Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"തോൽവി ഞാൻ സമ്മതിക്കുന്നു"; വോട്ടെണ്ണൽ പൂർത്തിയാക്കുംമുമ്പ് തോൽവി സമ്മതിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി: മുഖ്യമന്ത്രി കസേരയിൽ ഹാട്രിക് നേട്ടത്തിനായി അരവിന്ദ് കെജ്രിവാൾ; ആം ആദ്മി ആസ്ഥാനത്ത് സ്റ്റേജ് വരെ തയ്യാറാക്കി ആപ്പ് പ്രവർത്തകർ; ലീഡ് നില മെച്ചപ്പെടുത്തി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി:  ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലീഡെടുത്ത ആം ആദ്മി പ്രവർത്തകർ വോട്ടിങ് മെഷീൻ എണ്ണുമ്പോഴും കുതിപ്പു തുടരുകയാണ്. എക്സിറ്റ് പോളുകളെ ശരിവെക്കുന്ന വിധത്തിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം പോകുന്നത്. അതേസമയം ബിജെപി നിലമെച്ചപ്പെടുത്തി കഴിഞ്ഞ തവണത്തേക്കൾ മുന്നേറ്റം നടത്തുമ്പോൾ കോൺഗ്രസ് ചിത്രത്തിലേ ഇല്ല. കൂടാതെ, വേട്ടെണ്ണൽ പൂർത്തിയാക്കും മുമ്പ് തോൽവി സമ്മതിക്കുന്നതായി അറിയി്ച്ച് കോൺഗ്രസ് നേതാവ് മുകേഷ് ശർമ. തോൽവി സമ്മതിക്കുകയാണെന്നും എല്ലാ വോട്ടർമാർക്കും നന്ദി പറയുകയാണെന്നും മുകേഷ് ശർമ പറഞ്ഞു. വികാസ്പുരി മണ്ഡലത്തിൽ നിന്നാണ് മുകേഷ് ശർമ ജനവിധി തേടിയത്. മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മുകേഷ് ശർമ ട്വീറ്റ് ചെയ്തു. ഡൽഹിയുടെ വികസനത്തിനു വേണ്ടി ഞാൻ ഇനിയും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണത്തുടർച്ചയാണ് ആം ആദ്മി ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്നാം തവണയും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറായി ആം ആദ്മി തയ്യാറായി, കൂടാതെ പാർട്ടി ആസ്ഥാനത്തേക്ക് അണികളുടെ ആഹ്ലാദപ്രകടം തുടരുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം ഫലത്തിൽ വരുനന്ന കാഴ്ചയാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും വരുന്നത്. കൂടാതെ ബിജെപി നിലമെച്ചപ്പെടുത്തി. മുഖ്യമന്ത്രി കസേരയിൽ ഹാട്രിക് നേട്ടം കുറിക്കാം എന്ന വിശ്വാസത്തിലാണ് അരവിന്ദ് കേജ്രിവാൾ. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്മി ഡൽഹിയിൽ നയിച്ചത്. 

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.

അതേസമയം വിജയം ഉറപ്പിച്ചെന്ന വിധത്തിൽ കെജ്രിവാളിന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ആം ആദ്മി ആസ്ഥാനത്ത് സ്റ്റേജ് വരെ തയ്യാറാക്കിയിട്ടുണ്ട്. വമ്പൻ ലീഡിലേക്കാണ് ആം ആദ്മി മുന്നേറുന്നത്. ന്യൂഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പട്പട്ഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ലീഡു ചെയ്യുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുമെന്ന സൂചനയാണ് ഫലം പുറത്തുവരുമ്പോൾ ബിജെപിക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP