Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോണിയഗാന്ധി, അവരുടെ പപ്പുജിയെ ഒരു പൊളിറ്റിക്കൽ പ്ലേ സ്‌കൂളിൽ അയക്കണമെന്ന് ബിജെപി നേതാവ്; അതിലൂടെ രാഷ്ട്രീയം, അന്തസ്സ്, മാന്യത, ഭാഷാ മര്യാദ എന്നിവയുടെ എ ബി സി ഡി പഠിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

സോണിയഗാന്ധി, അവരുടെ പപ്പുജിയെ ഒരു പൊളിറ്റിക്കൽ പ്ലേ സ്‌കൂളിൽ അയക്കണമെന്ന് ബിജെപി നേതാവ്; അതിലൂടെ രാഷ്ട്രീയം, അന്തസ്സ്, മാന്യത, ഭാഷാ മര്യാദ എന്നിവയുടെ എ ബി സി ഡി പഠിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: മര്യാദയും മാന്യമായ ഭാഷയും പഠിക്കാൻ മകനെ പൊളിറ്റിക്കൽ പ്ലേ സ്‌കൂളിൽ ചേർക്കണമെന്ന് സോണിയാ ഗാന്ധിക്ക് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ ഉപദേശം. മധ്യപ്രദേശിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സോണിയാ ഗാന്ധി മകൻ രാഹുൽ ഗാന്ധിയെ പൊളിറ്റിക്കൽ പ്ലേ സ്‌കൂളിൽ ചേർക്കണമെന്ന് നഖ്വി ഉപദേശിച്ചത്.

'കോൺഗ്രസ് നേതാക്കൾ കയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കായി ഒരു ഉപദേശം നൽകാനുണ്ട്. പ്രത്യേകിച്ച് സോണിയഗാന്ധിക്ക്, അവരുടെ പപ്പുജിയെ ഒരു പൊളിറ്റിക്കൽ പ്ലേ സ്‌കൂളിൽ അയക്കണം. അതിലൂടെ രാഷ്ട്രീയം, അന്തസ്സ്, മാന്യത, ഭാഷാ മര്യാദ എന്നിവയുടെ എ ബി സി ഡി പഠിക്കാൻ അദ്ദേഹത്തിന് കഴിയും'- മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ യുവാക്കൾ മോദിയെ വടിയെടുത്ത് തല്ലുമെന്ന രാഹുലിന്റെ പരാമർശത്തെ കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. ഇതിന് മറുപടി ആയിട്ടാണ് രാഹുലിനെ പൊളിറ്റിക്കൽ പ്ലേ സ്‌കൂളിൽ അയക്കാൻ മന്ത്രി നിർദ്ദേശിച്ചത്.

രാഹുൽ ഗാന്ധിയെ വിമർശിച്ച മന്ത്രി, ശരിയായ മാനസിക സന്തുലിതാവസ്ഥയുള്ള ആരും പൊതുജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രധാനമന്ത്രിയെ വടികൊണ്ട് അടിക്കുന്നതിനെക്കുറിച്ച് സംസാരിക്കില്ലെന്നും വ്യക്തമാക്കി. ഡൽഹിയിലെ എക്‌സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, ഫലം വരട്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP