Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിടിലൻ പെർഫോമൻസിനിടയിൽ 20 അടി ഉയരമുള്ള പോളിൽ നിന്നും താഴേക്ക് പതിച്ചു; മുഖമടിച്ച് വീണ സ്ട്രിപ്പർ വനിതയുടെ പല്ലും കീഴ്‌ത്താടിയും ഒടിഞ്ഞു; എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും എഴുന്നേറ്റ് നിന്ന് പെർഫോം ചെയ്ത് ജീനിയ സ്‌കൈ: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം

കിടിലൻ പെർഫോമൻസിനിടയിൽ 20 അടി ഉയരമുള്ള പോളിൽ നിന്നും താഴേക്ക് പതിച്ചു; മുഖമടിച്ച് വീണ സ്ട്രിപ്പർ വനിതയുടെ പല്ലും കീഴ്‌ത്താടിയും ഒടിഞ്ഞു; എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും എഴുന്നേറ്റ് നിന്ന് പെർഫോം ചെയ്ത് ജീനിയ സ്‌കൈ: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ഡാളസ്: 20 അടി ഉയരമുള്ള പോളിന് മുകളിൽ നിന്നും നടത്തിയ കിടിലൻ പെർഫോമൻസിനിടയിൽ താഴേക്ക് പതിച്ച സ്ട്രിപ്പർ വനിതയുടെ വീഡിയോ കണ്ട് അന്തം വിടുകയാണ് സോഷ്യൽ മീഡിയ. ഉയരത്തിൽ നിന്നുള്ള വീഴ്‌ച്ചയിൽ പല്ലിനുും കീഴ്താടി എല്ലിനും പരിക്കേറ്റ യുവതി ഇപ്പോൾ ചികിത്സയിലാണ്. ഓഡിയൻസിന് മുന്നിൽ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ ജീനിയ സ്‌കൈ എന്ന യുവതിയാണ് പിടിത്തം തെറ്റി താഴേയ്ക്ക് വീണത്.

20 അഅടി ഉയരമുള്ള ഒരു പോളിലേക്ക് വലിഞ്ഞ് കയറിയ യുവതി ഇതിന് മുകളിൽ നിന്നു കൊണ്ട് ഓഡിയൻസിനെ കയ്യിലെടുക്കുന്നതിനിടയിൽ താഴേയ്ക്ക് പതിക്കുക ആയിരുന്നു. സ്റ്റേജിലേക്ക് വീണ പെൺകുട്ടിയുടെ മുഖമാണ് ആദ്യം തറയിൽ അടിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ താടിയെല്ലിന് പരിേെക്കറ്റു. പല്ലും കീഴ്‌ത്താടി എല്ലും ഒടിഞ്ഞു. മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

എന്നാൽ അത്രയും ഉയരത്തിൽ നിന്നും താഴെ വീണിട്ടും ഒന്നും സംഭവിക്കാത്ത പോലെ എഴുന്നേറ്റ യുവതി തന്റെ പെർഫോമൻസ് തുടർന്നു. വീഡിയോ വൈറലായതിന് പിന്നാലെ യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ലൈവിലെത്തുകയും പിന്തുണച്ചവർക്ക് നന്ദി പറയുകയും ചെയ്തു. കൂടാതെ താടിയെല്ലിന് പരിക്കേറ്റ തനിക്ക് ഒരു സർജറി വേണമെന്നും പറഞ്ഞു. ഇതോടെ സ്‌കൈയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനുള്ള ഒരുക്കത്തിലാണ് സഹൃത്തുക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP