Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിബിഐ ഓഫീസർ ചമഞ്ഞ് സിബിഐ കേസിലെ പ്രതിയെ തട്ടിക്കാൻ ശ്രമിച്ചത് രക്ഷപ്പെടുത്താൻ കോടികൾ പ്രതിഫലം ആവശ്യപ്പെട്ട്; സിബി.ഐ ഡൽഹി ഓഫീസിൽ കയറി ഫോൺകോളും; ഐ.എ.എസ് ഓഫീസർ ചമഞ്ഞ് കോടികൾ തട്ടിച്ച കേസിന് പിന്നാലെ കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്‌പ്പ് കേസ് നായികയ്ക്ക് ഹൈദ്രാബാദ് പൊലീസിന്റെ ലുക്ക ഔട്ട് നോട്ടീസ്; കൊച്ചിയിലെ വീട്ടിലും ബ്യൂട്ടി പാർലറിലും സിബിഐ റെയ്ഡ്; അറസ്റ്റ് ഭയന്ന് നടി മുങ്ങിയതായി സൂചനകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിബിഐ ഓഫീസർ ചമഞ്ഞ് തട്ടിപ്പുനടത്തിയ കേസിൽ നടിയും ബ്യൂട്ടിപാർലർ വെടിവെയ്‌പ്പ് കേസിലെ വിവാദനായികയുമായി ലീന മരിയ പോളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഹൈദരാബാദിൽ നിന്നുള്ള വ്യവസായി സാംബശിവ റാവുവിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണു നടപടി. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും നടി എത്തിയിരുന്നില്ല.

സിബിഐ കേസിൽ പ്രതിയായ സാംബശിവ റാവുവിനെ, കേസിൽ നിന്നൊഴിവാക്കാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പിന് ശ്രമിച്ചത്. സിബിഐ ഓഫീസർമാരെന്ന വ്യാജേന സമീപിച്ചു കോടികൾ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡൽഹി ഓഫീസ് നമ്പർ പ്രതികൾ ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കേസിൽ ലീനയുടെ ജീവനക്കാരൻ അർച്ചിതും പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാർലറിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടന്നപ്പോൾ കൊച്ചിയിലുണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്ന് ഇപ്പോൾ ഒളിവിലാണെന്നാണു സൂചന.

സാമ്പത്തിക തട്ടിപ്പു കേസിൽ മലയാളം നടി ലീന മരിയ പോളിനെയും പാർട്ണർ ശേഖർ ചന്ദ്രശേഖറിനെയും 2015ൽ പൊലീസ് അറസ്റ്റ് ചെയയ്തിട്ടുണ്ട്. മുംബൈ എക്കണോമിക് ഒഫെൻസ് വിങ് ആണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. കുറഞ്ഞ കാലയളവിൽ നിക്ഷേപതുക പത്തിരട്ടിയാക്കി തിരികെ നൽകുമെന്ന വാഗ്ദാനം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. മുംബൈക്രൈംബ്രാഞ്ചിൽ തട്ടിപ്പിന് ഇരയായവരുടെ നിരവധി പരാതികൾ ലഭിച്ചതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടി ലീന മരിയ പോളിനെ നേരത്തെ വഞ്ചനക്കേസിൽ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ ക്യാനറാ ബാങ്കിൽനിന്ന് പത്തൊമ്പത് കോടി രൂപ ലോണെടുത്ത് തട്ടിപ്പു നടത്തിയതായാതായിരുന്നു കേസ്. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ബാങ്കുകാരെ ലീന പറ്റിച്ചത്. ഇങ്ങനെ തട്ടിപ്പുവഴി കോടികൾ സമ്പാദിച്ച് ഈ തട്ടിപ്പുകേസിൽ അസ്റ്റിലായ ശേഷം ലീനയും ശേഖർ ചന്ദ്രശേഖറും ജാമ്യത്തിലായിരുന്നു. ഇവർക്കെതിരെ സിബിഐ അന്വേഷണവും ശക്തമായത്.

2018ൽ കൊച്ചിയിൽ നടിയുടെ ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്‌പ്പുണ്ടായതോടെ വീണ്ടും ഇവർ ചർച്ചകളിൽ നിറയുകയായിരുന്നു. മുംബൈ അധോലോകത്തിൽ നിന്നാണ് നടി്ക്ക് ക്വട്ടേഷൻ വന്നതെന്നും പിന്നിൽ അധോലോകമാണെന്നും പെീലീസിന് വ്യക്തമായിരുന്നു. ഏഷ്യാനെറ്റ് ബ്യൂറോയുടെ ഓഫീസിലേക്ക് അധോലോക നായകനായ രവി പൂജാരിയാണെന്ന തരത്തിൽ ഫോൺ കോൾ വന്നതും പൊലീസ് പിന്നിട് പരിശോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP