Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹിന്ദുക്കളെ അപമാനിക്കുന്ന പോസ്റ്റർ പതിച്ച പാർട്ടി നേതാവിനെ പുറത്താക്കി ഇമ്രാൻ ഖാൻ; നടപടി ഹിന്ദുക്കളോട് വാക്കുകൾ കൊണ്ടല്ല സംസാരിക്കേണ്ടത്, സൈന്യത്തെ ഉപയോഗിച്ചാണെന്ന് പോസ്റ്ററിലെ പരാമർശത്തെ തുടർന്ന്

ഹിന്ദുക്കളെ അപമാനിക്കുന്ന പോസ്റ്റർ പതിച്ച പാർട്ടി നേതാവിനെ പുറത്താക്കി ഇമ്രാൻ ഖാൻ; നടപടി ഹിന്ദുക്കളോട് വാക്കുകൾ കൊണ്ടല്ല സംസാരിക്കേണ്ടത്, സൈന്യത്തെ ഉപയോഗിച്ചാണെന്ന് പോസ്റ്ററിലെ പരാമർശത്തെ തുടർന്ന്

സ്വന്തം ലേഖകൻ

ലാഹോർ: പാക്കിസ്ഥാനിലെ ഹിന്ദു മതക്കാരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിച്ചതിന്റെ പേരിൽ പാർട്ടി നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാൻ നയിക്കുന്ന തെഹ്രീകെ ഇൻസാൻ പാർട്ടി ലാഹോർ ജനറൽ സെക്രട്ടറി മിയാൻ അക്രം ഉസ്മാന് നേരെയാണ് നടപടി. പാർട്ടി നയങ്ങൾക്കെതിരാണ് പോസ്റ്ററിലെ പരാമർശം എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെടുത്തത്.

അദ്ദേഹത്തിന് ഷോകോസ് നോട്ടിസും നൽകിയിട്ടുണ്ട്. സംഭവം പ്രത്യേക കമ്മിറ്റി ചർച്ച ചെയ്യുമെന്നും പാർട്ടി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി അഞ്ചിലെ കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പതിച്ച പോസ്റ്ററുകളിലായിരുന്നു പരാമർശം. ഹിന്ദുക്കളോട് വാക്കുകൾ കൊണ്ടല്ല സംസാരിക്കേണ്ടത്, സൈന്യത്തെ ഉപയോഗിച്ചാണ് എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്.

ഇതേ തുടർന്ന് വൻ വിമർശനമാണ് പാക്കിസ്ഥാനിൽ ഉസ്മാനെതിരെയും പാർട്ടിക്കെതിരെയും വന്നത്. സംഭവം വിവാദമായതോടെ ഇദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ സമാനമായ രീതിയിൽ ഹിന്ദു മതക്കാരെ അപകീർത്തി പ്പെടുത്തിയ പഞ്ചാബ് സാംസ്‌കാരിക മന്ത്രി ഫയസുൽ ഹസ്സൻ ചോഹാനെ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP