Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ട് കെട്ടാൻ ചരട് വലിച്ചത് ഏക്കറ് കണക്കിന് വനഭൂമിയുള്ള കോതമംഗലത്തെ വൈദികനും റിസോർട്ടുടമകളും ചേർന്ന്; ബണ്ട് നിർമ്മിച്ചത് റിസോർട്ടുകൾ ഉൾപ്പെടുന്ന പട്ടയഭൂമിയിലേക്ക് റോഡ് പണിയാൻ; മൺബണ്ട് പൊളിച്ചുനീക്കാൻ പെരിയാർവാലി അധികൃതർക്ക് തഹസിൽദാറുടെ നിർദ്ദേശം; വനത്തിലേക്ക് വാഹനങ്ങൾ അനുവദിക്കില്ല; അനുവദിക്കുക നടപ്പുവഴി മാത്രം

ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ട് കെട്ടാൻ ചരട് വലിച്ചത് ഏക്കറ് കണക്കിന് വനഭൂമിയുള്ള കോതമംഗലത്തെ വൈദികനും റിസോർട്ടുടമകളും ചേർന്ന്; ബണ്ട് നിർമ്മിച്ചത് റിസോർട്ടുകൾ ഉൾപ്പെടുന്ന പട്ടയഭൂമിയിലേക്ക് റോഡ് പണിയാൻ; മൺബണ്ട് പൊളിച്ചുനീക്കാൻ പെരിയാർവാലി അധികൃതർക്ക് തഹസിൽദാറുടെ നിർദ്ദേശം; വനത്തിലേക്ക് വാഹനങ്ങൾ അനുവദിക്കില്ല; അനുവദിക്കുക നടപ്പുവഴി മാത്രം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാനുള്ള സ്വകാര്യ ടൂറിസം ലോബിയുടെ ശ്രമം വിവാദമായിരുന്നു. തട്ടേക്കാട് പാതയിൽ പുന്നേക്കാട് തെക്കുമ്മേൽ വെള്ളം കെട്ടിച്ചാലിൽ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് സ്വകാര്യ വ്യക്തികൾ ചേർന്ന് തീർത്ത മൺ ബണ്ട് പൊളിച്ചു നീക്കാൻ കോതമംഗലം തഹസിൽദാർ നിർദ്ദേശിച്ചു. ഇന്നലെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ലാ കളക്ടർ എസ് സുഹാസ് മേൽനടപടികൾ സ്വീകരിക്കുന്നതിന് തഹസിൽദാർ റെയ്ച്ചൽ കെ വറുഗീസിനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് തഹസീൽദാർ സ്ഥലം സന്ദർശിച്ച ശേഷം തടയണ പൊളിച്ചു നീക്കാൻ പെരിയാർ വാലി അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഇന്ന് രാവിലെ പെരിയാർ വാലി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ബേസ്സിൽ പോളിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി ബണ്ട് പൊളിക്കൽ ആരംഭിപ്പിക്കുകയായിരുന്നു. ബണ്ടിന്റെ മറുഭാഗം കോതമംഗലം ഫോറസ്റ്റ് റെയിഞ്ചിന്റെ ഭാഗമായ വനപ്രദേശമായതിനാൽ മേൽനോട്ടത്തിനായി കോതമംഗലം ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും എത്തിയിരുന്നു. ബണ്ടിനക്കരെ ഭൂമിയുള്ള സ്വകാര്യ വ്യക്തികൾ ഒത്തുചേർന്ന് അനധികൃതമായി ബണ്ട് നിർമ്മിക്കുകയായിരുന്നെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. വനത്തിലുള്ളിലെ റിസോർട്ടുകൾ ഉൾപ്പെടുന്ന പട്ടയഭൂമിയിലേക്ക് റോഡ് നിർമ്മിക്കുന്നതിനായി കനാലിന് കുറുകെ തടയണയ്ക്ക് സമാനമായ ബണ്ട് അനധികൃതമായി നിർമ്മിച്ചാണ് തുടക്കം.

നിലവിൽ ബണ്ടു നിർമ്മാണം നടന്ന പ്രദേശത്ത് നടപ്പുവഴിയുണ്ടായിരുന്നെന്നും ഈ വഴി വീതി കൂട്ടുകയാണ് നിലവിൽ നടന്നിട്ടുള്ളതെന്നും വെറിയാർ വാലി അസ്സി.എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പ്രതികരിച്ചു. വനഭൂമിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വേലി കാലുകൾ കുഴിച്ചിട്ടിട്ടുണ്ടെന്നും പഴയ നിലയിലുള്ള വഴി നിലനിർത്തിയാൽ മതിയെന്ന് പെരിയാർ വാലിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോതമംഗലം ഡി എഫ് ഒ എസ് ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിൽ 60 മീറ്ററോളം നീളത്തിലും 10 മീറ്ററോളം വീതിയിലും നിർമ്മിച്ചിരുന്ന ബണ്ട് നിലവിൽ വിണ്ടുകീറിയ അവസ്ഥയിലായിരുന്നു.നിയമങ്ങൾ കാറ്റിൽ പറത്തി പ്രദേശത്ത് ഏക്കറ് കണക്കിന് ഭൂമിയുള്ള വൈദികനടക്കമുള്ളവരാണ് ബണ്ട് നിർമ്മാണത്തിന് നേതൃത്വം നൽകിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്ന് നേരത്തെ നോട്ടിസ് നൽകിയിരുന്നെന്നും എന്നിട്ടും പൊളിച്ചു നീക്കാത്ത പശ്ചാത്തലത്തിലാണ് തങ്ങൾ ബണ്ട് പൊളിച്ചുനീക്കാനെത്തിയതെന്നുമാണ് സംഭവത്തിൽ പെരിയാർവാലി അധികൃതർ വ്യക്തമാക്കുന്നത്. ബണ്ട് പൊളിച്ചുനീക്കുന്നതിന് പിന്നിൽ റിസോർട്ട് നടത്തിപ്പുകാരുടെ ഇടപെടലുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഇത് നാട്ടുകാരായ താനടക്കമുള്ളവരെ ദ്രോഹിക്കുന്ന നടപടിയാണെന്നും പ്രദേശവാസി ജെയ്‌സൺ പ്രതികരിച്ചു. ഈ തടയണ പൊളിച്ചാൽ മാത്രമേ ഇതു വഴി ബോട്ട് യാത്ര സംഘടിപ്പിക്കാൻ കഴിയു എന്ന സാഹചര്യമാണ് നില വിലുള്ളതെന്നും ജെയ്‌സൺ ചൂണ്ടികാട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP