Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറേകാൽ മണിക്കൂർകൊണ്ട് എത്തേണ്ട വിമാനം ഇന്നലെ എത്താൻ അഞ്ചുമണിക്കൂർപോലും വേണ്ടിവന്നില്ല; കൊടുങ്കാറ്റിനുമുമ്പ് ലാൻഡ് ചെയ്യാൻ മത്സരിച്ചോടിയപ്പോൾ ന്യുയോർക്ക്- ഹീത്രൂ യാത്ര വേഗത്തിന്റെ റെക്കോഡിട്ടു; സെന്റ് ക്ലാര കൊടുങ്കാറ്റിനെ ബ്രിട്ടീഷ് എയർവേയ്‌സ് തോൽപ്പിക്കുമ്പോൾ

ആറേകാൽ മണിക്കൂർകൊണ്ട് എത്തേണ്ട വിമാനം ഇന്നലെ എത്താൻ അഞ്ചുമണിക്കൂർപോലും വേണ്ടിവന്നില്ല; കൊടുങ്കാറ്റിനുമുമ്പ് ലാൻഡ് ചെയ്യാൻ മത്സരിച്ചോടിയപ്പോൾ ന്യുയോർക്ക്- ഹീത്രൂ യാത്ര വേഗത്തിന്റെ റെക്കോഡിട്ടു; സെന്റ് ക്ലാര കൊടുങ്കാറ്റിനെ ബ്രിട്ടീഷ് എയർവേയ്‌സ് തോൽപ്പിക്കുമ്പോൾ

സ്വന്തം ലേഖകൻ

സെന്റ് ക്ലാര കൊടുങ്കാറ്റിനെ തോൽപിക്കാൻ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറന്നത് വേഗത്തിന്റെ പുതിയ ചരിത്രത്തിലേക്ക്. ന്യുയോർക്കിൽനിന്നും ഹീത്രൂവിലേക്കുവന്ന വിമാനം നാലുമണിക്കൂർ 56 മിനിറ്റുകൊണ്ട് ലാൻഡുചെയ്തു. അറ്റ്‌ലാന്റിക്കിനുകുറുകെ ഏറ്റവും വേഗത്തിൽ പറന്ന യാത്രാവിമാനമെന്ന റെക്കോഡാണ് ഇതോടെ ബ്രിട്ടീഷ് എയർവേയ്‌സിന്റെ ബോയിങ് 747 സ്വന്തമാക്കിയത്.

സെന്റ് ക്ലാരയുടെ മണിക്കൂറിൽ 200 മൈൽ വേഗത്തിലുള്ള കൊടുങ്കാറ്റ് നിലംതൊടുംമുന്നെ ലാൻഡ് ചെയ്യുന്നതാനായിരുന്നു വിമാനത്തിന്റെ മരണപ്പാച്ചിൽ. സാധാരണ ആറേകാൽ മണിക്കൂർ എടുക്കുന്ന യാത്രയാണ് ഇത്രയും കുറച്ചത്. തിരക്കേറിയ വ്യോമപാതയായതിനാൽ, അസാധാരണ സന്ദർഭങ്ങളിൽമാത്രമേ നിശ്ചിത വേഗത്തിനപ്പുറം വിമാനങ്ങൾ അറ്റ്‌ലാന്റിക്കിനുകുറുകെ പറക്കാറുള്ളൂ.

ഡിസംബറിൽ നോർവീജിയൻ ബോയിങ് 787-9 അഞ്ചുമണിക്കൂർ 13 മിനിറ്റിൽ അറ്റ്‌ലാന്റിക് മറികടന്നതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. അതാണ് ഇപ്പോൾ ബ്രിട്ടീഷ് എയർവേയ്‌സ് സ്വന്തമാക്കിയത്. 2105-ൽ ബ്രിട്ടീഷ് എയർവേയ്‌സിന്റെ വിമാനം അഞ്ച് മണിക്കൂർ 16 മിനിറ്റിൽ ന്യുയോർക്കിൽനിന്ന് ഹീത്രൂവിലെത്തിയിട്ടുണ്ട്. ലാൻഡ് ചെയ്തയുടൻ പൈലറ്റ് ഇക്കാര്യം പ്രഖ്യാപിച്ചപ്പോൾ, ഏവരും അത്ഭുതപ്പെട്ടുവെന്ന് വിമാനത്തിലുണ്ടായ്കുന്ന ഡേവിഡ് റെഡ്ഹിൽ എന്ന യാത്രക്കാരൻ പറഞ്ഞു.

ആറുമണിക്കൂർ 13 മിനിറ്റാണ് ന്യുയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽനിന്ന് ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള ശരാശരി യാത്രാ സമയം. സെന്റ് ക്ലാര കൊടുങ്കാറ്റ് അറ്റ്‌ലാന്റിക്കിന് മുകളിൽ ടർബുലൻസ് കൂട്ടിയേക്കുമെന്നതിനാലാണ് കൊടുങ്കാറ്റ് എത്തുന്നതിനുമുന് നിലംതൊടാൻ തീരുമാനിച്ചതും അതനുസരിച്ച് വിമാനം പൈലറ്റ് പറത്തിയതും. ശരാശരി 800 മൈൽ വേഗത്തിലാണ് വിമാനം പറന്നത്. സെന്റ് ക്ലാര അടിച്ചതോടെ, ഒട്ടേറെ വിമാനങ്ങളാണ് റദ്ദാക്കേണ്ടിവന്നതും വഴിതിരിച്ചുവിടേണ്ടിവന്നതും. ഹീത്രൂവിൽ മാത്രം നാന്നൂറോളം സർവീസുകൾ മുടങ്ങിയിരുന്നു.

അറ്റ്‌ലാന്റിക്കിന് കുറുകെ ഏറ്റവും വേഗത്തിലുള്ള പറക്കൽ ഇതല്ല. 1996-ൽ ബ്രിട്ടീഷ് എയർവേയ്‌സിന്റെ കോൺകോഡ് വിമാനം രണ്ടുമണിക്കൂർ 52 മിനിറ്റുകൊണ്ട് പറന്നതാണത്. മണിക്കൂറിൽ 1350 മൈൽ വേഗം വരെ ആർജിച്ചാണ് അന്ന് വിമാനം ഇത്രവേഗം അറ്റ്‌ലാന്റിക് മറികടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP