Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയോദ്‌ഗ്രഥന സാഹസിക സൈക്കിൾ യാത്രയ്ക്ക് ഇന്ന് കോട്ടയത്ത് സ്വീകരണം

ദേശീയോദ്‌ഗ്രഥന സാഹസിക സൈക്കിൾ യാത്രയ്ക്ക് ഇന്ന് കോട്ടയത്ത് സ്വീകരണം

സ്വന്തം ലേഖകൻ

കോട്ടയം: ദേശീയോദ്‌ഗ്രഥന സന്ദേശവുമായി ജവാന്മാർ നയിക്കുന്ന സാഹസിക സൈക്കിൾ യാത്രയ്ക്ക് സ്‌നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (11/02/2020) രാവിലെ 8. 30-ന് കളത്തിപ്പടിയിൽ സ്വീകരണം നൽകും. തുടർന്ന് സ്‌നേഹക്കൂട് അഭയന്ദിരത്തിൽ വച്ച് ജവാന്മാരെ ആദരിക്കും.

രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാരംഭിച്ച സാഹസിക സൈക്കിൾ യാത്ര 1400 കിലോമീറ്റർ താണ്ടിയാണ് കോട്ടയത്ത് എത്തുന്നത്. ഇന്ത്യൻ ആർമിയുടെ എഞ്ചിനീയറിങ് വിഭാഗമായ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പിലെ 15 മത് യൂണിറ്റിലെ 16 ജവാന്മാരാണ് സൈക്കിൾ യാത്രയുമായി എത്തുന്നത്.

സൈനികരും പൊതുജനങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, സ്‌കൂൾ കോളജ് വിദ്യാർത്ഥികളെ സൈനിക സേവനം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചു ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൈനികർ സൈക്കിൾ സാഹസിക യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ബ്രിഗേഡിയർ സുനിൽകുമാർ, നിഷാ സ്‌നേഹക്കൂട്, അനുരാജ് ബി കെ, ക്യാപ്റ്റൻ പഞ്ചൽ, രജനി സന്തോഷ്, എബി ജെ ജോസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സൈനികർക്കു പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണ പൊതിയും നൽകി ആലുവായ്ക്ക് യാത്രയാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP