Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം സഹിക്കാനാകാതെ വിടുവിട്ടിറങ്ങി; കേസിന്റെ വിചാരണക്കെത്തിയതോടെ മൊഴി ചൊല്ലിയത് കുടുംബ കോടതിയിൽ വെച്ചും; ഭാര്യയുടെ പരാതി അടിസ്ഥാന രഹിതമെന്ന് യുവാവും

സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം സഹിക്കാനാകാതെ വിടുവിട്ടിറങ്ങി; കേസിന്റെ വിചാരണക്കെത്തിയതോടെ മൊഴി ചൊല്ലിയത് കുടുംബ കോടതിയിൽ വെച്ചും; ഭാര്യയുടെ പരാതി അടിസ്ഥാന രഹിതമെന്ന് യുവാവും

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: കുടുംബ കോടതിയിൽ വച്ച് മുത്തലാഖ് ചൊല്ലി ഭർത്താവ് ബന്ധം വേർപ്പെടുത്തി യുവാവ്. ഉത്തർപ്രദേശ് സ്വദേശിയായ അബ്‌റാർ അലിക്കെതിരെ ഭാര്യയായ ആഫ്‌റോസ് നിഷ എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. 2012 ലാണ് ആഫ്‌റോസ് നിഷയെ അബ്‌റാർ അലി വിവാഹം ചെയ്യുന്നത്. എന്നാൽ, വിവാഹത്തിന് ശേഷം സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുമായിരുന്നുവെന്ന് ആഫ്‌റോസ് നിഷയുടെ പരാതിയിൽ പറയുന്നു.

2016 ൽ ഭർത്താവിന്റെ വീട് വിട്ടിറങ്ങിയ ഇവർ ഗാർഹിക പീഡനത്തിന് കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ എത്തിയതായിരുന്നു ഇരുവരും. കോടതി മുറിയിൽ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ മുത്തലാഖ് ചൊല്ലിയ ഭർത്താവ് ഇനി മുതൽ നീ എന്റെ ഭാര്യയല്ലെന്ന് പറയുകയായിരുന്നുവെന്നാണ് ആഫ്‌റോസ് നിഷ പരാതിയിൽ ആരോപിക്കുന്നത്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്കെതിരെ അബ്‌റാർ അലി രംഗത്തെത്തി. വാദത്തിനായി കോടതിയിലെത്തിയിരുന്നുവെന്നും പക്ഷെ ഭാര്യയെ അവിടെ കണ്ടിരുന്നില്ലെന്നുമാണ് ഇയാൾ പറയുന്നത്. ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇയാൾ വ്യക്തമാക്കി. ആഫ്‌റോസ് നിഷയുടെ പരാതിയിൽ മുസ്ലിം വനിതകളുടെ വിവാഹാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP