Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

24 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി വിമാനയാത്രക്കാരൻ മുംബൈയിൽ അറസ്റ്റിൽ; പിടിയിലായത് ദുബായിൽ നിന്നു വന്ന ജാവേദ് ഷെയ്ഖ്; പാക്കിസ്ഥാനിൽ പ്രിന്റു ചെയ്ത നോട്ടുകളെന്ന് സമ്മതിച്ചു ഷെയ്ഖ്

24 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി വിമാനയാത്രക്കാരൻ മുംബൈയിൽ അറസ്റ്റിൽ; പിടിയിലായത് ദുബായിൽ നിന്നു വന്ന ജാവേദ് ഷെയ്ഖ്; പാക്കിസ്ഥാനിൽ പ്രിന്റു ചെയ്ത നോട്ടുകളെന്ന് സമ്മതിച്ചു ഷെയ്ഖ്

സ്വന്തം ലേഖകൻ

മുംബൈ: 24 ലക്ഷം രൂപയോളം വില വരുന്ന 2000 രൂപയുടെ വ്യാജ കറൻസികളുമായി ഒരാൾ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിൽ നിന്നും എത്തിയ ജാവേദ് ഷെയ്ഖ്(36) എന്ന യാത്രക്കാരനാണ് പൊലീസിന്റെ പിടിയിലായത്. കൽവ സ്വദേശിയാണ് ഇയാൾ.

ഒൻപത് സുരക്ഷാ സവിശേഷതകളിൽ ഏഴെണ്ണവും ഉൾക്കൊള്ളുന്ന നോട്ടുകളാണ് പിടിച്ചെടുത്തത്. പാക്കിസ്ഥാനിൽ പ്രിന്റ് ചെയ്ത നോട്ടുകളാണിതെന്ന് ജാവേദ് ഷെയ്ഖ് വെളിപ്പെടുത്തി. സാധാരണക്കാരന് ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് തിരിച്ചറിയാത്ത വിധത്തിലായിരുന്നു നോട്ടിന്റെ പ്രിന്റിങ്. സുരക്ഷാ പരിശോധനക്ക് ശേഷം വിമാനത്താവളത്തിന് പുറത്ത് ബസ് കാത്തു നിൽക്കുമ്പോഴാണ് ഷെയ്ഖ് പൊലീസിന്റെ പിടിയിലാവുന്നത്.

ജാവേദ് ഷെയ്ഖ് ബാഗിനകത്ത് ഒളിപ്പിച്ചുവെച്ച നോട്ടുകളാണ് പിടിച്ചെടുത്തത്. ഇത് സ്‌കാനിങ് യന്ത്രത്തിൽ പതിഞ്ഞിരുന്നില്ല. ബാഗിന്റെ പുറം ഭാഗത്തിനും ഉള്ളിലായി തുന്നിച്ചേർത്ത ലൈനറിനും ഇടയിലായി വിതറിയിട്ട നിലയിലായിരുന്നു നോട്ടുകെട്ടുകൾ.

താൻ അഞ്ച് ദിവസംമുമ്പാണ് ദുബൈയിൽ എത്തിയതെന്ന് ജാവേദ് ഷെയ്ഖ് ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ജോയിന്റ് പൊലീസ് കമീഷണർ(ക്രൈം) സന്തോഷ് റാസ്‌തൊഗി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP