Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായി മൂന്നാം തവണയും ഡൽഹി ഭരിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി; വിജയം ഉറപ്പിച്ച നിലയിൽ ലീഡു നില വർദ്ധിച്ചു; 57 സീറ്റുകളിൽ മുന്നിൽ; കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ പോരാട്ടം നടത്തിയ ബിജെപി 13 സീറ്റുകളിൽ മുന്നിൽ; എങ്ങും ലീഡില്ലാതെ തകർന്നടിഞ്ഞ് കോൺഗ്രസ്; ഡൽഹിയിൽ ആഘോഷം തുടങ്ങി ആം ആദ്മി പ്രവർത്തകർ; രാജ്യ തലസ്ഥാനം വീണ്ടും ആപ്പിന്റെ പിടിയിലേക്ക് നീങ്ങുമ്പോൾ ബിജെപിക്കുള്ളത് നില മെച്ചപ്പെടുത്തിയെന്ന ആത്മവിശ്വാസം മാത്രം

തുടർച്ചയായി മൂന്നാം തവണയും ഡൽഹി ഭരിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി; വിജയം ഉറപ്പിച്ച നിലയിൽ ലീഡു നില വർദ്ധിച്ചു; 57 സീറ്റുകളിൽ മുന്നിൽ; കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ പോരാട്ടം നടത്തിയ ബിജെപി 13 സീറ്റുകളിൽ മുന്നിൽ; എങ്ങും ലീഡില്ലാതെ തകർന്നടിഞ്ഞ് കോൺഗ്രസ്; ഡൽഹിയിൽ ആഘോഷം തുടങ്ങി ആം ആദ്മി പ്രവർത്തകർ; രാജ്യ തലസ്ഥാനം വീണ്ടും ആപ്പിന്റെ പിടിയിലേക്ക് നീങ്ങുമ്പോൾ ബിജെപിക്കുള്ളത് നില മെച്ചപ്പെടുത്തിയെന്ന ആത്മവിശ്വാസം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെച്ച് ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ കുതിപ്പ്. പ്രവചനങ്ങൾ ശരിവെച്ചു കൊണ്ടു വമ്പൻ വിജയത്തിലേക്കാണ് ആം ആദ്മി പാർട്ടി മുന്നേറുന്നത്. 70 സീറ്റിലെയും ഫലങ്ങൾ പുറത്തുവന്നു തുടങ്ങിയതോടെ കെജ്രിവാളിന്റെ പാർട്ടി അധികാരം പിടിക്കുമെന്ന നിലയിൽ ലീഡു ചെയ്യുകയാണ്. 53 സീറ്റുകളിലാണ് ആപ്പ് മുന്നിട്ടു നിൽക്കുന്നത്. ഭരണ തുടർച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് ആംആദ്മി പാർട്ടി. അതേസമയം ബിജെപിക്ക് ഇക്കുറിയും അധികാരം പിടിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി. എന്നാൽ, മികച്ച മുന്നേറ്റം നടത്താൻ സാധിച്ചെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. എന്നാൽ കോൺഗ്രസിന് കടുത്ത നിരാശയാണ്. ഇക്കുറിയും കോൺഗ്രസിന് അക്കൗണ്ടു തുറക്കാൻ സാധിക്കില്ല. ഒരിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡു ചെയ്യാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.

ന്യൂഡൽഹി മണ്ഡലത്തിൽ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കെജ്രിവാൾ 2,026 വോട്ടുകൾക്ക് മുന്നേറുകയാണ്. ബിജെപിയുടെ സുനിൽ യാദവും കോൺഗ്രസിന്റെ രോമേഷ് സഭാർവലുമായിരുന്നു കെജ്രിവാളിനെതിരെ മത്സരിച്ചത്. ഡൽഹിയിൽ ആംആദ്മി മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നത്. ന്യൂഡൽഹി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ന്യൂഡൽഹി നിയമസഭാ മണ്ഡലവും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം ബിജെപിക്കൊപ്പമായിരുന്നു.

2013ൽ കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനിനോട് 25,000 വോട്ടുകൾക്ക് വിജയിച്ചായിരുന്നു കെജ്രിവാൾ ഡൽഹി അധികാരത്തിലേക്കെത്തിയത്. 2015ൽ കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി 70ൽ 67 സീറ്റുകളും നേടി ഡൽഹിയിൽ രണ്ടാമതും അധികാരത്തിലേറി. മൂന്നാം തവണയും ഡൽഹി ആംആദ്മിക്കൊപ്പമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഫലങ്ങളിൽനിന്നും വ്യക്തമാകുന്നത്. വീണ്ടും ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായതോടെ ആം ആദ്മി പാർട്ടി ആസ്ഥാനത്തും പാർട്ടിയുടെ മറ്റു കേന്ദ്രങ്ങളിലും പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഡൽഹിയിലെ ഭരണ മാതൃക ജനങ്ങൾ സ്വീകരിച്ചു. ബിജെപിയുടെ നീചമായ പ്രചരണം ജനങ്ങൾ അംഗീകരിച്ചില്ലെന്ന് ആപ് നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.

അതേസമയ ആം ആദ്മി പാർട്ടിക്കും ബിജെപിയും തമ്മിൽ ഏറെ അകലമുണ്ടെന്നാണ് ട്രെൻഡ് സൂചിപ്പിക്കുന്നത്. പക്ഷേ, ഇനിയും സമയമുണ്ട്, ഞങ്ങൾ പ്രതീക്ഷയിലാണ്. ഫലം എന്താണെങ്കിലും എനിക്കാണ് ഉത്തരവാദിത്തം'' ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി മാധ്യമങ്ങളോട് പ്രതികരിച്ചു. വിജയം തങ്ങൾക്ക് തന്നെയെന്നാണ് ആംആദ്മി സ്ഥാനാർത്ഥിയും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കി്. കഴിഞ്ഞ അഞ്ച് വർഷം ജോലി ചെയ്തത് ജനങ്ങൾക്ക് വേണ്ടിയാണെന്നതാണ് അതിന് കാരണമെന്നും മനീഷ് സിസോദിയ പറഞ്ഞു.

പട്പർഗഞ്ചിൽ നിന്നാണ് മനീഷ് സിസോദിയ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മനീഷ് സിസോദിയ മുന്നേറുകയാണ്. കോൺഗ്രസിന്റെ ലക്ഷ്മൺ റാവത്തിനോടും ബിജെപിയുടെ രവി നേഗിയോടുമാണ് അദ്ദേഹം മത്സരിച്ചത്. 54 ശതമാനം വോട്ടുകൾക്കാണ് ഇതേ മണ്ഡലത്തിൽ നിന്ന് മനീഷ് സിസോദിയ 2015 ൽ വിജയിച്ചത്. ബിജെപിയുടെ വിനോദ് കുമാർ ബിന്നിയെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്.

അതേസമയം 27 സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മിക്ക സീറ്റുകളിലും 1000ൽ താഴെയാണ് ലീഡ്. ഈ നിലയിൽ വോട്ടെണ്ണുമ്പോൾ മാറി മറിയുന്നുണ്ട്.
2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP