Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത ഹൈക്കോടതി ജഡ്ജി മലയാള സിനിമയിലെ മുത്തച്ഛന്റെ വീട്ടിൽ നിന്ന്; ഹൈക്കോടതി ജഡ്ജിയായി നിയമിച്ച കുഞ്ഞികൃ്ഷണന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൻ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയാകുമ്പോൾ

അടുത്ത ഹൈക്കോടതി ജഡ്ജി മലയാള സിനിമയിലെ മുത്തച്ഛന്റെ വീട്ടിൽ നിന്ന്; ഹൈക്കോടതി ജഡ്ജിയായി നിയമിച്ച കുഞ്ഞികൃ്ഷണന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൻ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയാകുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമയിലെ മുത്തച്ഛനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ദേശാടനത്തിലൂടെ മലയാളിയെ കരയിപ്പിച്ച മുത്തച്ഛൻ. ഈ നടന്റെ വീട്ടിലേക്ക് പുതിയ സന്തോഷം എത്തുകയാണ്. കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്ന പി.വി. കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകനാണ്. ഹൈക്കോടതി ജഡ്ജിയായി കുഞ്ഞികൃഷ്ണൻ നിയമിച്ചു. വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്യും. 1989-ൽ അഭിഭാഷകനായി. 1993 മുതൽ ഹൈക്കോടതിയിൽ അഭിഭാഷകനാണ് കുഞ്ഞികൃഷ്ണൻ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വൈദ്യുതി ബോർഡിന്റെയും സ്റ്റാൻഡിങ് കോൺസലായിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സുപ്രീംകോടതി കൊളീജിയം കുഞ്ഞികൃഷ്ണന്റെ നിയമനത്തിന് ശുപാർശചെയ്തത്. ഉത്തരവ് വൈകിയതോടെ 2019 ഫെബ്രുവരിയിൽ കൊളീജിയം ശുപാർശ ആവർത്തിച്ചു. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും പരേതയായ ലീല അന്തർജനത്തിന്റെയും മകനാണ്.

പയ്യന്നൂർ കോറോം പുല്ലേരി വാധ്യാരില്ലം കുടുംബാംഗം. ഭാര്യ: നീത. മക്കൾ: സുമൻ കൃഷ്ണൻ, സുനയ്ന (ഇരുവരും വിദ്യാർത്ഥികൾ). ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സഹോദരീ ഭർത്താവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP