Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവിഹിത ബന്ധം ആരോപിച്ച് ബിജെപി നേതാവിനെ ഭർത്താവ് വെടിവെച്ച് കൊന്നു; വെടിയേറ്റു മരിച്ചത് ബിജെപി കിസാൻ മോർച്ചയുടെ ഹരിയാന സംസ്ഥാന സെക്രട്ടറി

അവിഹിത ബന്ധം ആരോപിച്ച് ബിജെപി നേതാവിനെ ഭർത്താവ് വെടിവെച്ച് കൊന്നു; വെടിയേറ്റു മരിച്ചത് ബിജെപി കിസാൻ മോർച്ചയുടെ ഹരിയാന സംസ്ഥാന സെക്രട്ടറി

സ്വന്തം ലേഖകൻ

ഗുരുഗ്രാം: അവിഹിത ബന്ധം ആരോപിച്ചു ഹരിയാനയിലെ ബിജെപി വനിതാ നേതാവിനെ ഭർത്താവ് വെടിവെച്ചു കൊന്നു. ചർഖി ദാദ്രി സ്വദേശിയാണ് ബിജെപി നേതാവിനെ വെടിവെച്ച് കൊന്നത്. സെക്ടർ 93ൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതി വെടിയുതിർത്തത്.

വെടിയേറ്റതിനു പിന്നാലെ തന്റെ വീട്ടുകാരോട് ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞതിനുശേഷമായിരുന്നു യുവതി മരണത്തിന് കീഴടങ്ങിയത്. മുനേഷ് ഗോദാരയെന്ന 35 കാരിയാണ് കൊല്ലപ്പെട്ടത്. ബിജെപി കിസാൻ മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് ഇവർ. സംഭവ സമയത്ത് ഭർത്താവ് മദ്യപിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭർത്താവാണ് തന്നെ വെടിവെച്ചതെന്ന് സഹോദരി പറഞ്ഞതായി മുനേഷിന്റെ കുടുംബം പ്രതികരിച്ചു. 'മുനേഷ് വെടിയേറ്റതിനു ശേഷം തങ്ങളുടെ ഇളയ സഹോദരിയെ ഫോൺ ചെയ്തിരുന്നു. ഭർത്താവാണ് വെടിവെച്ചതെന്നും പറഞ്ഞു' സഹോദരൻ എസ്‌കെ ജാഖർ പറഞ്ഞു. റിട്ടയേഡ് ആർമി ഉദ്യോഗസ്ഥനായ മുനേഷിന്റെ ഭർത്താവ് സുനിൽ ഇപ്പോൾ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്.

ഭാര്യയ്ക്ക് ഒരു ബിജെപി നേതാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സുനിൽ വെടിവെച്ചത്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ സുനിൽ തന്റെ റിവോൾവറെടുത്ത് മുനേഷിന്റെ നെഞ്ചിനും വയറിനും നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുനിൽ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP