Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുളത്തൂർമൂഴി ദേവീവിലാസം ഹിന്ദുമത കൺവെൻഷന് ഇന്ന് തുടക്കം

കുളത്തൂർമൂഴി ദേവീവിലാസം ഹിന്ദുമത കൺവെൻഷന് ഇന്ന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

മണിമല: കുളത്തൂർമൂഴി ദേവീവിലാസം ഹിന്ദുമത കൺവെൻഷൻ 10 മുതൽ 16 വരെ കുളത്തൂർമൂഴി ദേവിനഗറിൽ നടക്കും. 10-ന് 9.30-ന് കുളത്തൂർമൂഴി ദേവീക്ഷേത്രത്തിൽനിന്ന് പതാക ഘോഷയാത്ര. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ബി.മുരാരി ബാബു പതാക ഉയർത്തും. നാലിന് സത്സംഗം. വൈകീട്ട് 6.30-ന് ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി.മാധവൻ നായർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സ്വാമി അഭയാനന്ദ തീർത്ഥപാദർ അധ്യക്ഷനായിരിക്കും. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യർ മുഖ്യപ്രഭാഷണം നടത്തും.

11-ന് വൈകീട്ട് ഏഴിന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് പ്രഭാഷണം നടത്തും. 12-ന് വൈകീട്ട് 6.30-ന് നടക്കുന്ന വനിതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്യും. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ബിന്ദു മോഹൻ അധ്യക്ഷയായിരിക്കും. ഒൻപതിന് തിരുവാതിര. 13-ന് വൈകീട്ട് 6.45-ന് സരിതാ അയ്യർ പ്രഭാഷണം നടത്തും. സരസ്വതി രാധാകൃഷ്ണൻ അധ്യക്ഷയായിരിക്കും. 14-ന് വൈകീട്ട് 6.45-ന് അയ്യപ്പ സേവാസമാജം സമ്മേളനം സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. വി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിക്കും.

വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. 15-ന് വൈകീട്ട് ഏഴിന് ബിജു പുളിക്കലേടം പ്രഭാഷണം നടത്തും. സി.എൻ.ഗോപിക്കുട്ടൻ അധ്യക്ഷനായിരിക്കും. 16-ന് രാവിലെ 10-ന് മതപാഠശാലാ സമ്മേളനം സുധീർ ചൈതന്യ ഉദ്ഘാടനം ചെയ്യും. അനിൽ കുമാർ അഴകാത്ത് അധ്യക്ഷത വഹിക്കും. വൈകീട്ട് 6.30-ന് സമാപന സമ്മേളനം ഈശ്വർ പ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായിരിക്കും. സ്വാമി സദ്സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP