Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി മാറ്റിയതിനെതുടർന്ന് വിൽപ്പനയിൽ ഉണർവ് വന്നത് പൗരത്വ ഭേദഗതി നിയമം വന്നതിന് ശേഷം; ആവശ്യക്കാരിലേറെയും പോക്കറ്റ് വലിപ്പത്തിലുള്ള പുസ്തകത്തിന്; ഭരണഘടന പഠിക്കാൻ പ്രത്യേകം കോഴ്‌സുകൾ; ഇന്ത്യൻ ഭരണഘടനയ്ക്ക് ആവശ്യക്കാരേറി; ആമസോണിലും ഭരണഘടന ബെസ്റ്റ് സെല്ലർ

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി മാറ്റിയതിനെതുടർന്ന് വിൽപ്പനയിൽ ഉണർവ് വന്നത് പൗരത്വ ഭേദഗതി നിയമം വന്നതിന് ശേഷം; ആവശ്യക്കാരിലേറെയും പോക്കറ്റ് വലിപ്പത്തിലുള്ള പുസ്തകത്തിന്; ഭരണഘടന പഠിക്കാൻ പ്രത്യേകം കോഴ്‌സുകൾ; ഇന്ത്യൻ ഭരണഘടനയ്ക്ക് ആവശ്യക്കാരേറി; ആമസോണിലും ഭരണഘടന ബെസ്റ്റ് സെല്ലർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഭരണഘടനയുടെ ആമുഖം ഉറക്കെ വായിക്കുന്ന പ്രകടനക്കാർ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉള്ള പ്രതിഷേധത്തിന്റെ നിർവചനാത്മകമായി മാറിയിരിക്കുന്നു. ഭരണഘടനയിലെ വാക്കുകളും അവകാശങ്ങളെകുറിച്ചും ജനങ്ങളിൽ എത്തിക്കാൻ ഭരണഘടന പ്രാധാന്യം ഇതോടെ വർദ്ധിച്ചത് ഇക്കഴിഞ്ഞ കാലയളവിലാണ്. എന്നാൽ, സി.എ.എ വിരുദ്ധ സമരത്തിനിടെ ഇന്ത്യൻ ഭരണഘടനയുടെ ഡിമാൻഡ് കൂടി. ഓഗസ്റ്റിൽ കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞതിന് ശേഷം ആരംഭിച്ച വിൽപ്പനയിലെ ഉണർവ്വാണ് പൗരത്വ ഭേദഗതി നിയമത്തോടെ കുത്തനെ വർദ്ധിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 'രണ്ടു മാസങ്ങൾക്ക് മുമ്പ്, മാസം പ്രതി ആയിരം പതിപ്പ് ഭരണഘടനാണ് വിറ്റിരുന്നത്. ഇപ്പോൾ അയ്യായിരം കോപ്പികൾ വിൽക്കുന്നു' -ഡൽഹിയിലെ വിൽപ്പനക്കാരനായ എം.എൽ പരിഹാർ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ആമസോണിലും ഭരണഘടന ബെസ്റ്റ് സെല്ലറാണ്. ഹിന്ദി പതിപ്പായ ഭാരത് കാം സംവിധാന് ആണ് ആവശ്യക്കാർ കൂടുതൽ.

നേരത്തെ ദളിതർക്കിടയിലായിരുന്നു ഭരണഘടന ജനപ്രിയമായിരുന്നത്. എന്നാൽ ഇപ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും വാങ്ങുന്നുണ്ട്. 370-ാം വകുപ്പിനും സി.എ.എയ്ക്കും ശേഷമാണ് ജനങ്ങൾക്ക് ഇതിലുള്ള താത്പര്യം കൂടിയത്' - പരിഹാർ പറയുന്നു. രണ്ടു മാസമായി വിൽപ്പന ഇരട്ടിയായെന്ന് ശാന്തി സ്വരൂപ് ബുദ്ധ എന്ന പേരിൽ പ്രസാധന ശാല നടത്തുന്ന സംയക് പ്രകാശനും പറയുന്നു. 'ഇപ്പോൾ ഭരണഘടന ബെസ്റ്റ് സെല്ലറാണ്. ഭരണഘടന അപകടത്തിലാണ് എന്ന് ധാരാളം പേർ പറയുന്നു. എന്താണ് സത്യാവസ്ഥ എന്നറിയാനാണ് മിക്കവരും വാങ്ങിക്കുന്നത്. അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും അവർ നോക്കുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.

'കഴിഞ്ഞയാഴ്ചകളിൽ 40 ശതമാനമാണ് വിൽപ്പന വർദ്ധിച്ചത്. വിവിധ ജോലികളുള്ള, മത-സമുദായ വ്യത്യാസമില്ലാതെ ആളുകൾ ഭരണഘടന വാങ്ങിക്കുന്നത്. പോക്കറ്റ് വലിപ്പത്തിലുള്ള പുസ്തത്തിനാണ് കൂടുതൽ ഡിമാൻഡ്' - അദ്ദേഹം പറയുന്നു. ഭരണഘടന വാങ്ങിക്കുക മാത്രമല്ല, ഇതേക്കുറിച്ചുള്ള ഇടക്കാല കോഴ്സുകളിലേക്കുള്ള അഡ്‌മിഷനും വർദ്ധിച്ചിട്ടുണ്ട്. വർക്ക്ഷോപ്പുകളിലും സജീവ പങ്കാളിത്തമുണ്ട്. മൂന്നു മണിക്കൂർ വർക്ക് ഷോപ്പിനായി മാത്രം 400-500 രൂപയാണ് ഈടാക്കുന്നത്. 3500 രൂപയ്ക്ക് മൂന്നു മാസത്തെ ഓൺലൈൻ കോഴ്സകളും ഇപ്പോഴുണ്ട്. കഴിഞ്ഞ മാസം മാത്രം അമ്പത് പേർ കോഴ്സിൽ ചേർന്നതായി സൈബർ ടാക് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ മേധാവി ആകാശ് കമാൽ മിശ്ര പറയുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP