Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മികച്ച ചിത്രത്തിനും സംവിധാനത്തിനും അന്യഭാഷാ ചിത്രത്തിനും തിരക്കഥക്കുമുള്ള പുരസ്‌കാരം സ്വന്തമാക്കി പാരസൈറ്റ്; ജോക്കറിലെ പ്രകടനത്തിലൂടെ മികച്ച നടനായി വാക്കിൻ ഫീനിക്സ്; റെനെയ് സെൽവെഗെറിനെ മികച്ച നടിയാക്കിയത് ജൂഡിയിലെ പ്രകടനവും; ഓസ്‌കാർ പുരസ്‌കാര വേദിയിൽ തിളങ്ങിയത് ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റ് തന്നെ

മികച്ച ചിത്രത്തിനും സംവിധാനത്തിനും അന്യഭാഷാ ചിത്രത്തിനും തിരക്കഥക്കുമുള്ള പുരസ്‌കാരം സ്വന്തമാക്കി പാരസൈറ്റ്; ജോക്കറിലെ പ്രകടനത്തിലൂടെ മികച്ച നടനായി വാക്കിൻ ഫീനിക്സ്; റെനെയ് സെൽവെഗെറിനെ മികച്ച നടിയാക്കിയത് ജൂഡിയിലെ പ്രകടനവും; ഓസ്‌കാർ പുരസ്‌കാര വേദിയിൽ തിളങ്ങിയത് ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലോസ് ഏഞ്ചൽസ്: വാക്കിൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ജോക്കർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം റെനെയ് സെൽവെഗെറിന്. ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച സംവിധാനത്തിനും വിദേശ ഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം പാരസൈറ്റ് നേടി. ബോൻ ജൂൻ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയൻ ചിത്രം ഓസ്‌കറിൽ ഈ വിഭാഗങ്ങളിൽ പുരസ്‌കാരം കരസ്ഥമാക്കുന്നത്.

മികച്ച സഹനടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തു. വൺസ് അപോൺ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‌കാര അർഹനാക്കിയത്. മികച്ച സഹനടിയായി ലോറ ഡേൺ തെരഞ്ഞെടുക്കപ്പെട്ടു. മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ടോയ് സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദക്ഷിണകൊറിയൻ ചിത്രം പാരാസൈറ്റിന് പുരസ്‌കാരം.

മികച്ച ഡോക്യുമെന്ററി (ഷോർട്ട് സബ്ജക്റ്റ്): ലേണിങ് ടു സ്‌കേറ്റ്‌ബോർഡ് ഇൻ എ വാർസോൺ. മികച്ച ഡോക്യുമെന്ററി ഫീച്ചർ ചിത്രമായി അമേരിക്കൻ ഫാക്ടറി തെരഞ്ഞെടുക്കപ്പെട്ടു. വസ്ത്രാലങ്കാരം: ജോക്വലിൻ ഡ്യൂറൺ. ചിത്രം ലിറ്റിൽ വിമൻ. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്‌കാരം ബാർബറ ലിങ് നേടി. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലൂടെയാണ് പുരസ്‌കാരം കരസ്ഥമാക്കിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം റോജർ ഡീകിൻസിന്. 1917 എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഓസ്‌കർ നാമനിർദ്ദേശ പട്ടിക പുറത്ത് വന്നത് മുതൽ ഇതേ വിഭാഗത്തിൽ ഏറ്റവും സാധ്യത പ്രവചിക്കപ്പെട്ട ചിത്രമായിരുന്നു 1917. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം (ഒറിജിനൽ) ഹിൽഡർ ഗുഡ്‌നഡോട്ടിർ നേടി. ജോക്കർ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചടങ്ങിന് മുഴുനീള അവതാരകനില്ല എന്ന പ്രത്യേകതയും ഉണ്ട്. വാർണർ ബ്രദേഴ്‌സ് നിർമ്മിച്ച ജോക്കറിന് 11 ഓസ്‌കാർ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങൾക്കാണ് ഇത്തവണ കൂടുതൽ നോമിനേഷനുകൾ ലഭിച്ചിരുന്നത്. ജോക്കർ താരം യോക്വിൻ ഫിനിക്‌സും മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവർ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയണാർഡോ ഡികാപ്രിയോ, പെയിൻ ആൻഡ് ഗ്ലോറി സിനിമയിലെ ബന്റാസ്, ദ ടു പോപ്പ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോനാതൻ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനുകൾ നേടിയത്.

ഹാരിയറ്റ് എന്ന സിനിമയ്ക്ക് സിന്തിയ എറിവോ, മാരേജ് സ്റ്റോറിയിലെ സിനിമയ്ക്ക് സ്‌കാർലെറ്റ് ജോഹാൻസനും ലിറ്റിൽ വിമിൻ എന്ന സിനിമയിലെ സയോയിർസ് റോനാനും ബോംബ്‌ഷെൽ എന്ന സിനിമയിലെ അഭിനയത്തിന് ചാര്‌ലൈസ് തെറോണും ജൂഡി എന്ന സിനിമയ്ക്ക് റെനീ സെൽവെഗെറുമാണ് മികച്ച നടിക്കുള്ള ഓസ്‌കാർ നോമിനേഷനുകൾക്ക് ലഭിച്ചത്.

മികച്ച സംവിധായകർക്കുള്ള നോമിനേഷനിൽ ദ ഐറിഷ് മാൻ സിനിമയ്ക്ക് മാർട്ടിൻ സകോർസസിനും ജോക്കറിലെ സിനിമയ്ക്ക് ടോഡ് ഫിലിപ്‌സും 1917 സിനിമയ്ക്ക് സാം മെൻഡസിനും വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് സിനിമയ്ക്ക് ക്വിന്റിൻ തരന്റിനോയും പാരസൈറ്റിലെ ഡയറക്ടർ ബോങ് ജൂൺ ഹോയ്ക്കുമാണ് നോമിനേഷൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP