Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാപ്പയ്ക്ക് നൽകിയിരിക്കുന്ന വാക്ക് പാലിക്കാൻ കമറുദീൻ: സാമ്പത്തിക ബാധ്യത വരാതെ കട ഒഴിയുന്നതിനായി ഉടമസ്ഥനെ സമീപിച്ചത് കഥയിലെ ട്വിസ്റ്റായി; തലമുറകൾ പിന്നിട്ട സൗഹൃദത്തിൽനിന്നൊരു ജ്യൂസ് കട; വിശേഷങ്ങളുമായി ജ്യോതിഷി ഹരി പത്തനാപുരം

ബാപ്പയ്ക്ക് നൽകിയിരിക്കുന്ന വാക്ക് പാലിക്കാൻ കമറുദീൻ: സാമ്പത്തിക ബാധ്യത വരാതെ കട ഒഴിയുന്നതിനായി ഉടമസ്ഥനെ സമീപിച്ചത് കഥയിലെ ട്വിസ്റ്റായി; തലമുറകൾ പിന്നിട്ട സൗഹൃദത്തിൽനിന്നൊരു ജ്യൂസ് കട; വിശേഷങ്ങളുമായി ജ്യോതിഷി ഹരി പത്തനാപുരം

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെ ഭയങ്കര ഇഷ്ടമാണോ? എങ്കിൽ ജോത്സ്യൻ ഹരി പത്തനാപുരം പറയുന്നത് കേൾക്കുക..സ്വന്തം അച്ഛൻ ഗോപാലൻ വൈദ്യരുടെ ജോതിഷാലയം എംഎസ് കമറുദീൻ എന്നയാൾ സ്വന്തം അച്ഛനെ സ്നേഹിക്കുന്നതുകൊണ്ടു മാത്രം കാത്തുസൂക്ഷിക്കുന്ന കഥ. ഇരുവരുടെയും സ്‌നേഹം ആരുടെയാണ് കണ്ണ് നിറയ്ക്കാത്തത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ്  വിശേങ്ങൾ ഹരി പറയുന്നത്. തന്റെ അച്ഛനും മുഹമ്മദ് കുഞ്ഞ് എന്ന സുഹൃത്തുമായുള്ള സൗഹൃദത്തിന്റെ സ്മാരകമാണ് ഈ കട. ഹരിയുടെ അച്ഛൻ ഗോപാലൻ വൈദ്യർക്ക് ജ്യോതിഷാലയവും വൈദ്യശാലയും നടത്തിയിരുന്നത് പള്ളിമുക്കിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു.

രണ്ടു വർഷമായി ചില ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അദ്ദേഹത്തിന് കടയിൽ പോകാൻ സാധിക്കുന്നില്ല. സാമ്പത്തിക ബാധ്യത വരാതെ കട ഒഴിയുന്നതിനായി ഉടമസ്ഥനെ സമീപിച്ചതാണ് കഥയിലെ ട്വിസ്റ്റ്. കട ഉടമസ്ഥൻ മുഹമ്മദ് മരിക്കുന്നതിന് മുൻപ് മകൻ കമറുദിനെ ഒരു കാര്യം പറഞ്ഞേൽപ്പിച്ചിരുന്നു, 'പള്ളിമുക്കിൽ ഒരു കട മുറി പണിത്, ഗോപാലാൻ വൈദ്യർക്ക് അത് വാടകയ്ക്കു കൊടുക്കണം. അദ്ദേഹത്തിന്റെ കാലം കഴിയാതെ അത് മറ്റൊരാൾക്ക് കൊടുക്കാൻ പാടില്ല. ബാപ്പയ്ക്ക് നൽകിയിരിക്കുന്ന വാക്ക് പാലിക്കാൻ ആഗ്രഹിക്കുന്ന കമറുദീൻ കട ഒഴിയാൻ സമ്മതിച്ചില്ല, പണത്തിന് ബുദ്ധിമുട്ടാണെങ്കിൽ വാടകയും വേണ്ട എന്നു പറഞ്ഞപ്പോൾ എല്ലാവരും ചേർന്ന് ചിന്തിച്ച് എടുത്ത തീരുമാനമാണ് ആരോഗ്യകരമായ പാനിയങ്ങൾക്കു വേണ്ടിയുള്ള ഈ കടയെന്ന് ഹരി പത്തനാപുരം പറയുന്നു.

ഡയറ്റ് കെയിൻ ജ്യൂസ് എന്നാണ് കടയുടെ പേര്. ആരോഗ്യകരമായ വിഭവങ്ങൾക്ക് വേണ്ടിയുള്ള കട എന്നതാണ് ലക്ഷ്യം. ഇവിടെ കരിമ്പിൻ ജ്യൂസ് മാത്രമല്ല , ആപ്പിൾ, അവക്കാഡോ, ഓറഞ്ച്, തേൻ, രുചികൾക്ക് ഒപ്പവും ലഭിക്കും. എല്ലാവർക്കും എപ്പോഴും കുടിക്കാൻ പറ്റുന്ന ഹെൽത്തി ജ്യൂസാണ് ഇവിടെ ലഭിക്കുന്നത്. ഷോപ്പിന്റെ ഉദ്ഘാടനം. 13 ന് ഉച്ചയ്ക്ക് 12 ന് പത്തനാപുരം എം എൽ എ കെ.ബി.ഗണേശ് കുമാർ നിർവ്വഹിക്കും. ചലച്ചിത്രതാരം അനുശ്രീയും അതിഥിയായി എത്തും. പത്തനാപുരം - പുനലൂർ വഴിയിലാണ് പള്ളിമുക്കിലാണ് ഡയറ്റ് കെയിൻ ജ്യൂസ് ഷോപ്പ് സ്ഥിതിചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP