Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിനെതിരായ അതിക്രമത്തിന് മുൻകൂർ ജാമ്യമില്ല; എസ്.സി-എസ്.ടി ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത അംഗീകരിച്ച് സുപ്രീം കോടതി

പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിനെതിരായ അതിക്രമത്തിന് മുൻകൂർ ജാമ്യമില്ല; എസ്.സി-എസ്.ടി ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത അംഗീകരിച്ച് സുപ്രീം കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എസ്.സി., എസ്.ടി. നിയമത്തിലെ ഭേദഗതി സുപ്രീം കോടതി ശരിവെച്ചു. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീം കോടതി വിധിയെത്തുടർന്നാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ നിയമഭേദഗതി ശരിവെച്ചത്.

പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരമുള്ള പരാതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നാണ് 2018 മാർച്ച് 20-ന് സുപ്രീം കോടതി വിധിച്ചത്. ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിച്ചു. പട്ടികജാതി, പട്ടികവർഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

വ്യാപക പ്രതിഷേധമുയർന്നതോടെ വിധിയെ ദുർബലപ്പെടുത്തും വിധം കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു. വിവാദ വിധിക്കെതിരേ കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ പഴയ വ്യവസ്ഥകൾ നിലനിർത്തുംവിധം സുപ്രീം കോടതി 2019 സെപ്റ്റംബർ 30-ന് വിധിപറഞ്ഞിരുന്നു. എസ്.സി/എസ്.ടി നിയമത്തിൽ ഇളവ് നൽകി സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പാർലമെന്റ് നിയമ ഭേദഗതി കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP