Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാഭത്തിലുണ്ടായിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ നഷ്ടത്തിലായി; കെഎസ്എഫ്ഇ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ ലാഭം കുറഞ്ഞ പട്ടികയിലെ പ്രധാന സ്ഥാപനങ്ങൾ; വാർഷിക അവലോകന റിപ്പോർട്ട് പുറത്ത്

ലാഭത്തിലുണ്ടായിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ നഷ്ടത്തിലായി; കെഎസ്എഫ്ഇ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ ലാഭം കുറഞ്ഞ പട്ടികയിലെ പ്രധാന സ്ഥാപനങ്ങൾ; വാർഷിക അവലോകന റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ രണ്ട് വർഷം മുന്നേ വൻ ലാഭത്തിൽ ഉണ്ടായിരുന്നത് ഇപ്പോൾ നഷ്ടത്തിലെന്ന് റിപ്പോർട്ട്. ഇതോടെ പലതിന്റെയും ലാഭമാണ് ഗണ്യമായി കുറഞ്ഞത്. വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കെ.എസ്.എഫ്.ഇ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ തുടങ്ങിയവയാണ് ലാഭം കുറഞ്ഞ പട്ടികയിലെ പ്രധാന സ്ഥാപനങ്ങൾ.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 26 എണ്ണം നഷ്ടത്തിലാണെന്നും. എന്നാൽ, 40 സ്ഥാപനങ്ങളും കൂടി നൂറ് കോടിയിലേറെ ലാഭമുണ്ടാക്കിയതായി 2018 ലെ കണക്കുകൾ സൂചിപ്പിച്ചിരുന്നു. വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഏഴ് കൊല്ലത്തിനിടെ ഇതാദ്യമായാണ് ലാഭത്തിലായതെന്നും അന്നത്തെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കേരളാ മിനറൽസ് ആൻഡ് മെറ്റൽസും മറ്റ് രാസവ്യവസായ സ്ഥാപനങ്ങളും കൈവരിച്ച വൻ ലാഭമാണ് പൊതുമേഖലയെ അന്ന് മുന്നോട്ടുനയിച്ചത്.

സംസ്ഥാനത്ത് നഷ്ടം ഉൽപാദിപ്പിക്കുന്ന' പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 52ൽ നിന്ന് 43 ആയപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്നവ 41ൽ നിന്നു 48 ആയി. എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും കൂടി സൃഷ്ടിച്ച നഷ്ടം 2017-18ലെ 3,745 കോടിയിൽ നിന്ന് 2018-19ൽ 2666 കോടിയായി. 28 % കുറവ്. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആകെ ലാഭം പക്ഷേ 687 കോടിയിൽ നിന്നു 593 കോടിയായെന്നാണു ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. സഞ്ചിത നഷ്ടം 3058 കോടിയിൽ നിന്ന് 2072 കോടിയായി. വിറ്റുവരവിൽ 4.82 ശതമാനത്തിന്റെ വർധനയുണ്ട്. ആകെ വിറ്റുവരവ് 33,886 കോടി.

എന്നാൽ നഷ്ടത്തിലായിരുന്ന പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനും കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രോഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷനും വാർഷിക കണക്കുകൾ കൈമാറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ലാഭത്തിലുള്ളവ

ബിവറേജസ് കോർപ്പറേഷൻ 178.87 കോടി
കെ.എം.എം.എൽ. 106.47
കെ.എസ്.എഫ്.ഇ. 81.36
കെ.എസ്‌ഐ.ഡി.സി. 33.81
ട്രാൻവൻകൂർ കൊച്ചിൻ കെമിക്കൽസ് 26.83
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ 21.59
പിന്നാക്ക വികസന കോർപ്പറേഷൻ 19.19
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 17.70
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 15.85
ട്രാവൻകൂർ ടൈറ്റാനിയം 14.67

നഷ്ടത്തിലുള്ളവ

കെ.എസ്.ആർ.ടി.സി. 1205.23 കോടി
ജല അഥോറിറ്റി 386.29
കെ.ടി.ഡി.എഫ്.സി. 232.24
വൈദ്യുതി ബോർഡ് 290.01
സിവിൽ സപ്ലൈസ് കോർപ്പറേഷൻ 125.50
കശുവണ്ടി വികസന കോർപ്പറേഷൻ 53.46
ടെക്സ്‌റ്റൈൽ കോർപ്പറേഷൻ 32.61
മലബാർ സിമെന്റസ് 21.76
സെയിൽ-എസ്.സി.എൽ. 19.21
ഹൗസിങ് ബോഡ് 18.98

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP