Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഷപ്പ് നിക്കോളാസ് ഡിമാർജിയോയ്‌ക്കെതിരായ ബാല പീഡനക്കേസ് മുൻ എഫ്ബിഐ ഡയറക്ടർ അന്വേഷിക്കും

ബിഷപ്പ് നിക്കോളാസ് ഡിമാർജിയോയ്‌ക്കെതിരായ ബാല പീഡനക്കേസ് മുൻ എഫ്ബിഐ ഡയറക്ടർ അന്വേഷിക്കും

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ന്യൂയോർക്ക് ബ്രൂക്ക്ലിൻ ബിഷപ്പ് നിക്കോളാസ് ഡിമാർജിയോയ്‌ക്കെതിരായ ബാല പീഡന കേസ് അന്വേഷിക്കാൻ ന്യൂയോർക്ക് അതിരൂപത മുൻ എഫ്ബിഐ ഡയറക്ടർ ലൂയിസ് ഫ്രീയെ നിയമിച്ചു.

1970-കളിൽ ന്യൂജെഴ്‌സിയിലെ ജേഴ്‌സി സിറ്റി സെന്റ് നിക്കോളാസ് ചർച്ച് ആൻഡ് സ്‌കൂളിലെ വിദ്യാർത്ഥിയും അൾത്താര ബാലനുമായിരുന്ന മാർക്ക് മാറ്റ്‌സെക്കിനെ 75 കാരനായ ഡിമാർജിയോ പീഡിപ്പിച്ചുവെന്നാണ് കേസ് എന്ന് മാറ്റ്‌സെക്കിന്റെ അഭിഭാഷകൻ മിച്ചൽ ഗരാബെഡിയൻ പറഞ്ഞു.

കഴിഞ്ഞ നവംബറിൽ ഗരാബെഡിയൻ മാറ്റ്‌സെക്കിന്റെ അവകാശവാദങ്ങൾ പരസ്യപ്പെടുത്തുകയും, ഡിമാർജിയോയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാനുള്ള നീക്കം തുടങ്ങുകയും ചെയ്തു. എന്നാൽ ബിഷപ്പിന്റെ അഭിഭാഷകൻ ജോസഫ് ഹെയ്ഡൻ ആരോപണം നിഷേധിച്ചു. കേസ് കോടതിയിൽ എത്തിയാൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ബിഷപ്പ് ഡിമാർജിയോയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാർക്ക് മാറ്റ്‌സെക്കിന്റെ ആരോപണങ്ങളെക്കുറിച്ച് ജനുവരിയിൽ അന്വേഷണം ആരംഭിക്കാൻ ന്യൂയോർക്ക് അതിരൂപതയുടെ കർദ്ദിനാൾ തിമോത്തി ഡോളനോട് മാർപ്പാപ്പ ഉത്തരവിട്ടിരുന്നു.

'കർദ്ദിനാൾ ഡോളനുമായുള്ള സംഭാഷണങ്ങൾ' എന്ന റേഡിയോ ടോക്ക് ഷോയിൽ ഡിമാർജിയോയുമായുള്ള ബന്ധം ഡോളൻ അടുത്തിടെ പരാമർശിച്ചിരുന്നു.

'ഡിമാർജിയോ നല്ലവനാണ്. എന്റെ അടുത്ത സുഹൃത്താണ്, ജീവിതകാലം മുഴുവൻ അദ്ദേഹത്തിനെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല' എന്ന് ഡോളൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

'എന്നാൽ ഇക്കഴിഞ്ഞ നവംബറിൽ ആരോപണമുന്നയിക്കുന്നത്, അതും 48 വർഷം മുമ്പ് നടന്ന സംഭവം, തീർത്തും അപലപനീയമാണ്. ബിഷപ്പ് ഡിമാർജിയോ പറഞ്ഞതുപോലെ 'ഇത് അവിശ്വസനീയമാണ്, ഇത് പരിഹാസ്യമാണ്, ഇത് അന്യായമാണ്. ഈ ആരോപണത്തെ സധൈര്യം നേരിടണം. ഗൗരവമായി കാണുകയും വേണം,' ഡോളൻ പറഞ്ഞു.

1993 മുതൽ 2001 വരെ എഫ്ബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ലൂയിസ് ഫ്രീയെ ജെറി സാൻഡുസ്‌കി പീഡനക്കേസ് അന്വേഷിക്കാൻ പെൻ സ്റ്റേറ്റ് ബോർഡ് ഓഫ് ട്രസ്റ്റികൾ നിയമിച്ചിരുന്നു. പെൻ സ്റ്റേറ്റ് നിറ്റാനി ലയൺസ് ഫുട്‌ബോൾ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ ജെറി സാൻഡുസ്‌കി പതിനഞ്ച് വർഷക്കാലത്തോളം നടത്തിയ ബാലപീഡനമാണ് ലൂയിസ് ഫ്രീ അന്വേഷിച്ചത്. 1994 നും 2009 നും ഇടയിൽ 52 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2012 ജൂൺ 22 ന് 45 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതി കണ്ടെത്തുകയും, സാൻഡുസ്‌കിയെ 30 വർഷം മുതൽ 60 വർഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP