Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിസമ്പന്നനായ റോയി തോമസിനെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താൻ ബിരുദമുണ്ടെന്ന് അമ്മായി അമ്മയോട് കള്ളം പറഞ്ഞു; പാലായിൽ ബിഎഡും കട്ടപ്പനയിൽ എംകോ ഇപ്രൂവ്‌മെന്റും തുടങ്ങിയ കള്ളങ്ങൾ പിറകെ; അമ്മായി അമ്മയുടെ 'ജോലി' ശല്യം കൂടിയപ്പോൾ ഡോഗ് കില്ലറിൽ ആദ്യ പരീക്ഷണം; പിന്നെ ആട്ടിൻ സൂപ്പിൽ കൂടതൽ വിഷം കലർത്തി നൽകി അന്നമ്മയെ കൊലപ്പെടുത്തി; കൂടത്തായിയിൽ ജോളിയെ സൈമൺ തളയ്ക്കുന്നത് തെളിവുകളുടെ ബലത്തിൽ; ജോളിയെ അഴിക്കുള്ളിലാക്കിയത് തന്റേടിയായ വീട്ടമ്മയാകാനുള്ള മോഹം

അതിസമ്പന്നനായ റോയി തോമസിനെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താൻ ബിരുദമുണ്ടെന്ന് അമ്മായി അമ്മയോട് കള്ളം പറഞ്ഞു; പാലായിൽ ബിഎഡും കട്ടപ്പനയിൽ എംകോ ഇപ്രൂവ്‌മെന്റും തുടങ്ങിയ കള്ളങ്ങൾ പിറകെ; അമ്മായി അമ്മയുടെ 'ജോലി' ശല്യം കൂടിയപ്പോൾ ഡോഗ് കില്ലറിൽ ആദ്യ പരീക്ഷണം; പിന്നെ ആട്ടിൻ സൂപ്പിൽ കൂടതൽ വിഷം കലർത്തി നൽകി അന്നമ്മയെ കൊലപ്പെടുത്തി; കൂടത്തായിയിൽ ജോളിയെ സൈമൺ തളയ്ക്കുന്നത് തെളിവുകളുടെ ബലത്തിൽ; ജോളിയെ അഴിക്കുള്ളിലാക്കിയത് തന്റേടിയായ വീട്ടമ്മയാകാനുള്ള മോഹം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളങ്ങളിൽനിന്നായിരുന്നു പിന്നീടുണ്ടായ കൂടത്തായിയിലെ ക്രൂരമായ കൊലപാതക പരമ്പരകളുടെ തുടക്കമെന്ന് പൊലീസ്. ബിരുദധാരിയാണെന്ന നുണ മറച്ചുവെക്കുന്നതിനായി അന്നമ്മയെ കൊലപ്പെടുത്തി. പിന്നെ ശത്രുക്കളെ എല്ലാം അതേ വഴിയിൽ ജോളി തീർത്തു.

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ആറാമത്തേതും അവസാനത്തേതുമായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ് കൊല്ലപ്പെട്ട കേസിലാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. ആറു കൊലപാതകങ്ങളിൽ ആദ്യത്തേതായിരുന്നു അന്നമ്മ തോമസിന്റേത്. ജോളി ജോലിക്കു പോകണമെന്ന് അന്നമ്മ തോമസ് നിർബന്ധിച്ചതും ഭർതൃമാതാവ് ഇല്ലാതായാൽ വീടിന്റെ നിയന്ത്രണം തന്റെ കൈകളിലാക്കാമെന്നു ജോളി കരുതിയതുമാണു കൊലപാതകത്തിനു കാരണമെന്നു കേസന്വേഷണത്തിന് നേതൃത്വം നൽകിയ റൂറൽ എസ്‌പി: കെ.ജി സൈമൺ അറിയിച്ചു.

റോയി തോമസ് എന്ന അതി സമ്പന്നനായ യുവാവിനെ തന്റെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താനായിരുന്നു ജോളിയുടെ കള്ളം പറച്ചിൽ. ഇതിന് താൻ മിനിമം ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ചിന്ത ജോളിയെ ആദ്യ കള്ളം പറയിച്ചു. ഭർത്താവിന്റെ അമ്മ അന്നമ്മ തോമസിനെ പോലെ തന്റേടിയായ വീട്ടമ്മയാവാനായിരുന്നു ശ്രമം. ബിരുദധാരിയായ മരുമകൾ വെറുതെ വീട്ടിലിരിക്കേണ്ട എന്ന അന്നമ്മ തോമസിന്റെ തീരുമാനമായിരുന്നു ജോളിക്ക് ലഭിച്ച ആദ്യ തിരിച്ചടി. അന്നമ്മയുടെ നിർബന്ധം കൂടിവന്നപ്പോൾ എം.കോം പഠനത്തിന്റെ പേരിൽ പാലായിലേക്ക് പോയി. ഇതോടെ പുതിയ ബന്ധങ്ങൾ തേടിയെത്തി.

പാലായിലെ പഠന തട്ടിപ്പിന് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴും ജോലിക്ക് പോവണമെന്ന നിർബന്ധത്തിൽ നിന്ന് അന്നമ്മ പിന്നോട്ടുപോയില്ല. ഒടുവിൽ വിദ്യാഭ്യാസ കൺസൽട്ടൻസി നടത്തിയിരുന്ന അന്നമ്മയുടെ ഭർത്താവും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ടോം തോമസിന്റെ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച ബിരുദ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തി തനിക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെന്ന് അന്നമ്മയെ ബോധ്യപ്പെടുത്തി. പിന്നീട് നെറ്റ് സർട്ടിഫിക്കറ്റും ജോളി ഇങ്ങനെ വ്യാജമായി നിർമ്മിച്ചു.

ജോലിക്ക് പോവാതിരുന്നാൽ താൻ പിടിക്കപ്പെട്ടുമെന്നും അന്നമ്മയുടെ മുന്നിൽ ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും മനസ്സിലായതോടെ അവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പാലായിൽ ആയിരുന്നപ്പോൾ പട്ടിയെ കൊല്ലാൻ അവിടെയുള്ള വീട്ടുകാരൻ ഉപയോഗിച്ച ഡോഗ് കിൽ എന്ന വിഷം അന്നമ്മയിൽ പരീക്ഷിക്കാനും തീരുമാനിച്ചു. ഇതിനു മുന്നോടിയായി പരീക്ഷണം എന്ന നിലയിൽ അന്നമ്മ മരിക്കുന്നതിന് ഒരു വർഷം മുൻപ് അന്നമ്മയിൽ പ്രയോഗിക്കുകയും ചെയ്തു. ഇത് വിജയംകാണുമെന്ന് തോന്നിയതോടെയാണ് ആദ്യം പ്രയോഗിച്ചതിന്റെ ഇരട്ടി വിഷം അന്നമ്മയിൽ വീണ്ടും പരീക്ഷിച്ചത്. അത് ഫലം കാണ്ടു.

കോഴിക്കോട് സർക്കാർ മൃഗാശുപത്രിയിൽ എത്തി ജോളി സ്വന്തം പേരിൽ തന്നെ മരുന്ന് വാങ്ങുകയായിരുന്നു. ഇതിന്റെ തെളിവുകളെല്ലാം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആട്ടിൻ സൂപ്പ് കുടിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് അതിൽ തന്നെ വിഷം കലർത്തി നൽകിയാണ് ജോളി അന്നമ്മയെ കൊന്നത്. ജോളിയുടെ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ യഥാർഥ ഉടമയെ തിരിച്ചറിഞ്ഞതും കേസിൽ നിർണായക തെളിവായി മാറി.

പാലായും വൈക്കവും കട്ടപ്പനയും പിന്നെ ആട്ടിൻസൂപ്പും

പൊന്നാമറ്റം തറവാടിന്റെ നിയന്ത്രണം അന്നമ്മ ടീച്ചർക്കായിരുന്നു. ബി.കോം പാസായെന്നാണു ജോളി ഭർതൃവീട്ടുകാരെ ധരിപ്പിച്ചിരുന്നത്. ബിരുദധാരിയായ ജോളി ജോലിക്കു പോകണമെന്ന് അന്നമ്മ തോമസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിർബന്ധം സഹിക്കവയ്ായതെ ഒടുവിൽ ബി.എഡ്. എടുക്കാനെന്നു പറഞ്ഞ് 2001 ൽ ജോളി പാലായിലേക്കു പോയി.

2002 ൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ജോലിക്കു പോകാൻ നിർബന്ധമുണ്ടായി. അങ്ങിനെ സെന്റ് തോമസ് സ്‌കൂളിൽ ജോലിക്കെന്നും പറഞ്ഞു പോയി. താൽക്കാലിക ജോലിയെന്നാണ് പറഞ്ഞത്. ആദ്യം വൈക്കത്ത് താമസിച്ചു. കൊച്ചിനെ നോക്കണമെന്നും റോയിക്ക് കട നോക്കണമെന്നും പറഞ്ഞ് ആഴ്ചകൾക്കകം വീട്ടിൽ തിരിച്ചെത്തി. പിന്നീട് എം.കോം ഇംപ്രൂവ് ചെയ്യണമെന്നും പറഞ്ഞ് കട്ടപ്പനയ്ക്കു പോയി. മൂന്ന് മാസം കഴിഞ്ഞ് തിരിച്ചു വരുന്നു.

പാലായിൽ എവിടെപ്പോയി, എവിടെ താമസിച്ചു, വൈക്കത്ത് എവിടെ താമസിച്ചു എന്നതിനെല്ലാം തെളിവുണ്ട്. ബി.കോം ബിരുദധാരിയെന്ന് ആദ്യം കള്ളംപറഞ്ഞതാണ് വീണ്ടും വീണ്ടും കള്ളം പറയാൻ കാരണമായത്. അന്ന് സത്യം പറഞ്ഞിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. അന്നമ്മ ടീച്ചർ ഉണ്ടായാൽ ഇനിയും പ്രശ്നമുണ്ടാകുമെന്നു ജോളി ഭയന്നു. കട്ടപ്പനയിൽനിന്നു നായയെ കൊല്ലാനുള്ള മരുന്ന് തരപ്പെടുത്തി.

2002 ജൂലൈ 29 ന് ആട്ടിൻ സൂപ്പിൽ ചേർത്തു നൽകി. അന്നതു കഴിച്ച അന്നമ്മ തോമസിന്റെ ആരോഗ്യനില വഷളായെങ്കിലും ആശുപത്രിയിൽ എത്തിച്ചതിനെത്തുടർന്നു ഭേദപ്പെട്ടു. 2002 ഓഗസ്റ്റ് 22 ന് ആട്ടിൻ സൂപ്പിൽ കൂടുതൽ വിഷം ചേർത്തു കൊടുത്തെന്നും എസ്‌പി. പറഞ്ഞു.

വ്യാജനുണ്ടാക്കിയത് ഫോട്ടോ സ്റ്റാറ്റിൽ

ബിരുദധാരിയെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്ന ജോളി തന്ത്രപൂർവം വ്യാജ സർട്ടിഫിക്കറ്റുകളും തയാറാക്കിയിരുന്നു. ഭർതൃപിതാവ് ടോം തോമസ് ഒരു കൺസൾട്ടൻസി സ്ഥാപനം നടത്തുന്നുണ്ടായിരുന്നു. അവിടെനിന്ന് ഒരു എം.ജി. സർവകലാശാലാ ബി.കോം വിദ്യാർത്ഥിനിയുടെ നമ്പർ നോക്കി സർട്ടിഫിക്കറ്റ് എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുത്തു. ബി.കോം. ഫലം പത്രത്തിൽ വന്നപ്പോൾ ജയിച്ച കുട്ടിയുടെ നമ്പർ കണ്ടെത്തിയാണ് ഇതു സംഘടിപ്പിച്ചത്.

പേരും മാർക്കും എല്ലാം തിരുത്തി ഫോട്ടോസ്റ്റാറ്റ് എടുത്തു. പേര് മാത്രം തിരുത്തുമ്പോൾ അത് പകർപ്പിൽ ശ്രദ്ധിക്കപ്പെടുമെന്നും അതുകൊണ്ടാണു മാർക്കും തിരുത്തിയതെന്നായിരുന്നു പൊലീസിന്റെ ചോദ്യത്തിനുള്ള ജോളിയുടെ മറുപടിയെന്നും എസ്‌പി. പറഞ്ഞു. ബി.കോമിനു രജിസ്റ്റർ ചെയ്തിരുന്ന ജോളി ആദ്യത്തെ രണ്ട് പരീക്ഷ മാത്രമാണ് എഴുതിയിരുന്നത്. എം.കോം. വ്യാജ സർട്ടിഫിക്കറ്റ് കേരള യൂനിവേഴ്സിറ്റിയുടെ പേരിലുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP