Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ കത്തി പടർന്ന് കെജ്രിവാളിന്റെ വികസന അജണ്ട; എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആവേശത്തിനിടെയിലും അട്ടിമറി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ആംആദ്മി; വോട്ടിങ് മിഷിനുകൾക്ക് കാവൽ ഏർപ്പെടുത്തി ആപ്പ് കരുതൽ; പോളിങ് അഞ്ച് ശതമാനം കുറഞ്ഞത് വിജയമൊരുക്കുമെന്ന പ്രതീക്ഷയിൽ ബിജെപി ഡൽഹി ഘടകവും; രാജ്യ തലസ്ഥാനത്തെ വിധി ചൊവ്വാഴ്ച അറിയാം

ഡൽഹിയിൽ കത്തി പടർന്ന് കെജ്രിവാളിന്റെ വികസന അജണ്ട; എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആവേശത്തിനിടെയിലും അട്ടിമറി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ആംആദ്മി; വോട്ടിങ് മിഷിനുകൾക്ക് കാവൽ ഏർപ്പെടുത്തി ആപ്പ് കരുതൽ; പോളിങ് അഞ്ച് ശതമാനം കുറഞ്ഞത് വിജയമൊരുക്കുമെന്ന പ്രതീക്ഷയിൽ ബിജെപി ഡൽഹി ഘടകവും; രാജ്യ തലസ്ഥാനത്തെ വിധി ചൊവ്വാഴ്ച അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ 2013ലായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് രംഗപ്രവേശം. ആദ്യ തിരഞ്ഞെടുപ്പിൽതന്നെ മത്സരിച്ച 70ൽ 28 സീറ്റും സ്വന്തമാക്കി എഎപി വരവറിയിച്ചു. എട്ടു സീറ്റ് നേടിയ കോൺഗ്രസുമായി ചേർന്ന് മന്ത്രിസഭയ്ക്കും രൂപംനൽകി. ബിജെപി 31 സീറ്റാണ് നേടിയത്.

ലോക്പാൽ ബിൽ പാസ്സാക്കുന്നതിൽ കോൺഗ്രസ് പിന്തുണ നൽകാത്തതിനെത്തുടർന്ന് സഖ്യം തകർന്നു, കേജ്രിവാൾ രാജിവച്ചു. ഡൽഹി നിയമസഭ പിരിച്ചുവിട്ടതിനെത്തുടർന്ന് 2015ൽ വീണ്ടും തിരഞ്ഞെടുപ്പ്. 67 സീറ്റുമായി ഇന്ത്യൻ തിരഞ്ഞെടുപ്പുരാഷ്ട്രീത്തിലെ തന്നെ സമാനതകളില്ലാത്ത വിജയവുമായി എഎപി തിരിച്ചെത്തി. ബിജെപിക്കു ലഭിച്ചത് 3 സീറ്റ്. കോൺഗ്രസിനു പൂജ്യവും. പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. മോദി മാജിക്കായിരുന്നു ഇതിന് കാരണം. എന്നാൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് എത്തുമ്പോൾ മോദി പ്രഭാവമില്ല. ചർച്ചയായത് കെജ്രിവാളിന്റെ വികസനം മാത്രം.

ഇവിടെ പോളിങ് ശതമാനവും നിർണായകമാണ്. 2013ലും (65.63%) 2015ലും (67.12%) ഡൽഹിയിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയപ്പോഴായിരുന്നു എഎപി ജയിച്ചുകയറിയത്. പോളിങ് ശതമാനം 61.75ലെത്തിയ 1993ൽ ബിജെപിയും ജയിച്ചു. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ 1998ലും (48.99%) 2003ലും (53.42%) 2008ലും (57.58%) കോൺഗ്രസിനായിരുന്നു ജയം. ഇപ്പോഴത്തെ കണക്ക് പ്രകാരം 61.46% ആണ് ഡൽഹിയിലെ പോളിങ്. 2015നേക്കാളും 5.66 ശതമാനത്തിന്റെ കുറവ്. ഈ കുറവ് ആരെ തുണയ്ക്കുമെന്നതാണ് ഉയരുന്ന ചോദ്യം. എക്‌സിറ്റ് പോളുകൾ ആംആദ്മിക്കൊപ്പമാണ്. എല്ലാ എക്‌സിറ്റ് പോളും അങ്ങനെ പ്രവചിക്കുന്നതിനാൽ ആരും ബിജെപിയുടെ കുതിച്ചു കയറ്റം പ്രതീക്ഷിക്കുന്നുമില്ല. ശനിയാഴ്ച ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം നടന്ന പത്ത് എക്‌സിറ്റ്പോൾ ഫലങ്ങളിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ എ.എ.പി. അധികാരം പിടിക്കുമെന്ന് പ്രവചിച്ചു.

എ.എ.പി. 68 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. ബിജെപി.ക്ക് പരമാവധി 26 വരെ ലഭിക്കും. കഴിഞ്ഞ തവണത്തേതു പോലെ, കോൺഗ്രസിന് ഒറ്റസീറ്റും കിട്ടില്ലെന്ന് ആറ് സർവേകൾ പ്രവചിച്ചു. നാലു സീറ്റുകൾ വരെ ലഭിക്കാമെന്നാണ് മറ്റ് നാല് സർവേകളുടെ ഫലം. യഥാർഥ ഫലത്തിന് വോട്ടെണ്ണൽ നടക്കുന്ന ചൊവ്വാഴ്ച വരെ കാത്തിരിക്കണം എക്‌സിറ്റ് പോളുകൾ എതിരെങ്കിലും ബിജെപിയും പ്രതീക്ഷയിലാണ്. എക്‌സിറ്റ് പോൾ പ്രവചനത്തെ തെറ്റിക്കുന്ന ഫലം വരുമ്പോൾ കുറ്റം പറയരുതെന്ന ബിജെപി അദ്ധ്യക്ഷന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വോട്ടിങ് മെഷിനുകൾക്ക് ആംആദ്മി പ്രവർത്തകർ കാവൽ പ്രഖ്യാപിച്ചു.

എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ബിജെപി അദ്ധ്യക്ഷൻ മനോജ് തിവാരി സ്വീകരിച്ചത് പ്രവചനങ്ങളുടെ ആധികാരികതെയെ ചോദ്യം ചെയ്യുന്ന നിലപാടായിരുന്നു. പ്രവചനങ്ങൾ തെറ്റിക്കുന്ന വിധി ചൊവ്വാഴ്ച വരുമ്പോൾ ആരും ബിജെപി യെ കുറ്റം പറയരുതെന്ന് മനോജ് തിവാരി പ്രസ്താവിച്ചു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ആഘോഷമാക്കാൻ നിരത്തിലിറങ്ങിയ ആം ആദ്മി പ്രപർത്തകരെ അരവിന്ദ് കെജരിവാളിന്റെ വീട്ടിലെയ്ക്ക് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉടൻ വിളിച്ച് വരുത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പ്രശാന്ത് കിഷോർ, സഞ്ജയ് സിങ്, ഗോപാൽ റായ് തുടങ്ങിയവർ പ്രപർത്തകരുമായി കൂടിയാലോചന നടത്തി. തുടർന്ന് ചൊവ്വാഴ്ച വരെ വോട്ടിങ് മെഷീനുകൾക്ക് കാവൽ എർപ്പെടുത്തും എന്ന് ആം ആദ്മി പ്രഖ്യാപിച്ചു. എതാണ്ട് അർധ രാത്രിയോടെ വോട്ടിങ് മെഷീൻ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമുകൾക്ക് മുന്നിൽ ആം ആദ്മി പ്രവർത്തകർ കാവലും ആരംഭിച്ചു.

തെരഞ്ഞെടുപ്പിനു ശേഷം, വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്ത് സ്‌ട്രോങ് റൂമിലേക്കു മാറ്റാതെ ചില ഉദ്യോഗസ്ഥർ സൂക്ഷിക്കുകയാണെന്ന് ആം ആദ്മി ആരോപിച്ചു. ബാബർപുരിലും വിശ്വാസ് നഗറിലും അടക്കം ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽ എത്തിയെന്നാണ് പാർട്ടിയുടെ ആരോപണം. ആം ആദ്മി കാവൽ ആരംഭിച്ചതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നഡ്ഡയും പാർട്ടി നേതാക്കളുടെ അടിയന്തരയോഗം രാത്രി വിളിച്ചു. യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരി അടക്കമുള്ളവർ ആണ് പങ്കെടുത്തത്. സ്‌ട്രോങ്ങ് റൂമുകൾക്ക് മുന്നിൽ ആം ആദ്മി കാവലിന് ബദലായി പാർട്ടി സംഘത്തെ നിയോഗിക്കാൻ യോഗത്തിൽ തിരുമാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP