Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് മാസം പ്രായമായ കുഞ്ഞിന് പ്രതിഷേധിക്കാൻ കഴിയുമോ? ഷഹീൻ ബാഗിൽ കുഞ്ഞ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി; സമൂഹത്തിൽ കുട്ടികളെ ഒരിക്കലും മോശമായി പരിഗണിക്കാൻ പാടില്ലെന്നും കോടതി

നാല് മാസം പ്രായമായ കുഞ്ഞിന് പ്രതിഷേധിക്കാൻ കഴിയുമോ? ഷഹീൻ ബാഗിൽ കുഞ്ഞ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി; സമൂഹത്തിൽ കുട്ടികളെ ഒരിക്കലും മോശമായി പരിഗണിക്കാൻ പാടില്ലെന്നും കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഷഹീൻ ബാഗിൽ തുടരുന്ന പ്രതിഷേധത്തിനിടെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സമൂഹത്തിൽ കുട്ടികളെ ഒരിക്കലും മോശമായി പരിഗണിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി വിമർശിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ കൂടുതലും സ്ത്രീകളാണ്. കൈക്കുഞ്ഞുങ്ങളുമായാണ് ഇവരിൽ പലരും പ്രക്ഷോഭത്തിനായെത്തുന്നത്.

ഇത്തരത്തിൽ ഷഹീൻബാഗിലെ പ്രക്ഷോഭം കഴിഞ്ഞ് മടങ്ങിയ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു. അതിശൈത്യമേറ്റതിനെ തുടർന്നുണ്ടായ പനിയും ചുമയും മൂർച്ഛിച്ചായിരുന്നു മരണം. ഈ സംഭവത്തെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. 'നാല് മാസം പ്രായമായ ഒരു കുഞ്ഞ് പ്രതിഷേധത്തിനായി പോകുമോ? എന്ന ചോദ്യമാണ് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്കായി വാദിക്കുന്ന അഭിഭാഷകരോട് കോടതി ചോദിച്ചത്.

ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള സെൻ എന്ന 12വയസുകാരി അയച്ച കത്ത് കണക്കിലെടുത്ത് കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. ആ കുഞ്ഞിന്റെ അവകാശം സംരക്ഷിക്കാൻ കുട്ടിയുടെ മാതാപിതാക്കൾക്കോ പൗരത്വ പ്രതിഷേധങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവർക്കോ കഴിഞ്ഞില്ലെന്നും അതാണ് കുഞ്ഞിന്റെ മരണത്തിൽ കലാശിച്ചതെന്നുമാണ് കത്തിൽ ആരോപിച്ചത്.

അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് നവജാതശിശുക്കളും കുട്ടികളും ഷഹീൻ ബാഗിലുള്ളതെന്നും ഇത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഷഹീൻ ബാഗ് പ്രതിഷേധകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പൊതു സ്ഥലത്ത് പ്രതിഷേധിക്കുന്നതിനെ വിമർശിച്ച കോടതി ഇതിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പ്രതിഷേധിക്കണമെന്നാണ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP