Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യതലസ്ഥാനം ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് തുടങ്ങും; ആദ്യ സൂചനകൾ ഒമ്പതു മണിയോടെ പുറത്തെത്തും; 11 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും; ഡൽഹിയിൽ ആം ആദ്മിയോ ബിജെപിയോ എന്ന് കാത്തിരുന്നു കാണാം

രാജ്യതലസ്ഥാനം ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് തുടങ്ങും; ആദ്യ സൂചനകൾ ഒമ്പതു മണിയോടെ പുറത്തെത്തും; 11 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും; ഡൽഹിയിൽ ആം ആദ്മിയോ ബിജെപിയോ എന്ന് കാത്തിരുന്നു കാണാം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. രാജ്യതലസ്ഥാനം ആരു ഭരിക്കുമെന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറിയാം. രാവിലെ എട്ടിന് 70 നിയമസഭാ മണ്ഡലങ്ങളിലും ആരംഭിക്കുന്ന വോട്ടെണ്ണൽ 11 മണിയോടെ പൂർത്തിയാകും. 9 മണിയോടെ ആദ്യ സൂചനകൾ ലഭിച്ചു തുടങ്ങും. ഭരണനേട്ടങ്ങൾ അധികാരത്തുടർച്ച നേടിത്തരുമെന്ന് ആം ആദ്മി പാർട്ടിയും അടിയൊഴുക്കുകൾ തുണയ്ക്കുമെന്ന് ബിജെപിയും കരുതുന്നു. 11 ജില്ലാ കേന്ദ്രങ്ങളിലായി 27 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 9 മണിക്ക് ആദ്യ ഫലസൂചനകൾ പുറത്തുവരും. 11 മണിയോടെ ഡൽഹിയുടെ ഭാവി വ്യക്തമാകും.

ആംആദ്മി പാർട്ടി (എഎപി) ഉജ്വലവിജയം നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, ഇത് വിശ്വസിക്കുന്നില്ലെന്നും അധികാരത്തിലെത്തുമെന്നും ബിജെപി പറയുന്നു. 2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 664 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിങ്.

62.59 % പോളിംഗാണ് ഡൽഹിയിൽ രേഖപെടുത്തിയത്. കേന്ദ്ര സേനയുടെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തിന്റെ പോളിങ് കുറവാണ് ഡൽഹിയിൽ ഇക്കുറി രേഖപ്പെടുത്തിയതെങ്കിലും, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം പോളിങ് അധികമായി രേഖപ്പെടുത്തിക്കാൻ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കഴിഞ്ഞു.അതേസമയം ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് ആംആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിട്ടു.

എക്‌സിറ്റ് പോളുകളെ വിശ്വാസത്തിലെടുത്താൽ, എഎപി ഡൽഹിയിൽ അധികാരത്തിൽ തുടരും. മിക്ക എക്‌സിറ്റ് പോളുകളിലും എഎപിക്ക് 50 ലേറെ സീറ്റുകൾ പ്രവചിക്കുന്നു. ബിജെപി 2015 ലെ മൂന്നുസീറ്റിൽ നിന്ന് മുന്നേറുമെങ്കിലും എഎപിയേക്കാൾ വളരെ പിന്നിലായിരിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ സീറ്റൊന്നും കിട്ടാതിരുന്ന കോൺഗ്രസിന് രണ്ടുസീറ്റുവരെയാണ് എക്‌സിറ്റ് പോളുകൾ കണക്കുകൂട്ടുന്നത്.

തങ്ങളുടെ നയങ്ങളും ഭരണനേട്ടങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ കെജ്രിവാളും എഎപിയും ശ്രമിച്ചപ്പോൾ, തങ്ങളുടെ അണികളെ മുഴുവൻ രംഗത്തിറക്കിയുള്ള പ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടത്. അമിത് ഷാ മാത്രം 52 റോഡ് ഷോകൾ നടത്തി. സൗജന്യ വെള്ളം, വൈദ്യുതി സബ്‌സിഡി പദ്ധതികളും ഉയർത്തിക്കാട്ടിയതിന് പുറമേ, എഎപി തങ്ങളുടെ റിപ്പോർട്ട് കാർഡും പുറത്തിറക്കിയിരുന്നു, 2015 ലെ മാനിഫെസ്‌റ്റോയിൽ വാഗ്ദാനം ചെയ്ത 70 എണ്ണവും പാലിച്ചെന്നാണ് അവകാശപ്പെട്ടത്. പിന്നീട് 10 പോയിന്റ് ഗ്യാരന്റി കാർഡും പുറത്തിറക്കി. 24 മണിക്കൂർ ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, ജല സബ്‌സിഡികളുടെ തുടർച്ച എന്നിവയും വാഗ്ദാനം ചെയ്തു. സ്‌കൂളുകളിൽ ദേശഭക്തി കരിക്കുലവും. അധികാരത്തിൽ തിരിച്ചെത്തിയാൽ അടുത്ത അഞ്ച് വർഷവും വിദ്യാഭ്യാസത്തിനായിരിക്കും മുൻഗണനയെന്നും കെജ്രിവാൾ പറഞ്ഞു.

മറുവശത്ത് ബിജെപി പ്രചാരണം ഷഹീൻബഹാഗിനെ ചുറ്റിപ്പറ്റിയായിരുന്നു. രണ്ടുമാസമായി അവിടെ തുടരുന്ന പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരം ദേശവിരുദ്ധമെന്ന പ്രചാരണത്തിനാണ് ബിജെപി ഊന്നൽ നൽകിയത്. രാജ്യത്തിന്റെ സമാധാനവും മതസൗഹാർദ്ദവും കെടുത്താനുള്ള സമരമായാണ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ തന്നെ മോദി ഷഹീൻബാദ് സമരത്തെ വിശേഷിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പലവട്ടം ഇടപടെണ്ടി വന്നിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെ പ്രചാരണത്തിൽ നിന്് 96 മണിക്കൂർ വിലക്കി. അതുപോലെ. പശ്ചിമഡൽഹിയിൽ എംപി വർമയെയും വിലക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയും കമ്മീഷൻ വിമർശനമുണ്ടായി.

1998 മുതൽ 2013 വരെ ഡൽഹി മൂന്നുവട്ടം ഭരിച്ച കോൺഗ്രസിന് പ്രചാരണത്തിൽ പഴയ തീപ്പൊരി കാണാനില്ലായിരുന്നു. വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് മാത്രമാണ് രാഹുലും പ്രിയങ്കയും ഒക്കെ റാലികൾ സംഘടിപ്പിച്ചത്. ഷീല ദീക്ഷിത്തിന്റെ കാലത്തെ വികസന പ്രവർത്തനങ്ങളായിരുന്നു അവരുടെ പ്രചാരണായുധം.

എഎപി വീണ്ടും അധികാരത്തിലെത്തിയാൽ, എട്ട് വർഷം പ്രായമായ പാർട്ടിക്ക് അതൊരു കുതിച്ച് ചാട്ടം തന്നെയാവും. പാർട്ടിയെ ദേശീയതലത്തിൽ കൂടുതൽ വ്യാപിപ്പിക്കാൻ അത് കെജ്രിവാളിനെ പ്രേരിപ്പിച്ചേക്കും,. ബിജെപി ജയിച്ചാൽ അത് നിയമസഭാ തിരഞ്ഞെടുപ്പിൽ സമീപകാലത്ത് നേരിട്ട ക്ഷീണത്തെ മറക്കാനുള്ള ഊർജ്ജമാകും, ഒപ്പം ബിഹാർ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ഇന്ധനവും. ഏതായാലും എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയാകുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP