Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുലുക്കി സർബത്തും ഫുൾജാറും ഔട്ട്; വേനൽ കനത്തതോടെ വിപണി കീഴടക്കി ഇളനീരും കരിമ്പിൻ ജ്യൂസും

കുലുക്കി സർബത്തും ഫുൾജാറും ഔട്ട്; വേനൽ കനത്തതോടെ വിപണി കീഴടക്കി  ഇളനീരും കരിമ്പിൻ ജ്യൂസും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിപണിയിൽ തരംഗം സൃഷ്ടിച്ച കുലുക്കി സർബത്തും ഫുൾജാറും ഔട്ട്. പഴയ ഡിമാൻഡൊന്നും കുലുക്കിക്കും ഫുൾജാർ സോഡയ്ക്കും ഇല്ല. ഇപ്പോൾ വിപണിയിലെ സ്റ്റാർ ഇളനീരും കരിമ്പിൻ ജ്യൂസമാണ്. മുൻപ് വഴിയോരങ്ങളിൽ മാാത്രം വിൽപനയ്ക്ക് എത്തിച്ചിരുന്ന കരിക്കിന് ഇപ്പോൾ ഡിമാൻഡ് ഏറുകയാണ്. നഗരത്തിലെ ഫ്രൂട്‌സ് കടകളൽ പോലും പധാന ഐറ്റമായി കരിക്ക് കാണാം.

കൃത്രിമ ശീതളപാനീയങ്ങൾ വ്യാപകമായതോടെയാണ് ആളുകൾക്ക് ഇളനീരിനോടും കരിമ്പിൻ ജ്യൂസിനോടും താൽപര്യം വർധിക്കാൻ കാരണം. കരിക്കൊന്നിന് 40 രൂപയാണ് പലേയിടത്തും ഈടാക്കുന്നത്. പോഷകങ്ങൾ ഏറെയടങ്ങിയ ഇളനീർ ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിർത്തുന്നതിനും അത്യുത്തമമാണ്. കരിക്കിന്റെ വെള്ളവും കുടിക്കാം, പ്ലാഞ്ഞിൽ ഉപയോഗിച്ച് ഉള്ളിലെ മാതളവും കഴിക്കാമെന്ന പ്രത്യേകതയും കരിക്കിനുണ്ട്. കരിമ്പിൻ ജ്യൂസ് ആളുകൾക്ക് കരിമ്പിൻ ജ്യൂസിനോടും പ്രിയമേറിയിരിക്കുകയാണ്. ജ്യൂസിനോടൊപ്പം ചേർക്കുന്ന ഇഞ്ചിയും ചെറുനാരങ്ങായും പ്രത്യേക രുചിയാണ് സമ്മാനിക്കുന്നത്.

പ്രധാന റോഡുകളുടെ വശങ്ങളിലെല്ലാം കരിമ്പിൻ ജ്യൂസ് ലഭിക്കുന്ന കടകൾ വ്യാപകമായി തുടങ്ങി. പാലക്കാട്ട് നിന്നാണ് നഗരത്തിലേക്ക് കരിമ്പുകൾ എത്തുന്നത്. ആവശ്യത്തിനുള്ള കരിമ്പെടുത്ത് മെഷീനിലിട്ട് നീര് ഊറ്റി തയാറാക്കുന്ന കരിമ്പിൻ ജ്യൂസ് ഫ്രഷ് ആയി ലഭിക്കുമെന്ന പ്രത്യേകതയുമുള്ളതിനാൽ ധാരാളം ആളുകൾ എത്താറുണ്ടെന്ന് ജ്യൂസ് വിൽപനക്കാർ പറയുന്നു.30 രൂപ കൊടുത്താൽ ഫ്രഷായിട്ടുള്ള കരിമ്പിൻ ജ്യൂസ് ലഭിക്കുമെന്നതിനാൽ ആളുകളുടെ തിരക്കാണ് ജ്യൂസ് വിൽപന കേന്ദ്രങ്ങളിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP