Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി പരമേശ്വരന്റെ സംസ്‌കാര ചടങ്ങുകൾ നാളത്തേക്ക് മാറ്റി ആർഎസ്എസ് നേതൃത്വം; തീരുമാനം പരിവാർ ആചാര്യന്റെ കർമ്മ മണ്ഡലമായ തിരുവനന്തപുരത്തെ വിചാര കേന്ദ്രം ആസ്ഥാനത്ത് പൊതു ദർശനം വേണമെന്ന വികാരം മാനിച്ച്; ഇന്ന് രാത്രി ഒൻപത് മണി മുതൽ നാളെ രാവിലെ വരെ സംസ്‌കൃതി ഭവനിൽ പൊതു ദർശനം; സംസ്‌കാരം നാളെ ആലപ്പുഴ മുഹമ്മയിൽ ഉച്ച കഴിഞ്ഞും; വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പരമേശ്വരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പി പരമേശ്വരന്റെ സംസ്‌കാര ചടങ്ങുകൾ നാളത്തേക്ക് മാറ്റി ആർഎസ്എസ് നേതൃത്വം; തീരുമാനം പരിവാർ ആചാര്യന്റെ കർമ്മ മണ്ഡലമായ തിരുവനന്തപുരത്തെ വിചാര കേന്ദ്രം ആസ്ഥാനത്ത് പൊതു ദർശനം വേണമെന്ന വികാരം മാനിച്ച്; ഇന്ന് രാത്രി ഒൻപത് മണി മുതൽ നാളെ രാവിലെ വരെ സംസ്‌കൃതി ഭവനിൽ പൊതു ദർശനം; സംസ്‌കാരം നാളെ ആലപ്പുഴ മുഹമ്മയിൽ ഉച്ച കഴിഞ്ഞും; വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പരമേശ്വരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർഎസ്എസ് ബൗദ്ധിക ആചാര്യനായ പി പരമേശ്വരന്റ സംസ്‌കാരം നാളത്തേക്ക് മാറ്റി. കൊച്ചിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരത്തുകൊണ്ടു വരും. മൂന്ന് പതിറ്റാണ്ടായി തന്റെ കർമ്മ മണ്ഡലമായ തിരുവനന്തപുരത്തെ ഭാരതീയ വിചാര കേന്ദ്രം ആസ്ഥാനത്ത് പരമേശ്വരന്റെ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. ഇന്ന് രാത്രി 9 മണി മുതൽ നാളെ രാവിലെ 9 മണിവരെ വിചാര കേന്ദ്രത്തിന്റെ ആസ്ഥാനമായ തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ പൊതു ദർശനമുണ്ടാകും. അതിന് ശേഷം മൃതദേഹം ആലപ്പുഴയിലെ മുഹമ്മയിലേക്ക് കൊണ്ടു പോകും. തിരുവനന്തപുരത്ത് മൃതദേഹം പൊതു ദർശനത്തിന് വയ്ക്കണമെന്ന വികാരം പരിഗണിച്ചാണ് തീരുമാനം.

ഭാരതീയ വിചാരകേന്ദ്രം ഡയരക്ടർ പി. പരമേശ്വരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പരമേശ്വരനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് സൈദ്ധാന്തികനും താത്വികാചാര്യനുമായ പത്മവിഭൂഷൻ പി.പരമേശ്വരൻ ഏതാനും മാസങ്ങളായി ഒറ്റപ്പാലം പാലപ്പുറം പടിഞ്ഞാറേക്കര ആയുർവേദാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു തിരുവനന്തപുരത്തേക്കു മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മരണമെത്തിയത്. തൃശൂർപാലക്കാട് അതിർത്തിയിൽ മായന്നൂരിലെ നിള സേവാസമിതി സെക്രട്ടറി കെ. ശശികുമാറിന്റെ വീട്ടിൽ രാത്രി പന്ത്രണ്ടോടെയായിരുന്നു മരണം.

മൃതദേഹം രാവിലെ കൊച്ചിയിൽ എത്തിച്ചു. അവിടെ നിന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വരിക. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. അവിടെ നിന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും. തുടർന്ന് സംസ്‌കൃതി ഭവനിൽ പൊതുദർശനത്തിന് വെയ്ക്കും. അതിനുശേഷം ഉച്ചയോടം മുഹമ്മയിലെ അദേഹത്തിന്റെ വസതിയിൽ അന്ത്യകർമ്മകൾ നടക്കും.

ചിന്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ കേരള രാഷ്ട്രീയ സാമൂഹികമേഖലകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു. രാജ്യം സ്‌നേഹാദരങ്ങളോടെ അദ്ദേഹത്തെ പരമേശ്വർജി എന്നു വിളിച്ചു. കോൺഗ്രസ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പൂർണമായും കീഴടക്കിയിരുന്ന സംസ്ഥാനത്തെ രാഷ്ട്രീയ, ബൗദ്ധിക മണ്ഡലങ്ങളിലേക്കു ഭാരതീയ ജനസംഘത്തിന്റെ ദേശീയതയിലൂന്നിയ പുതിയൊരു വിചാരധാര കടത്തിവിടുന്നതിനു മുഖ്യനേതൃത്വം നൽകിയതു പി. പരമേശ്വരനായിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നും അധികാരകേന്ദ്രങ്ങളിൽ നിന്നും അകന്ന് ആധ്യാത്മികതയും ലാളിത്യവും മുഖമുദ്രയാക്കി രാഷ്ട്രീയ സ്വയംസേവകർക്കു മാർഗനിർദ്ദേശിയായി ഋഷിതുല്യമായ ജീവിതമാണ് അദ്ദേഹം നയിച്ചത്.

ബിരുദ വിദ്യാഭ്യാസ കാലത്തു ജനസംഘത്തിലേക്ക് ആകർഷിക്കപ്പെട്ട അദ്ദേഹം സംഘടനയുടെ തിരുവനന്തപുരത്തെ പ്രവർത്തനങ്ങളിൽ സജീവമായി. അക്കാലത്തു പുത്തൻചന്തയിൽ നിലവിലുണ്ടായിരുന്ന ആർഎസ്എസ് ശാഖയാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രധാന തട്ടകമായി മാറിയ പഠനഗവേഷണകേന്ദ്രം ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആസ്ഥാനമായും തിരഞ്ഞെടുത്തത്. 1926ൽ ആലപ്പുഴ മുഹമ്മ കായിപ്പുറം താമരശേരിൽ ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജനത്തിന്റെയും ഇളയ സന്താനമായാണു പരമേശ്വരന്റെ ജനനം.

തമിഴ്‌നാട്ടിലെ ആറ്റൂരിൽ നടന്ന ആർഎസ്എസ് സമ്മേളനത്തിനിടെ സംഘടനാ തലവൻ ഗുരുജി എന്ന എം.എസ്.ഗോൾവാൾക്കറുമായി നേരിട്ട് ഇടപഴകുവാൻ അവസരമുണ്ടായതാണു പി.പരമേശ്വരന്റെ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളിൽ നിർണായകമായത്.ജവാഹർലാൽ നെഹ്‌റു സർവകലാശാലയുടെ നിയമനിർമ്മാണസമിതി അംഗമായിരുന്നു. 2018ൽ പത്മവിഭൂഷൻ ബഹുമതിയും 2004ൽ പത്മശ്രീയും ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP