Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവിലെ മാങ്ങയെല്ലാം ജോസേട്ടന്റെ ഓമനകൾ; കൊതി മൂത്ത യുവാക്കൾ മാങ്ങ പറിച്ചതിന് മാവ് വെട്ടി പ്രതികാരം; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ 'പോയി പണി നോക്കാൻ' ആദ്യം പറഞ്ഞ ജോസേട്ടന് പിടികിട്ടി കളിമാറിയെന്ന്; ഇത് ജോസേട്ടന്റെ സ്ഥിരം പരിപാടിയെന്ന് നാട്ടുകാരും: കൊട്ടിയൂരിലെ തർക്കം ഒടുവിൽ തീർന്നത് ഇങ്ങനെ

മാവിലെ മാങ്ങയെല്ലാം ജോസേട്ടന്റെ ഓമനകൾ; കൊതി മൂത്ത യുവാക്കൾ മാങ്ങ പറിച്ചതിന് മാവ് വെട്ടി പ്രതികാരം; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ 'പോയി പണി നോക്കാൻ' ആദ്യം പറഞ്ഞ ജോസേട്ടന് പിടികിട്ടി കളിമാറിയെന്ന്; ഇത് ജോസേട്ടന്റെ സ്ഥിരം പരിപാടിയെന്ന് നാട്ടുകാരും: കൊട്ടിയൂരിലെ തർക്കം ഒടുവിൽ തീർന്നത് ഇങ്ങനെ

ആർ പീയൂഷ്

കണ്ണൂർ: റോഡ് വക്കിൽ നിന്ന മാവിൽ നിന്നും യുവാക്കൾ മാങ്ങ പറിച്ചതിന് സമീപവാസി മാവ് വെട്ടി മുറിച്ചിടാൻ ശ്രമിച്ചു. സംഭവം വിവാദമായതോടെ 5000 രൂപ നഷ്ട പരിഹാരം നൽകുകയും മൂന്ന് മാവിൻ തൈകൾ വച്ചു പിടിപ്പിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയുടെ സമീപം താമസിക്കുന്ന ജോസാണ് മാവ് മുറിക്കാൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ടതോടെ പിൻതിരിയുകയായിരുന്നു. പൊലീസ് കേസായതോടെയാണ് ഇയാൾ സഷ്ടപരിഹാരം നൽകാനും മാവ് വച്ചു പിടിപ്പിക്കാമെന്ന് സമ്മതിച്ചതും.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പള്ളിയുടെ പറമ്പിന്റെയും ജോസിന്റെ പറമ്പിന്റെയും അടുത്തായി പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വക്കത്ത് ഒരുമാവ് നിൽപ്പുണ്ട്. ഇതിൽ നിറയെ മാങ്ങയും ഉണ്ടായിരുന്നു. സമീപ പ്രദേശത്തെ കുറച്ച് യുവാക്കൾ മാങ്ങ കണ്ടതോടെ രണ്ടെണ്ണം പറിച്ച് കഴിക്കാമെന്ന് കരുതി. അങ്ങനെ ഒരു യുവാവ് മാവിൽ കയറി മാങ്ങാ പറിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ആരാടാ മാവിൽ കയറിയത് എന്ന് ചോദിച്ച് ജോസ് എത്തി. യുവാക്കളുമായി വാക്കു തർക്കത്തിലേർപ്പെടുകയും ഒടുവിൽ വീട്ടിനകത്ത് നിന്നും വെട്ടുകത്തി എടുത്തുകൊണ്ട് വന്ന് മാവ് വെട്ടിമുറിച്ചിടാൻ തുടങ്ങുകയും ചെയ്തു. ഒരു യുവാവ് ഈ സമയം മാവിന് മുകളിൽ തന്നെയായിരുന്നു. ഇതോടെ യുവാക്കൾ മാവ് മുറിക്കരുതെന്ന് ആവശ്യപ്പെട്ടു. അപ്പോൾ നീ പോടാ നിന്റെ പണിനോക്കി എന്ന് പറഞ്ഞുകൊണ്ട് വെട്ട് തുടർന്നു.

ജോസേട്ടാ മാവ് പറിച്ചു എന്ന് കരുതി മാവ് വെട്ടരുത്. ഇത് വലിയ പ്രശ്നമാകും എന്ന് വീണ്ടും യുവാക്കൾ പറഞ്ഞു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഇയാൾ മാവിൽ വെട്ടിക്കൊണ്ടേയിരുന്നു. അപ്പോൾ കൂട്ടത്തിൽ ഉള്ള ഒരാൾ പറഞ്ഞു, വെട്ടിയിടട്ടെ എല്ലാം ഫോട്ടോ എടുത്തു വയ്ക്കണം എന്ന്. ഫോട്ടോ എടുക്കുന്നുണ്ട് എന്ന് മനസ്സിലായതോടെയാണ് ഇയാൾ മാവ് മുറിക്കാനുള്ള ഉദ്ധ്യമത്തിൽ നിന്നും പിന്മാറിയത്. യുവാക്കൾ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നു. കൂടാതെ കേളകം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പള്ളിക്കമ്മറ്റിയും ഇതിൽ ഇടപെട്ടതോടെ കളി മാറി.

പള്ളിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ നിന്നതായിരുന്നു മാവ്. മതിൽ കെട്ടിയപ്പോൾ മൂന്ന് മീറ്റർ അകത്തേക്ക് മാറിയപ്പോൾ മാവ് മതിൽകെട്ടിന് പുറത്തായി. ഇപ്പോൾ മാവ് പി.ഡബ്ലു.ഡിയുടെ വകയാണ്. ഇത് ജോസ് സ്വകാര്യ സ്വത്തായി കൈവശം വച്ചിരിക്കുകയായിരുന്നു. മാവ് മുറിക്കൽ വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തിയപ്പോൾ തൊഴു കൈയോടെ ജോസ് മാപ്പ് പറഞ്ഞു. എന്ത് വേണമെങ്കിലും ചെയ്യാം എന്നായി ജോസ്. ഒടുവിൽ പള്ളിക്കമ്മറ്റിയും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിൽ ജോസ് 5000 രൂപ മരം മുറിക്കാൻ ശ്രമിച്ചതിന് പിഴ നൽകാനും മൂന്ന് മാവിൻ തൈകൾ വച്ചു പിടിപ്പിക്കാനും തീരുമാനമായി. ഇത് സമ്മതിച്ചതോടെ പൊലീസ് കേസെടുക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. മദ്യപിച്ചിട്ടാണ് ജോസ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇയാൽ സ്ഥിരം ഇങ്ങനെ തന്നെയാണ് പെരുമാറുന്നതെന്ന് നാട്ടുകാർ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP