Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്ലട ബസിൽ നിന്ന് പിടിച്ചെടുത്തത് ഒരു വർഷത്തിനിടെയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; അന്തർ സംസ്ഥാന സ്വകാര്യ ബസുകളിലൂടെ ലഹരി ഒഴുകുന്നതിന് തെളിവായി എക്‌സൈസ് നടപടി; പത്ത് കിലോ കഞ്ചാവുമായെത്തിയ ശങ്കർ ഗണേശിനെ പൊക്കിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; ബസുകൾ വരും ദിനങ്ങളിൽ അരിച്ചു പെറുക്കാൻ തീരുമാനം; വീണ്ടും സ്വകാര്യ ബസ് ലഹരി വിവാദത്തിൽ

കല്ലട ബസിൽ നിന്ന് പിടിച്ചെടുത്തത് ഒരു വർഷത്തിനിടെയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; അന്തർ സംസ്ഥാന സ്വകാര്യ ബസുകളിലൂടെ ലഹരി ഒഴുകുന്നതിന് തെളിവായി എക്‌സൈസ് നടപടി; പത്ത് കിലോ കഞ്ചാവുമായെത്തിയ ശങ്കർ ഗണേശിനെ പൊക്കിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; ബസുകൾ വരും ദിനങ്ങളിൽ അരിച്ചു പെറുക്കാൻ തീരുമാനം; വീണ്ടും സ്വകാര്യ ബസ് ലഹരി വിവാദത്തിൽ

ഗീവർഗ്ഗീസ് എം തോമസ്

കോട്ടയം: കേരളത്തിലെ അന്തർ സംസ്ഥാന സ്വകാര്യ ബസുകളിലൂടെ ലഹരി ഒഴുകുന്നതിന് തെളിവായി വീണ്ടും കല്ലട ബസിൽ നിന്ന് വീണ്ടും കഞ്ചാവ് പിടിത്തം. കോട്ടയത്ത് കോടിമാത ജംഗ്ഷന് സമീപത്തു നിന്നാണ് പത്തുകിലോ കഞ്ചാവുമായി കല്ലട ബസിൽ വന്നിറങ്ങിയ സേലം സ്വദേശിയായ ശങ്കർ ഗണേശ് പിടിയിലാകുന്നുന്നത് എക്‌സൈസിന്റെ ഇടപെടൽ കാരണമാണ്. ബംഗളൂരു- തിരുവനന്തപുരം റൂട്ടിലോടുന്ന കല്ലട ബസിൽ ഒരു യാത്രകാരൻ കഞ്ചാവുമായി കോട്ടയത്ത് എത്തുന്നുവെന്ന രഹസ്യ വിവരം എക്‌സ്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ചു. ഇതാണ് നിർണ്ണായകമായത്.

കല്ലട ബസിൽ കോടിമാത ജംഗ്ഷന് സമീപം വന്നിറങ്ങിയ ശങ്കർ ഗണേശ് കോട്ടയത്തു കഞ്ചാവ് നൽകേണ്ട ആളുടെ ഫോൺ കാളിനായി കാത്തിരിക്കുമ്പോഴാണ് സ്‌ക്വാഡിന്റെ പിടിയിലാകുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രാവൽ ബാഗിൽ രണ്ടു കിലോയുടെ വീതം അഞ്ചു പാക്കറ്റുകളിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾ ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ സംഭവത്തോടെ കല്ലട ബസിൽ മയക്ക് മരുന്ന് കടത്തു നടക്കുന്നുവെന്ന പഴയ വിവാദങ്ങളും ചർച്ചയാവുകയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണെന്നും ഇതുമായി ബന്ധപെട്ടു കൂടുതൽ പരിശോധനകളും അറസ്റ്റുകളും ഉണ്ടാകുമെന്നും എക്‌സ്സൈസ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്‌ക്വാഡ് സി ഐ രാജേഷ് , പ്രിവന്റീവ് ഓഫീസർമാരായ അസീസ്,ഫിലിപ് തോമസ് , ഗിരീഷ്, കോട്ടയം ഐ ബി ഇൻസ്പെക്ടർ സന്തോഷ് കുമാർ , കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് സി ഐ ദിവാകരൻ , പ്രിവന്റീവ് ഓഫീസർ പി ആർ രമേശ്, സി ഇ ഓ മാരായ കെ സുരേഷ് കുമാർ , അജിത് കുമാർ ,പ്രസീദ് . നിതിൻ , ഡ്രൈവർ മനേഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കല്ലട ബസ് യാത്രക്കാരന്റെ കൈവശം നിന്ന് കഞ്ചാവ് പിടിച്ചതോടെ കല്ലട ബസ് സർവീസ് വീണ്ടും ചർച്ചകളിലേക്ക് എത്തുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർ ആണ് കല്ലട ട്രാവൽസ്.

പെർമിറ്റ് സൗകര്യാർത്ഥം കൂടുതൽ വണ്ടികളും കർണാടക ഹെഡ് ഓഫീസിനു കീഴിൽ കർണാടകയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുരേഷ് നേതൃത്വം നൽകുന്ന കല്ലട ട്രാവൽസ്സിന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ബാംഗ്ലൂർ, ഹൈദ്രാബാദ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലേയ്ക്ക് സെർവിസും നടത്തുന്നുണ്ട്. കല്ലട സുരേഷ് ഗ്രൂപ്പിന് 130 -ലധികം ബസ്സുകളാണുള്ളത് . ഇതിൽ മൾട്ടി ആക്സിൽ വോൾവോകളും, എസി സ്ലീപ്പറുകളും ഉൾപ്പെടും. സ്‌കാനിയ ബസ്സുകൾ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ കാലത്തുതന്നെ ഒറ്റയടിക്ക് 20 സ്‌കാനിയ മൾട്ടി ആക്സിൽ ബസ്സുകളാണ് സുരേഷ് കല്ലട ഗ്രൂപ്പ് വാങ്ങി കൂട്ടിയത്. യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസിലെ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കല്ലട ഗ്രൂപ്പിനെ കുറിച്ച് ചർച്ചകൾ സജീവമാകുന്നത്.

അബ്കാരി ബിസിനസ്സിലെ പരിചയം ഉപയോഗിച്ച് ബസിലും ഗുണ്ടകളെ കല്ലട ഗ്രൂപ്പ് നിയോഗിച്ചിട്ടുണ്ടെന്നു പരസ്യമായ രഹസ്യമാണെന്നു അന്ന് ആരോപണം ഉയർന്നു . ഇതാണ് ആക്രമത്തിനും പിന്നീട് വിവാദത്തിനും കാരണമായത്. സ്വാധീനമുണ്ടായിട്ടും വാർത്ത പുറത്ത് എത്തിയത് അന്ന് കല്ലടയ്ക്ക് വിനയായി മാറി . ഇതോടെ ചാരായക്കടത്തും മയക്കുമരുന്ന് കടത്തും അടക്കമുള്ള വിവാദങ്ങളാണ് പുറത്തു വന്നത് . പൊലീസ് ഉൾപ്പടെയുള്ള വകുപ്പുകൾ ഒന്നും തന്നെ ഇത് കണ്ടില്ല എന്ന് നടിക്കുകയാണ് എന്നും ആരോപണം ഉയർന്നു വന്നിരുന്നു .

ഇന്ത്യയിൽ കൂടുതൽ വോൾവോ ബസ്സ് സ്വന്തമായുള്ള സുരേഷ് കല്ലട ഗ്രൂപ്പ് പൊലീസിന്റെയും ഭരണക്കാരുടെയുമൊക്കെ ഇഷ്ടക്കാരിൽ മുൻപനായതിനാൽ പരിശോധനകളും അന്വേഷണങ്ങളും വെറും പ്രഹസനമായിരിക്കുമെന്നും ആരോപണം ഉയർന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP