Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂര്യനമസ്‌കാരം പോലെ ഏതെങ്കിലുമൊരു 'ആസനം' യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ നിർദേശിച്ചുകൂടെ? ആരോഗ്യം സംരക്ഷിക്കാൻ യോഗ അഭ്യസിക്കുമെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് അഖിലേഷ് യാദവ്

സൂര്യനമസ്‌കാരം പോലെ ഏതെങ്കിലുമൊരു 'ആസനം' യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ നിർദേശിച്ചുകൂടെ? ആരോഗ്യം സംരക്ഷിക്കാൻ യോഗ അഭ്യസിക്കുമെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് അഖിലേഷ് യാദവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ മോദി എന്തെങ്കിലുമൊരു 'ആസനം' നിർദേശിക്കണമെന്ന് അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ആരോഗ്യം സംരക്ഷിക്കാൻ യോഗ അഭ്യസിക്കുമെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. ഉത്തർ പ്രദേശിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മുതുക് ശക്തികൂട്ടുന്നതിനായി സൂര്യനമസ്‌കാരത്തിന്റെ എണ്ണം വർധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. അതുപോലൊരു ആസനം യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും കൂടി നിർദ്ദേശിച്ചാൽ നന്നായിരിക്കും എന്ന് തിരിച്ചടിക്കുകയായിരുന്നു അഖിലേഷ് യാദവ്. 'രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ സമയമേയില്ല. ഒന്നുമില്ലെങ്കിൽ അദ്ദേഹത്തിന് ഒരു ആസനമെങ്കിലും നിർദേശിച്ചുകൂടെയെന്നും' അഖിലേഷ് പറഞ്ഞു.

ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദി പ്രസംഗം നടത്തുന്ന വേളയിൽ രാഹുൽ ഗാന്ധി എംപിയെ അഭിസംബോധനചെയ്തായിരുന്നു സൂര്യനമസ്‌കാരത്തെക്കുറിച്ച് മോദി സംസാരിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ പ്രധാനമന്ത്രി യുവാക്കളുടെ മർദനമേറ്റു വാങ്ങേണ്ടി വരുമെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു മോദി.

രാഹുൽ ഗാന്ധി പറഞ്ഞത് എനിക്ക് ആറുമാസത്തിനുള്ളിൽ അടികിട്ടുമെന്നാണ്. എനിക്കറിയാം അത് അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ലെന്ന്. അതായത് ആറുമാസം തയ്യാറെടുപ്പുകൾക്കായിട്ട് വേണം. ഈ ആറുമാസത്തിൽ ഞാൻ സൂര്യനമസ്‌കാരം കൂടുതലായി ചെയ്യും, അപ്പോൾ അടിവാങ്ങിക്കാൻ എന്റെ മുതുക് തയ്യാറായിരിക്കും മോദി ലോക്സഭയിൽ പറഞ്ഞു. എന്നാൽ തൊഴിലില്ലായ്മയെന്ന യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും പ്രധാനമന്ത്രി മനഃപൂർവ്വം വ്യതിചലിക്കുകയാണെന്ന് രാഹുൽ ഗാന്ധി പിന്നീട് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP