Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോന്നുംപടി സൃഷ്ടിക്കുന്ന അദ്ധ്യാപക തസ്തികകൾക്ക് ഇനി പണമില്ല; എയ്ഡഡ് സ്‌കൂൾ നിയമനത്തിൽ നിയന്ത്രണം കൊണ്ടുവന്നതിൽ മാറ്റമില്ല; അദ്ധ്യാപക നിയമനങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോ എന്നും ധനമന്ത്രി തോമസ് ഐസക്

തോന്നുംപടി സൃഷ്ടിക്കുന്ന അദ്ധ്യാപക തസ്തികകൾക്ക് ഇനി പണമില്ല; എയ്ഡഡ് സ്‌കൂൾ നിയമനത്തിൽ നിയന്ത്രണം കൊണ്ടുവന്നതിൽ മാറ്റമില്ല; അദ്ധ്യാപക നിയമനങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോ എന്നും ധനമന്ത്രി തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിൽ മാറ്റമുണ്ടാകില്ലെന്നു ധനമന്ത്രി തോമസ് ഐസക്ക്. തോന്നുംപടി സൃഷ്ടിക്കുന്ന തസ്തികകൾക്ക് ഇനി പണമില്ലെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്‌കൂൾ നിയമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽ മാറ്റമില്ല. തീരുമാനവുമായി മുന്നോട്ടുപോകും. അദ്ധ്യാപക നിയമനങ്ങൾ പരിശോധിക്കാൻ തയാറുണ്ടോയെന്ന് ധനമന്ത്രി ചോദിച്ചു. ഒരു ക്രമക്കേടുമില്ലെങ്കിൽ പരിശോധന നടത്തുന്നതിന് എന്താണ് തടസം. തോന്നുംപടി സൃഷ്ടിക്കുന്ന തസ്തികകൾക്ക് ഇനി പണമില്ല. സർക്കാർ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകും. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം എതിർക്കുന്നതെന്നറിയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

എയ്ഡഡ് സ്‌കൂളുകളിൽ അന്യായമായി സൃഷ്ടിച്ച അദ്ധ്യാപക തസ്തികകൾ റദ്ദാക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതുവരെയും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ല. പക്ഷേ ഇനിയുള്ള നിയമനങ്ങൾ സർക്കാർ അറിഞ്ഞു മാത്രമായിരിക്കും. വിദ്യാർത്ഥി - അദ്ധ്യാപക അനുപാതത്തിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഈ സർക്കാരിന്റെ കാലത്ത് 17614 പുതിയ തസ്തികകൾ സൃഷ്ടിച്ചു. വളരെയോറെ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമാണ് പുതിയ തസ്തികകൾക്ക് അനുവാദം നൽകിയത്. എന്നാൽ പരിശോധനയോ സർക്കാരിന്റെ അറിവോ ഇല്ലാതെ 18,119 തസ്തികകളാണ് സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ സൃഷ്ടിക്കപ്പെട്ടത്. 13,255 പേർ സംരക്ഷിത അദ്ധ്യാപകരായി തുടരുകയും ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസാവകാശ നിയമത്തെ തുടർന്ന് അദ്ധ്യാപക-വിദ്യാഭ്യാസ അനുപാതം ലോവർ പ്രൈമറി സ്‌കൂളുകളിൽ ഒരു അദ്ധ്യാപകന് 45 കുട്ടികളിൽ നിന്നും 30 കുട്ടികളായും അപ്പർ പ്രൈമറി സ്‌കൂളുകളിൽ 35 കുട്ടികളായും കുറച്ചു. എന്നു മാത്രമല്ല, ഈ അനുപാതത്തേക്കാൾ ഒരു കുട്ടി കൂടുതലുണ്ടായാൽ പുതിയ തസ്തിക സൃഷ്ടിക്കാമെന്ന് വ്യാഖ്യാനവുമുണ്ടായി. ഉപജില്ലാ തലത്തിൽ എഇഒ അംഗീകരിച്ചാൽ തസ്തികയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP