Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ യുപി സ്‌കൂളിൽ മതചിഹ്നങ്ങൾ നിറഞ്ഞ പ്രാർത്ഥനാ ലഘുലേഖ വിതരണം ചെയ്തു; തിരുവനന്തപുരത്ത് അദ്ധ്യാപികമാർക്ക് നിർബന്ധിത അവധി; വിവാദമായത് ഗണിത സ്തുതി നിത്യേന ഉരുവിട്ടാൽ കണക്ക് മനഃപാഠമാക്കാമെന്ന് ധരിപ്പിച്ചുള്ള ലഘുലേഖ; നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും അദ്ധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തതോടെ നിർബന്ധിത അവധി നൽകിയത് എഇഒ

സർക്കാർ യുപി സ്‌കൂളിൽ മതചിഹ്നങ്ങൾ നിറഞ്ഞ പ്രാർത്ഥനാ ലഘുലേഖ വിതരണം ചെയ്തു; തിരുവനന്തപുരത്ത് അദ്ധ്യാപികമാർക്ക് നിർബന്ധിത അവധി; വിവാദമായത് ഗണിത സ്തുതി നിത്യേന ഉരുവിട്ടാൽ കണക്ക് മനഃപാഠമാക്കാമെന്ന് ധരിപ്പിച്ചുള്ള ലഘുലേഖ; നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും അദ്ധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തതോടെ നിർബന്ധിത അവധി നൽകിയത് എഇഒ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ യുപി സ്‌കൂളിൽ മതചിഹ്നങ്ങൾ നിറഞ്ഞ പ്രാർത്ഥനാ ലഘുലേഖ വിതരണം ചെയ്ത അദ്ധ്യാപികമാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ലഘുലേഘ പുസ്തകത്തിനകത്ത് വെച്ച് വൈകുന്നേരങ്ങളിൽ പ്രാർത്ഥിക്കാനാണ് അദ്ധ്യാപികമാർ കുട്ടികളോട് നിർദ്ദേശിച്ചത്. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതേ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി കൈക്കൊണ്ടത്.

തിരുവനന്തപുരം അഴീക്കോട് മണ്ടകുഴി ഗവ യുപി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ലഘുലേഖാ വിതരണം നടന്നത്. മൂന്നാം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്ത പ്രാർത്ഥനാ ലഘുലേഘയാണ് വിവാദമായത്. ഗണിത സ്തുതി നിത്യേന ഉരുവിട്ടാൽ കണക്ക് മനഃപാഠമാക്കാമെന്ന് ധരിപ്പിച്ചായിരുന്നു ലഘുലേഘാ വിതരണം. എംടി രാജലക്ഷ്മി എന്ന അദ്ധ്യാപികയാണ് ലഘുലേഘ വിതരണം ചെയ്തത്. ഗായത്രീദേവിയുടെ ചിത്രങ്ങൾ സഹിതമാണ് ഗണിത മാതാവിന്റെ സ്തുതി എന്നു പറഞ്ഞു വിതരണം ചെയ്തത്.

മതചിഹ്നങ്ങൾ നിറഞ്ഞ സ്തുതിയിൽ അത് വിതരണം ചെയ്ത സ്‌കൂളിലെ അദ്ധ്യാപികയുടെ പേര് പ്രിന്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്‌ച്ച വീടുകളിലെത്തിയ കുട്ടികൾ പ്രാർത്ഥന വായിക്കുമ്പോഴാണ് രക്ഷിതാക്കളുടെ ശ്രദ്ധയിൽ വിഷയം പെടുന്നത്. തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും അദ്ധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.

കണക്ക് ക്ലാസ് എടുക്കാൻ പുറത്ത് നിന്ന് എത്തി വിരമിച്ച അദ്ധ്യാപകനുമായി ചേർന്നായിരുന്നു അദ്ധ്യാപിക ക്ലാസ്മുറിയിൽ ലഘുലേഘാ വിതരണം നടത്തിയത്. പ്രധാന അദ്ധ്യാപിക അറിയാതെയായിരുന്നു ഈ നടപടി. പ്രാർത്ഥനയിൽ പോരായ്മ തോന്നിയില്ലെന്ന് പറഞ്ഞ മറ്റൊരു അദ്ധ്യാപികയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു. അദ്ധ്യാപികമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് എ.ഇ.ഒ രാജ്കുമാർ വ്യക്തമാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരോടും താത്കാലിക അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വകുപ്പു തല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP