുത്ത കാലത്ത് വെള്ളാപ്പള്ളിയുടെ നിലനിൽപ്പ് സിപിഎമ്മിനൊപ്പം. ഇതാണ് പരമേശ്വരനെ ഒഴിവാക്കാൻ കാരണമെന്ന് പരിവാറുകാർ തിരിച്ചറിയുന്നുണ്ട്. ശ്രീനാരായണിയർക്ക് വേണ്ടി എന്നും നിലപാട് എടുത്ത പരമേശ്വരൻ ഉയർത്തിയതും നാരായണ ഗുരുവിന്റെ ചിന്തകളാണ്. എന്നിട്ടും എസ് എൻ ഡി പി പരമേശ്വരനെ ഒഴിവാക്കിയെന്നത് ബിജെപിയേയും ഞെട്ടിച്ചിട്ടുണ്ട്. എസ് എൻ ഡി പി ശാഖയിലെ ആർ എസ് എസുകാർ ഇത് ചോദ്യം ചെയ്യും. ഗോകുലം ഗോപാലൻ ആദരാഞ്ജലി അർപ്പിക്കാൻ ഓടിയെത്തിയെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP