Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം: കല്യാണമണ്ഡപത്തിൽ എത്തിയ വധുവിന്റെ സാരിക്ക് 'ഭംഗി'യില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ; ബന്ധുക്കളുടെ നിർദ്ദേശപ്രകാരം വിവാഹത്തിൽ നിന്നും പിന്മാറി കല്യാണ ചെറുക്കൻ സ്ഥലം വിട്ടു; യുവാവിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്ത് പൊലീസ്

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം: കല്യാണമണ്ഡപത്തിൽ എത്തിയ വധുവിന്റെ സാരിക്ക് 'ഭംഗി'യില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ; ബന്ധുക്കളുടെ നിർദ്ദേശപ്രകാരം വിവാഹത്തിൽ നിന്നും പിന്മാറി കല്യാണ ചെറുക്കൻ സ്ഥലം വിട്ടു; യുവാവിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: പലപ്പോഴും വിവാഹങ്ങൾ മുടങ്ങിപോകാറുണ്ട്, ഒന്നുകിൽ വരന്റെ കുഴപ്പം കൊണ്ടോ വധുവിന്റെ കുഴപ്പം കൊണ്ടോ, ചിലപ്പോൾ സ്ത്രീധനത്തിന്റെ പേരിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാം കേൾക്കാറുണ്ട്. എന്നാൽ വധുവിന്റെ കല്യാണ സാരി ഭംഗിയില്ലാ എന്ന് പറഞ്ഞ് കല്യാണം മുടങ്ങുന്നത് കേട്ടിട്ടുണ്ടോ എന്നാൽ അത്തരത്തിലുള്ള സംഭവം നടന്നു. ബുധനാഴ്ച ബംഗളൂരു ഹസൻ ടൗണിലാണ് സംഭവം.

വധുവിന്റെ വിവാഹസാരിക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിൻവാങ്ങിയത്. ഹസൻ ടൗൺ സ്വദേശി ബിഎൻ രഘുകുമാറും കുടുംബവുമാണ് വിവാഹസാരിയുടെ പേരിൽ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത്. സംഭവത്തിൽ രഘുകുമാറിനെതിരെയും ബന്ധുക്കൾക്കെതിരെയും യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. രഘുകുമാറിനെതിരേ വഞ്ചനാകുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

രഘുകുമാറും യുവതിയും തമ്മിൽ ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താൻ നിശ്ചയിച്ചു. വിവാഹദിവസം ചടങ്ങുകൾ നടക്കാനിരിക്കെ വധുവിന്റെ വിവാഹസാരിക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് യുവതിയോട് സാരി മാറ്റുവാൻ വരന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. തുടർന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതോടെ രഘുകുമാർ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഒളിവിലായ രഘുകുമാറിനായുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP