Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു കോടിയുടെ ലോട്ടറി അടിച്ചത് 18കാരന്; പഠിക്കാൻ പണമില്ലാത്തതിനാൽ പ്ലസ്ടു പഠന ശേഷം ജോലിക്ക് പോയ അമലിനെ അറിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത

ഒരു കോടിയുടെ ലോട്ടറി അടിച്ചത് 18കാരന്; പഠിക്കാൻ പണമില്ലാത്തതിനാൽ പ്ലസ്ടു പഠന ശേഷം ജോലിക്ക് പോയ അമലിനെ അറിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത

സ്വന്തം ലേഖകൻ

ശ്രീകണ്ഠപുരം: അമലിന്റെ കഷ്ടതകൾ അറിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത. പഠിക്കാൻ പണമില്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പണിക്ക് ഇറങ്ങിയ അമലിന് ഇനി ധൈര്യമായി പഠിക്കാംയ. മാാതാപിതാക്കൾക്കും സഹോദരിമാർക്കും കൈത്താങ്ങാവണമെന്ന പതിനെട്ടുകാരന്റെ ആഗ്രഹത്തിന് ഭാഗ്യദേവത തുണയായി.

കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരുകോടി രൂപയാണ് അമലിന് ലഭിച്ചത്. പയ്യാവൂർ കുന്നത്തൂർപാടിയിലെ ചെരുവുകാലായിൽ വർഗീസ്-ലിസി ദമ്പതിമാരുടെ മകനാണ്. ചന്ദനക്കാംപാറ ചെറുപുഷ്പം ഹയർ സെക്കൻഡറിയിലെ പ്ലസ് ടു പഠനശേഷം എറണാകുളം കാക്കനാട്ടെ കൈരളി ബേക്കറിയിൽ ജോലിക്കുപോയതാണ് അമൽ. ശനിയാഴ്ച അവിടെനിന്നുമെടുത്ത കെ.എ. 478912 എന്ന നമ്പർ ടിക്കറ്റിലൂടെയാണ് ഒരുകോടിയുടെ ഭാഗ്യം അമലിനെത്തേടിയെത്തിയത്.

കുടുംബത്തിന്റെ കടങ്ങൾ തീർത്ത് നല്ലൊരു വീട് വെക്കണമെന്നാണ് അമലിന്റെ ആഗ്രഹം. അഞ്ജലി വർഗീസ്, ആര്യ വർഗീസ് (തലശ്ശേരി ബ്രണ്ണൻ കോളേജ് ബിരുദവിദ്യാർത്ഥി) എന്നിവരാണ് സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP