Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രീരാമ നവമിക്കോ അക്ഷയ ത്രിതീയയിലോ ക്ഷേത്ര നിർമ്മാണം ആരംഭിക്കും; രാമക്ഷേത്രം പൂർത്തിയാകുക 2022ലും; നിർണായക തീരുമാനങ്ങളെടുക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ഫെബ്രുവരി 19ന്; അയോദ്ധ്യക്ക് പകരം ആദ്യ യോഗത്തിന് വേദിയാകുക പരാശരൻ വക്കീലിന്റെ വസതി

ശ്രീരാമ നവമിക്കോ അക്ഷയ ത്രിതീയയിലോ ക്ഷേത്ര നിർമ്മാണം ആരംഭിക്കും; രാമക്ഷേത്രം പൂർത്തിയാകുക 2022ലും; നിർണായക തീരുമാനങ്ങളെടുക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ഫെബ്രുവരി 19ന്; അയോദ്ധ്യക്ക് പകരം ആദ്യ യോഗത്തിന് വേദിയാകുക പരാശരൻ വക്കീലിന്റെ വസതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ഫെബ്രുവരി 19ന് നടക്കും. മുതിർന്ന അഭിഭാഷകനും ട്രസ്റ്റ് അംഗവുമായ കെ. പരാശരന്റെ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ പാർട്ട് വൺ വസതിയിലാണ് യോഗം. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്റ്റിന്റെ ആദ്യ യോഗത്തിൽ രാമക്ഷേത്ര നിർമ്മാണം എന്നുതുടങ്ങണമെന്നതാണ് പ്രധാന അജൻഡ.

രാമക്ഷേത്ര നിർമ്മാണം ശ്രീരാമനവമി ദിനമായ ഏപ്രിൽ രണ്ടിനോ, അക്ഷയ ത്രിതീയ ദിവസമായ ഏപ്രിൽ 26നോ തുടങ്ങാനാണ് പ്രാഥമിക ആലോചന. 2022 ഓടെ രാമക്ഷേത്രം പൂർത്തിയാകുമെന്ന് ട്രസ്റ്റിലെ അംഗമായ കാമേശ്വർ ചൗപാൽ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രസ്റ്റ് രൂപീകരണം പ്രഖ്യാപിച്ചത്. അയോദ്ധ്യകേസിൽ ഹിന്ദുകക്ഷികൾക്കുവേണ്ടി വാദിച്ച പരാശരന്റെ വസതിയാണ് ട്രസ്റ്റിന്റെ ഓഫീസ്.

പരാശരനടക്കം ട്രസ്റ്റിൽ 9 സ്ഥിരാംഗങ്ങളും ആറ് നോമിനേറ്റഡ് അംഗങ്ങളുമാണുള്ളത്. വിവിധ ഹിന്ദു മഠാധിപതികൾ, നിർമോഖി അഘാഡ, അയോദ്ധ്യയിലെ സർക്കാർ - കേന്ദ്ര സർക്കാർ പ്രതിനിധികൾ എന്നിവരാണ് ഉൾപ്പെട്ടത്.ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി രാമജന്മഭൂമി ന്യാസ് തലവൻ മഹന്ത് നൃത്യഗോപാൽ ദാസിനെ നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യ യോഗം അയോദ്ധ്യയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 18ന് ട്രസ്റ്റ് അംഗങ്ങളെല്ലാം ഡൽഹിയിലെത്തും.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനം ഒൻപത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ട്രസ്റ്റിന്റെ സ്ഥിരം ഓഫീസ് എവിടെയാകണമെന്ന് ആദ്യ മീറ്റിംഗിൽ തീരുമാനിക്കും. അതിനായി ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ പാർട്ട് വൺ വസതിയിൽ (കെ. പരാശരന്റെ വീട്) ആദ്യ യോഗം ചേരും.
ക്ഷേത്രം, അടുക്കള, ഗോശാല, മ്യൂസിയം അടക്കം 64 ഏക്കറിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം ട്രസ്റ്റിനാണ്.

ട്രസ്റ്റ് അംഗങ്ങൾക്ക് ശമ്പളം ഇല്ല, യാത്രച്ചെലവ് മാത്രം ലഭിക്കും. നിയമപ്രകാരം ക്ഷേത്ര നിർമ്മാണത്തിനായി വസ്തുവും പണവും അടക്കം സംഭാവനകൾ കൈപ്പറ്റാം, ഒപ്പം ലോണും എടുക്കാം. എന്നാൽ, സംഭവനകൾ ക്ഷേത്ര നിർമ്മാണത്തിനായി മാത്രം ചെലവഴിക്കണം. നിലവിലുള്ള ഫണ്ടുകളും ട്രസ്റ്റിലേക്ക് മാറ്റണം. തുക സംബന്ധിച്ച് വ്യക്തമായ രേഖകകൾ സൂക്ഷിക്കണം. നിർമ്മാണം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ബോർഡ് രൂപീകരിക്കാം, സെക്രട്ടറിയെയും ട്രഷററെയും നിയമിക്കാം. തർക്കഭൂമിയിലെ ഒരു സാധനങ്ങളും വിൽക്കാൻ ട്രസ്റ്റിന് അനുമതിയില്ല.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. പരാശരനടക്കം അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ 9 സ്ഥിരാംഗങ്ങളും ആറ് നോമിനേറ്റഡ് അംഗങ്ങളുമാണുണ്ടാവുക. ട്രസ്റ്റിൽ ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ള വിവിധ ഹിന്ദു മഠാധിപതികൾ, നിർമോഖി അഘാര, അയോദ്ധ്യയിലെ സർക്കാർ - കേന്ദ്ര സർക്കാർ പ്രതിനിധികൾ (ദളിതർ ഉൾപ്പെടെ) എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP