Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിത്തള ആക്രി സാധനങ്ങളുടെ മറവിൽ കടത്തിയത് 1473 കോടി രൂപയുടെ സ്വർണം; 2017 ഒക്ടോബർ മുതൽ 2018 മാർച്ച് വരെ അംജത് നടത്തിയത് 40 കിലോ സ്വർണം വാങ്ങാനുള്ള നിക്ഷേപം; സ്വർണ്ണക്കടത്തിൽ പെരുമ്പാവൂരിന്റെ പങ്ക് കൂടുതൽ വെളിപ്പെടുത്തി അംജതും അറസ്റ്റിൽ; ഇനി ഡിആർഐ അന്വേഷണം മുഹമ്മദ് ആസിഫിനേയും മുഹമ്മദ് ഫാസിലിനേയും തേടി; കള്ളക്കടത്തിൽ കരുതലോടെ നീക്കങ്ങൾ

പിത്തള ആക്രി സാധനങ്ങളുടെ മറവിൽ കടത്തിയത് 1473 കോടി രൂപയുടെ സ്വർണം; 2017 ഒക്ടോബർ മുതൽ 2018 മാർച്ച് വരെ അംജത് നടത്തിയത് 40 കിലോ സ്വർണം വാങ്ങാനുള്ള നിക്ഷേപം; സ്വർണ്ണക്കടത്തിൽ പെരുമ്പാവൂരിന്റെ പങ്ക് കൂടുതൽ വെളിപ്പെടുത്തി അംജതും അറസ്റ്റിൽ; ഇനി ഡിആർഐ അന്വേഷണം മുഹമ്മദ് ആസിഫിനേയും മുഹമ്മദ് ഫാസിലിനേയും തേടി; കള്ളക്കടത്തിൽ കരുതലോടെ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിത്തള ആക്രി സാധനങ്ങളുടെ മറവിൽ 1473 കോടി രൂപയുടെ സ്വർണം കടത്തിയ കേസിൽ പെരുമ്പാവൂർ സ്വദേശിയായ ഒരാളെ കൂടി മുംബൈ ഡിആർഐ അറസ്റ്റ് ചെയ്തു. അംജത് സി. സലിം ആണ് അറസ്റ്റിലായത്. ഇയാൾ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയെന്നാണ് ഡിആർഐ റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.

കേസിലെ പ്രധാന പ്രതിയായ പെരുമ്പാവൂർ സ്വദേശി നിസാർ പി. അലിയാരെ നേരത്തേ മുംബൈ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ബ്രോഡ്വേയിലെ വ്യാപാരി എളമക്കര സ്വാമിപ്പടി വെട്ടിക്കൽ വീട്ടിൽ സിറാജ് വി. ഈസാഖാനെ (40) ജനുവരി 29ന് ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ മലയാളിയാണ് അംജത്. മുംബൈ കോടതി റിമാൻഡ് ചെയ്തു. മുഹമ്മദ് ആസിഫ്, മുഹമ്മദ് ഫാസിൽ എന്നീ മലയാളികളെ ഡിആർഐ തിരയുകയാണ്.

മുംബൈ മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഡിആർഐ നൽകിയിരിക്കുന്ന റിമാൻഡ് റിപ്പോർട്ടിൽ സ്വർണക്കള്ളക്കടത്തിൽ അംജതിന്റെ വലിയ പങ്കാളിത്തം വെളിപ്പെടുത്തുന്നുണ്ട്. 44 കിലോയോളം സ്വർണം വാങ്ങുന്നതിനായി ഇയാൾ നിക്ഷേപം നടത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 2017 ഒക്ടോബർ മുതൽ 2018 മാർച്ച് വരെയാണ് ഇയാൾ നിക്ഷേപം നടത്തിയത്. പിടികിട്ടാപ്പുള്ളികളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആസിഫ് എന്നിവരുടെ കൂട്ടാളികൂടിയാണ് അംജതെന്നും റിപ്പോർട്ടിൽ പറയുന്നു. അംജതും അറസ്റ്റിലായ മറ്റ് പ്രതികളും ചേർന്ന് വലിയ സാമ്പത്തിക ഇടപാടുകളാണ് നടത്തിയതെന്നാണ് ഡിആർഐ പറയുന്നത്.

സ്വർണക്കടത്ത് ഏറ്റവും വലിയ നിക്ഷേപ ഉപാധിയായി മാറുന്നതും അതിൽ മലയാളികൾ ഉൾപ്പെടുന്നതും റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആസിഫ് എന്നിവർ കൂടി പിടിയിലായാൽ മാത്രമേ ആരൊക്കെ ഇതിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, ആരൊക്കെയാണ് ഇതിലെ വലിയ ഇടപാടുകാരെന്നും വെളിപ്പെടുമെന്നാണ് ഡിആർഐ പറയുന്നത്. ആറുമാസമായി അംജത് ഒളിവിലായിരുന്നു. അംജതിനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശികൾക്ക് 90 കിലോ സ്വർണം കടത്താൻ സഹായിച്ചത് അംജത് ആയിരുന്നു. നിക്ഷേപിച്ച പണം എത്രയെന്ന് അംജത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഡിആർഐ വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിൽ മുഖ്യസൂത്രധാരനും പെരുമ്പാവൂർ സ്വദേശിയുമായ നിസാർ അലിയാരെയും പിടികൂടിയിരുന്നു. പിച്ചള തകിടുകളുടെ രൂപത്തിലാക്കി 4522 കിലോ സ്വർണമാണ് നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP