Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് ബ്രിട്ടനിൽ ആഞ്ഞുവീശിത്തുടങ്ങി; മിക്ക മോട്ടോർവേകളും നിശ്ചലം; വിമാനസർവീസുകൾ എല്ലാംതന്നെ നിർത്തിവെച്ചു; ട്രെയിനുകളും ബസ്സുകളും റദ്ദുചെയ്തു; മരങ്ങൾ കടപുഴകിവീണു; തീരങ്ങളിൽ വെള്ളം ഇരച്ചുകയറി; കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യത

നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് ബ്രിട്ടനിൽ ആഞ്ഞുവീശിത്തുടങ്ങി; മിക്ക മോട്ടോർവേകളും നിശ്ചലം; വിമാനസർവീസുകൾ എല്ലാംതന്നെ നിർത്തിവെച്ചു; ട്രെയിനുകളും ബസ്സുകളും റദ്ദുചെയ്തു; മരങ്ങൾ കടപുഴകിവീണു; തീരങ്ങളിൽ വെള്ളം ഇരച്ചുകയറി; കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യത

സ്വന്തം ലേഖകൻ

നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട സെ്ന്റ് ക്ലാര കൊടുങ്കാറ്റ് ബ്രിട്ടന്റെ പലഭാഗങ്ങളിലും കനത്തനാശനഷ്ടമുണ്ടാക്കി മുന്നേറുകയാണ്. വെയ്ൽസിലും ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും കൊടുങ്കാറ്റ് നാശനഷ്ടമുണ്ടാക്കി. മണിക്കൂറിൽ 93 മൈൽ വേഗത്തിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ ഒരു ഹോട്ടൽ തകർന്നുവീണു. മിക്കവാറും മോട്ടോർവേകൾ അടച്ചു. വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി. മിക്കയിടത്തും കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ബ്രിട്ടനിൽ ഏഴുവർഷത്തിനിടെ വീശുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണ് സെന്റ് ക്ലാര. കാലാവസ്ഥ പ്രതികൂലമായതിനാൽ, ബ്രിട്ടനിലേക്കുവരുന്നതും പോകുന്നതുമായ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതോടെ, വിനോദസഞ്ചാരികളുൾപ്പെടെയുള്ളവർ വിമാനത്താവളങ്ങങളിൽ കുടുങ്ങി. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് കൊടുങ്കാറ്റ് യാത്രാമാർഗമില്ലാതാക്കി.ത്. ഇന്ന് ബ്രിട്ടനിൽ മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്ന മുന്നറിയിപ്പ് കൂടുതൽ ആശങ്ക വിതച്ചിട്ടുണ്ട്.

സ്‌കോട്ട്‌ലൻഡിൽ മിക്കയിടത്തുനിന്നും ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റി. റോഡുകളിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ ഒട്ടേറെപ്പേരെ രക്ഷാപ്രർത്തകർ പുറത്തെത്തിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ ഏവിയേഷൻ മ്യൂസിയവും കൊടുങ്കാറ്റിൽ ഭാഗികമായി നശിച്ചു. രണ്ടാം ലോകമഹായുദ്ധതത്തിൽ പങ്കെടുത്ത വിമാനങ്ങളിൽപ്പലതും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. വീടുകളിൽനിന്നും മറ്റും അടർന്നുവീഴുന്ന ഭാഗങ്ങൾ ജീവനുഭീഷണിയായേക്കുമെന്നും ആശങ്കയുണ്ട്. വൈദ്യുതി നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

214 സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 177 സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികൾ കരകവിയാൻ സാധ്യതയുള്ളതിനാൽ, തീരപ്രദേശത്തുതാമസിക്കുന്നവരോട് അതിജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 151.8 മില്ലീമീറ്റർ മഴയാണ് മേഖലയിൽ പെയ്തത്. അത്യാവശ്യഘട്ടത്തിലല്ലാതെ യാത്ര ഒഴിവാക്കണമെന്ന് അഗ്നിശമനവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹാവിക്കിൽ ഒരു ഹോട്ടൽ തകർന്നുവീണു. ലണ്ടനിൽ നാഷണൽ എക്സ്‌പ്രസിന്റെ കോച്ചിനുമുകളിലേക്ക് മരം വീണെങ്കിലും ദുരന്തം നേരീയ വ്യത്യാസത്തിന് ഒഴിവായി. എത്തിഹാദ് സ്‌റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റർ സിറ്റിയും വെസ്റ്റ് ഹാമുമായുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരം കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവെച്ചു. പ്രീസ്റ്റണിൽ പാളത്തിലേക്ക് മരങ്ങൾ വീണതിനാൽ, ട്രെയിനുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചു. ലണ്ടനിലെ ഊസ്റ്റണിൽ ആളുകളോട് യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും ഇന്നും മഴയും കാറ്റും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും ഗതാഗത സ്തംഭനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടുദിവസം കൂടി മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്. ട്രെയിൻ, വിമാന സർവീസുകൾ ഇന്ന് ഭാഗികമായി മാത്രമേ പ്രവർത്തിക്കൂ. അടഞ്ഞുകിടക്കുന്ന ഫെറികളിലും സർവീസ് നടക്കാനിടയില്ല. രാജ്യത്തുടനീളം ഇന്ന് യെല്ലോ വാണിങ് ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി

വിമാന സർവീസുകളെ ബാധിച്ചതാണ് യാത്രക്കാരെ വലച്ചത്. ലണ്ടനിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രൂവിൽ മാത്രം നാന്നൂറോളം സർവീസുകൾ റദ്ദാക്കേണ്ടിവന്നു. ഇന്നും ഷെഡ്യൂളുകലിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചു. യാത്ര പുറപ്പെടുംമുമ്പ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ട്രെയിൻ യാത്രക്കാരോടും അവരുടെ യാത്ര തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. റോഡുകളിൽ ഗതാഗത സ്തംഭനം ഉണ്ടാകുമെന്നതിനാൽ, പ്രധാന റോഡുകൾ മാത്രം തിരഞ്ഞെടുക്കാനാണ് മറ്റൊരു നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP