Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും വോട്ടിങ് ശതമാനം വെളിപ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; തികച്ചും ഞെട്ടിക്കുന്ന നടപടിയെന്ന് അരവിന്ദ് കെജ്രിവാൾ

ഡൽഹിയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും വോട്ടിങ് ശതമാനം വെളിപ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; തികച്ചും ഞെട്ടിക്കുന്ന നടപടിയെന്ന് അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വോട്ടെടുപ്പിന് ശേഷവും ഡൽഹി രാഷ്ട്രീയത്തിൽ ആശങ്കകൾ അകലുന്നില്ല. വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോളിങ് ശതമാന കണക്കുകൾ വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് പാർട്ടി ആരോപിക്കുന്നത്. ശനിയാഴ്ച ആറുമണിക്കാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചത്. മണിക്കൂറുകൾ പിന്നിട്ടിട്ടും വോട്ടിങ് ശതമാനത്തെ കുറിച്ചുള്ള ഔദ്യോഗിക കണക്ക് ഇലക്ഷൻ കമ്മിഷൻ പുറത്തുവിട്ടിട്ടില്ല.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ 'തികച്ചും ഞെട്ടിക്കുന്നത്' എന്നാണ് അരവിന്ദ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. 'തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് വോട്ടിങ് ശതമാനം എത്രയാണെന്ന് അവർ വെളിപ്പെടുത്താത്തത്? ' കെജ്രിവാൾ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച സഞ്ജയ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ എഎപി കുറ്റപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

വോട്ടെടുപ്പ് അവസാനിക്കുന്ന ദിവസം വൈകുന്നേരത്തോടെ വോട്ടിങ് ശതമാനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും. എന്നാൽ ഇത്തവണ ആറുമണിയോടെ പത്രസമ്മേളനം വിളിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ രേഖപ്പെടുത്തിയത് 57.06 ശതമാനം വോട്ടാണെന്നും 103 കേന്ദ്രങ്ങളിൽ പോളിങ് അവസാനിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. അതിനാൽ തന്നെ ഇത് സമഗ്രമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

എഴുപത് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 2,700 പോളിങ് സ്റ്റേഷനുകളും 13,000 പോളിങ് ബൂത്തുകളുമാണ് ക്രമീകരിച്ചിട്ടുണ്ടായിരുന്നത്. വോട്ടിങ് ശതമാനം 61.43 ആണെന്ന് കാണിക്കുന്ന തിരഞ്ഞെടുപ്പ് ആപ്പിന്റെ സ്‌ക്രീൻഷോട്ട് ശനിയാഴ്ച രാത്രി 10.17ന് ഇലക്ഷൻ കമ്മിഷൻ വക്താവ് ഷേയ്ഫാലി ശരൺ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ എക്സിറ്റ് പോളുകളും ആം ആദ്മി പാർട്ടി ഭരണത്തുടർച്ച നേടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP