Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ ആർക്കും തങ്ങളെ തടുക്കാനാകില്ലെന്നും ബിജെപി നേതാവ്

മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ ആർക്കും തങ്ങളെ തടുക്കാനാകില്ലെന്നും ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും ഞങ്ങളെ തടുക്കാനാവില്ലെന്നും അവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾ തിരികെ വന്നിരിക്കും എന്നുമായിരുന്നു ഫഡ്‌നവിസിന്റെ പ്രഖ്യാപനം. 'അധികാരത്തിലായാലും പ്രതിപക്ഷത്തിലായാലും നേർപാതയിലൂടെ മാത്രം സഞ്ചരിക്കണം. അതിനായി നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ആ അനുഗ്രഹം തേടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്.. നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഉറപ്പായും ഒരു തിരിച്ചു വരവുണ്ടാകും'- ഫഡ്‌നവിസ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഞാൻ വീണ്ടും അധികാരത്തിലേറും' എന്നതായിരുന്നു ഫഡ്‌നവിസിന്റെ പ്രചരണ മുദ്രാവാക്യം. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഫഡ്‌നവിസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മണിക്കൂറുകൾ മാത്രമെ ആ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളു. ഒടുവിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലേറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP