Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യാജ ബിയർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കെത്തുന്നത് സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച്; കൊല്ലം കണ്ണനല്ലൂരിലെ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തത് ആയിരത്തോളം കുപ്പികൾ; ദ്രാവകത്തിലെ ആൽക്കഹോളിന്റെ അളവറിയാൻ സാമ്പിൾ പരിശോധനക്കയച്ച് എക്‌സൈസ് സംഘം

വ്യാജ ബിയർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കെത്തുന്നത് സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച്; കൊല്ലം കണ്ണനല്ലൂരിലെ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തത് ആയിരത്തോളം കുപ്പികൾ; ദ്രാവകത്തിലെ ആൽക്കഹോളിന്റെ അളവറിയാൻ സാമ്പിൾ പരിശോധനക്കയച്ച് എക്‌സൈസ് സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്ന് പിടിച്ചെടുത്ത വ്യാജ ബിയർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി സൂക്ഷിച്ചത്. കൊല്ലം ജില്ലയിലെ കണ്ണനല്ലൂരിൽ പ്രവർത്തിച്ചിരുന്ന മൊത്തവിതരണ കേന്ദ്രത്തിൽ നിന്നും ആയിരത്തോളം കുപ്പി വ്യാജ ബിയറാണ് ഇന്ന പിടികബടിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഭക്ഷ്യ സുരക്ഷാ വിഭാഗവും, കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് വ്യാജ ബിയർ പിടിച്ചെടുത്തത്.

വിദ്യാർത്ഥികൾ വ്യാജ ബിയർ ഉപയോഗിക്കുന്നുവെന്നറിഞ്ഞതിനെ തുടർന്ന് കൊല്ലം ഇളമ്പള്ളൂരിലെ സ്‌കൂൾ അധികൃതരാണ് വിവരം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിനെ അറിയിച്ചത്. പരാതി ജില്ലാ കളക്ടറുടെ മുമ്പിൽ തെളിവു സഹിതം എത്തിയതോടെ വ്യാജ ബിയർ പിടികൂടാൻ കളക്ടർ അബ്ദുൽ നാസർ എക്‌സൈസിനും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും നിർദ്ദേശം നൽകി. റെയിഡിൽ കുണ്ടറ മുക്കടയിലെ ഒരു കടയിൽ നിന്നു ഒരു കുപ്പി വ്യാജ ബിയർ പിടികൂടി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വ്യാജ ബിയറിന്റെ മൊത്ത വിതരണ കേന്ദ്രം സംബന്ധിച്ച വിവരം ലഭിക്കുന്നത്. കണ്ണനല്ലൂരിലെ മൊത്ത വിതരണ കേന്ദത്തിൽ നടന്ന റെയിഡിൽ 1000 ത്തോളം കുപ്പി വ്യാജ ബിയർ കൂടി പിടിച്ചെടുത്തു.

പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്നാണ് ബിയർ എന്നെഴുതിയ ദ്രാവകം വിൽപ്പനക്കെത്തിച്ചതെന്നു വ്യക്തമായി. മാത്രമല്ല കണ്ണനല്ലൂരിലെ വ്യാജ ബിയർ മൊത്ത വിതരണ കേന്ദ്രത്തിനു ഭക്ഷ്യസുരക്ഷ ലൈസൻസില്ലെന്നും കണ്ടെത്തി. പിടിച്ചെടുത്ത വ്യാജ ബിയറിൽ ആൽക്കഹോളിന്റെ അംശമൊ മറ്റ് ലഹരി പദാർത്ഥമൊ കലർത്തിയിട്ടുണ്ടൊ എന്ന് കണ്ടെത്താൻ സാമ്പിൽ ശേഖരിച്ച് പരിശോധനക്കയച്ചു. ബിയറെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ലേബൽ ഒട്ടിച്ച് വിറ്റതിന് ഭക്ഷ്യ സുരക്ഷാ വിഭാഗം നടപടി സ്വീകരിക്കും. വ്യാജ ബിയർ പിടികൂടിയത് സംബന്ധിച്ച് കോടതിയിൽ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP