Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുണനപ്പട്ടിക തെറ്റിച്ചെന്ന് ആരോപിച്ച് ഒൻപതു വയസുകാരനെ ക്രൂരമർദനത്തിന് വിധേയനാക്കിയ സംഭവം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം; സംഭവത്തിൽ ജില്ലാ ട്രൈബൽ ഓഫീസറിനോടും വിദ്യാഭ്യാസ ഉപഡയറക്ടറിനോടും വിശദീകരണം തേടി; മർദനമേറ്റത് ചേങ്ങിരി കോളനിയിലെ വിദ്യാർത്ഥിക്ക്; ഹോസ്റ്റൽ വാർഡനെതിരെ കേസെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

വയനാട്: ഗുണനപ്പട്ടിക തെറ്റിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി ബാലനെ ഹോസ്റ്റൽ വാച്ചർ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ജില്ലാ െൈട്രബൽ ഓഫീസറിനോടും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറിനോടും സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. നെന്മേനി ആനപ്പാറ ട്രൈബൽ ഹോസ്റ്റലിൽ പഠിക്കുന്ന ചീങ്ങേരി കോളനിയിലെ ഒമ്പതു വയസുകാരനാണ് മർദനമേറ്റത്.

ഗുണന പട്ടിക തെറ്റിച്ചെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും 'മോപ്പ്' ഉപയോഗിച്ച് അടിച്ചെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പരിക്കേറ്റ കുട്ടി ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹോസ്റ്റൽ വാച്ചർ അനൂപിനെതിരെ അമ്പലവയൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മർദ്ദനത്തെത്തുടർന്ന് വിദ്യാർത്ഥി നടക്കാൻ കഴിയാതെ ഹോസ്റ്റലിൽ കിടക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദന മാറാതായതോടെ കുട്ടി ഇക്കാര്യം വീട്ടിലറിയിച്ചു. തുടർന്ന് വീട്ടിൽ നിന്നും ആളെത്തി ചോദിച്ചപ്പോഴാണ് മർദ്ദിച്ച കാര്യം പുറത്തറിയുന്നത്. കുട്ടിയുടെ അച്ഛൻ മരത്തിൽ നിന്നും വീണ് കിടപ്പിലാണ്. പഠിപ്പിക്കാൻ പണമില്ലാത്തതിനാലാണ് മകനെ ഹോസ്റ്റലിൽ നിർത്തിയതെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.

കുട്ടിയുടെ നട്ടെല്ലിനാണ് അടിയേറ്റത്. നേരത്തെയും ഹോസ്റ്റലിൽ തനിക്ക് മർദനം ഏറ്റിട്ടുണ്ടെന്ന് വിദ്യാർത്ഥി പറയുന്നു. വിദ്യാർത്ഥിയെ ചികിത്സിച്ച ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് അമ്പലവയൽ പൊലീസ് എത്തി കേസെടുത്തു അന്വേഷണം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP