Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങൾക്ക് 15 കോടി മുടക്കി വീടുകൾ; കേരള പുനർനിർമ്മാണത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി

പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങൾക്ക് 15 കോടി മുടക്കി വീടുകൾ; കേരള പുനർനിർമ്മാണത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി

എസ്.രാജീവ്

തിരുവല്ല: കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ല ഡോ. അലക്സാണ്ടർ മാർതോമ ഓഡിറ്റോറിയത്തിൽ നടന്ന പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയിആലുക്കാസ് ഫൗണ്ടേഷൻ ആരംഭിച്ച ഭവനപദ്ധതി 'ജോയ് ഹോംസ്' ഗുണഭോക്താക്കളുടെ രണ്ടാമത് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീബിൽഡ് കേരളയ്ക്ക് കരുത്ത് പകരുന്ന ജോയ് ഹോംസ് പദ്ധതി യാഥാർത്ഥ്യമാക്കിയ ജോയ് ആലുക്കാസ് ഫൗണ്ടേഷന് കേരള സർക്കാരിന്റെ നന്ദിയും മുഖ്യമന്ത്രി രേഖപ്പെടുത്തി.

പ്രളയ ദുരിതത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങൾക്ക് 15 കോടി രൂപ മുതൽമുടക്കിലാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഭവനം നിർമ്മിച്ചു നൽകിയത്. പ്രളയകാലഘട്ടത്തിലും സന്നദ്ധ സേവന പ്രവർത്തനത്തിലും ജോയ്ആലുക്കാസ് ക്രിയാത്മകമായ പങ്കു വഹിച്ചതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാലാനുസൃതമായ സങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കേരളത്തെ പുനർനിർമ്മിക്കുന്ന നടപടികളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എ.എം ആരിഫ് എംപി ജോയ് ഹോംസ് ഉപഭോക്താക്കളുടെ മെമന്റോ വിതരണോദ്ഘാടനവും ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ഹാൻഡ് ബുക്ക് പ്രകാശനം മാത്യു റ്റി തോമസ് എംഎൽഎയും എൻ.കെ പ്രേമചന്ദ്രൻ എംപി ഡയാലിസിസ് കിറ്റ് വിതരണവും നിർവഹിച്ചു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജോയ് ലുക്കാസ് സിഎംഡി ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോളി ജോയ് ആലുക്കാസ്, എൽസ ജോയ് ആലുക്കാസ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, എംൽഎമാരായ വീണ ജോർജ്ജ്, രാജു എബ്രഹാം, സജി ചെറിയാൻ, റവ. ഡോ. ജോസഫ് മാർ തോമ മെത്രാപൊലീത്ത( മാർ തോമ സിറിയൻ പള്ളി), ചിങ്ങവനം അതിരൂപത ആർച്ച്ബിഷപ്പ് മാർ സെവറിയോസ് കുര്യാക്കോസ് , റവ. ഡോ. ജോഷുവ മാർ ഇഗ്‌നാതിയോസ് ബിഷപ്പ്്, വള്ളംകുളം സിറിയൻ ഓർത്തഡോക്സ് ബിഷപ്പ് മാർ ഗ്രിഗോറിയോസ് കുര്യാക്കോസ്, ബ്രഹ്മശ്രീ.അക്കീരമൻ കാളിദാസഭട്ടതിരിപ്പാട്, ബിഷപ്പ് തോമസ് സാമുവൽ തിരുമേനി, ടൗൺ മസ്ജിദ് ഇമാം കെ.ജെ സലാം സഖഫി, ഡിവൈഎസ്‌പി ജോസ് ഇ.ആർ എന്നിവർ പങ്കെടുത്തു.നിലവിൽ 160 ഓളം കുടുംബങ്ങൾ പുതിയ ഭവനങ്ങളിൽ താമസം തുടങ്ങിയെന്നും മറ്റു ഭവനങ്ങൾ ഉടൻ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP