Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമർ അബ്ദുല്ല കേന്ദ്രസർക്കാരിനെതിരെ പൊതുജനത്തെ ഇളക്കി വിടുന്നു: മഹ്ബൂബ മുഫ്തി 'ഭീകരവാദികളെ പ്രകീർത്തിച്ചു'; തടങ്കലിന്റെ കാരണം വ്യക്തമാക്കി പൊലീസ്; തടങ്കൽ ചോദ്യം ചെയ്ത് സഹോദരി സുപ്രീം കോടതയിൽ

ഉമർ അബ്ദുല്ല കേന്ദ്രസർക്കാരിനെതിരെ പൊതുജനത്തെ ഇളക്കി വിടുന്നു: മഹ്ബൂബ മുഫ്തി 'ഭീകരവാദികളെ പ്രകീർത്തിച്ചു'; തടങ്കലിന്റെ കാരണം വ്യക്തമാക്കി പൊലീസ്; തടങ്കൽ ചോദ്യം ചെയ്ത് സഹോദരി സുപ്രീം കോടതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്കെതിരെ പൊതുസുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയത് അദ്ദേഹത്തിന് ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവുള്ളതിനാലെന്ന് സർക്കാർ വാദം. ഉമർ അബ്ദുല്ലയുടെ മൗലിക പ്രവർത്തനങ്ങളും ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവുമാണെന്നും അദ്ദേഹം കേന്ദ്ര സർക്കാറിനെതിരെ പൊതുജനത്തെ ഇളക്കി വിടുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഉമർ അബ്ദുല്ലയുടെ തടവ് പൊതുസുരക്ഷാ നിയമ പ്രകാരം മൂന്ന് മാസം കൂടി ദീർഘിപ്പിക്കുന്നതിനുള്ള കാരണമായാണ് പൊലീസ് റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

മെഹബൂബ മുഫ്തിയെ 'പിതാവിന്റെ മകൾ' എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. 'ഭീകരവാദികളെ മരണശേഷം പ്രകീർത്തിച്ചു' എന്നതാണ് മെഹബൂബ മുഫ്തിക്കെതിരായി ചുമത്തിയ കുറ്റം. കൂടാതെ ആർട്ടിക്കിൾ 35എ റദ്ദാക്കിയത് ഭീകരാവസ്ഥ കത്തിപ്പടരുന്നതിലേക്ക് കാരണമാകുമെന്ന് പൊതുറാലിയിൽ പ്രഖ്യാപിച്ചെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. നിലവിൽ ഉമർ അബ്ദുല്ല ഹരി നിവാസിലും മെഹബൂബ മുഫ്തി ശ്രീനഗറിലെ അതിഥി മന്ദിരത്തിലും തടവിലാണ്.

കരുതൽ തടങ്കലിൽ ആറുമാസം പൂർത്തിയാക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നിവർക്കെതിരെ പൊതുസുരക്ഷ നിയമപ്രകാരം (പി.എസ്.എ) കേസെടുത്തത്. മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥനും 'ഹരി നിവാസി'ലെത്തി വാറണ്ട് ഉമറിന് കൈമാറുകയായിരുന്നു. നാഷനൽ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ, പി.ഡി.പി നേതാക്കളായ സാറ മദനി, നഈം അക്തർ തുടങ്ങിയവർക്കെതിരെയും കേസെടുത്തിരുന്നു. എല്ലാവരും ഓഗസ്റ്റ് അഞ്ചുമുതൽ വീട്ടുതടങ്കലിലാണ്.

കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്എ) തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുല്ല സുപ്രീം കോടതിയെ സമീപിച്ചു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച ശേഷം ജയിലിലടച്ച ഉമർ അബ്ദുല്ലക്കെതിരെ കഴിഞ്ഞയാഴ്ചയാണ് കർശന നിയമമായ പി.എസ്.എ ചുമത്തിയത്. വിചാരണ കൂടാതെ രണ്ടുവർഷം വരെ ജയിലിലടക്കാൻ അനുമതി നൽകുന്നതാണ് പി.എസ്.എ.

തന്റെ സഹോദരനെ തടഞ്ഞുവെക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ഭരണഘടനാ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും എല്ലാ രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താനുള്ള നീക്കമാണിതെന്നും സാറാ അബ്ദുല്ല പൈലറ്റ് പറഞ്ഞു. കശ്മീരിൽ തടങ്കലിലായ മറ്റുള്ളവർക്കെതിരെ കഴിഞ്ഞ ഏഴു മാസമായി സമാനമായ തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സാറാ അബ്ദുല്ല പൈലറ്റ് തന്റെ ഹർജിയിൽ പറയുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP