Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൈസ്തവസഭകളുടെ സെമിത്തേരി അവകാശ തർക്കം: കോൺഗ്രസിന് എതിരെ നടക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചുള്ള പ്രചാരണം; യുഡിഎഫ് ഭരണകാലത്ത് ഒരുപള്ളിയും പിടിച്ചെടുത്തിട്ടില്ല; എൽഡിഎഫ് ഭരണത്തിൽ പിടിച്ചെടുത്തത് 36 പള്ളികളെന്നും ജോസഫ് വാഴയ്ക്കൻ

ക്രൈസ്തവസഭകളുടെ സെമിത്തേരി അവകാശ തർക്കം: കോൺഗ്രസിന് എതിരെ നടക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചുള്ള പ്രചാരണം; യുഡിഎഫ് ഭരണകാലത്ത് ഒരുപള്ളിയും പിടിച്ചെടുത്തിട്ടില്ല; എൽഡിഎഫ് ഭരണത്തിൽ പിടിച്ചെടുത്തത് 36 പള്ളികളെന്നും ജോസഫ് വാഴയ്ക്കൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ക്രൈസ്തവ സഭകളുടെ സെമിത്തേരി പ്രശ്‌നവുമായി ബന്ധപ്പെട്ട ബില്ലിനെച്ചൊല്ലി കോൺഗ്രസ്സിനെതിരെ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പ്രചാരണമെന്ന് കെപിസിസി വക്താന് ജോസഫ് വാഴയ്ക്കൻ. ഗവൺമെന്റും പ്രതിപക്ഷവും ബില്ലിനെ അനുകൂലിക്കുകയാണുണ്ടായത്.

കിഴക്കൻ മേഖലയിലാണ് ഇത്തരം പ്രചാരണം ശക്തമായിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലാണ് ചൂടുപിടിച്ച പ്രചാരണം. അനിൽ അക്കരെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത് പാർട്ടിയുടെ നിലപാടല്ല. നിയമസഭയിൽ അദ്ദേഹം ബില്ലിനെ എതിർത്തിട്ടില്ല. ഇത് നേരിട്ട് ബോദ്ധ്യപ്പെട്ട കാര്യമാണ്. യൂ ഡി എഫിന്റെ ഭരണ കാലത്ത് ഒരു പള്ളിയും പിടിച്ചു കൊടുത്തിട്ടില്ല. ഇത്തരം ആരോപണമുന്നയിക്കുന്നവർ തെളിവുമായി വരട്ടെ- ജോസഫ് വാഴയ്ക്കൻ നിലപാട് വ്യക്തമാക്കി.

സർക്കാർ ഇറക്കിയ ഓർഡിനൻസ് ബില്ലായി അവതരിപ്പിക്കുമ്പോൾ ചർച്ച ചെയ്യണമെങ്കിൽ നിരാകരണ പ്രമേയത്തിന് നോട്ടീസ് നൽകണം. എന്നാൽ നിരാകരണ പ്രമേയം എന്നത് തെറ്റിദ്ധരിക്കാൻ ഇടവരുമെന്നതിനാൽ പ്രതിപക്ഷം അതിന് മുതിർന്നില്ല.നിയമം വരുമ്പോൾ മുഴുവൻ ക്രിസ്ത്യൻ സഭകളും ഉൾകൊള്ളുമെന്നതിനാൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗത്തിൽ പരിമിതപ്പെടുത്തണമെന്ന അഭിപ്രായം ഇരുപക്ഷത്ത് നിന്നും ഉയർന്നിരുന്നു.നിയമം നടപ്പിലായാൽ മുഴുവൻ സഭകളുടെയും സെമിത്തേരി മേലുള്ള അവകാശം നഷ്ടമാകും. എന്നാൽ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രിയലക്ഷ്യം വച്ചുള്ള ആസുത്രിത നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

കോൺഗ്രസ് സമരത്തിന് ഒപ്പം ഉള്ളവരാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ റിലെ സമരത്തിൽ ബില്ലിനെ കുറിച്ച് സംസാരിച്ച വ്യക്തിയാണ് താനെന്നും യാക്കോബായ സഭ നടത്തുന്ന സമരങ്ങളിൽ ഒന്നിലും മാർകിസ്റ്റ് നേതാക്കൾ ആരും തന്നെ രംഗത്ത് വന്നിട്ടില്ലന്നും അദ്ദേഹം ചൂണ്ടികാട്ടി.കോതമംഗലത്തുൾപ്പെടെ കോൺഗ്രസിന്റെ നേത്വങ്ങളിലുള്ളവർ ഈ വിഷയത്തിലുള്ള സർക്കാർ നിലപാടിനെ അനുകൂലിക്കുന്നവരാണ്. ഇവിടെ മാർത്തോമ ചെറിയ പള്ളി വിഷയത്തിൽ നടന്നുവരുന്ന സമരത്തിന്റെ നേതൃനിരയിലും കോൺഗ്രസ്സ് നേതാകക്കളുണ്ട്.

രാഷ്ട്രീയ ലാഭത്തിന് വേണ്ടിയും ആളുകളെ ചെറുതാക്കി കാണിക്കുന്നതിനു മുള്ള രാഷ്ട്രീയ തന്ത്രമാണ് ഇപ്പോൾ എൽ ഡി എഫ് പയറ്റുന്നത്. ഇത് അംഗീകരിക്കാനാവില്ല. ദുഷ്പ്രചാരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് വസ്തതുതകൾ വ്യക്തമാക്കാൻ പാർട്ടി നിർബന്ധിതമായത്.
ശവസംസ്‌കാര ബില്ല് നിയമമായിട്ടില്ല. ഇനിയും നിയമസഭക്ക് മുന്നിൽ ചർച്ചക്ക് വരുമെന്നിരിക്കെ വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുകയാണ്.

യു.ഡി.എഫ് ഭരണ കാലത്ത് ഒരു പള്ളിയും പിടിച്ചു കൊടുത്തിട്ടില്ല എന്നാൽ 36 പള്ളികളാണ് ഈ സർക്കാർ പിടിച്ച് കൊടുത്തിരിക്കുന്നത്.പള്ളികൾ ഓർത്തഡോക്‌സ് പക്ഷത്തിനും സെമിത്തേരികൾ യാക്കോബായ വിശ്വാസികൾക്കുമെന്ന നിലപാടാണ് ഈ സർക്കാരിനുള്ളത്.തങ്ങൾ എന്നും വിശ്വാസികൾക്കൊപ്പമാണ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മഹല്ല് കമ്മറ്റികൾ സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ ഒന്നിൽ പോലും ഇടതുപക്ഷ നേതൃത്വം ഉണ്ടായിരുന്നില്ല.തന്ത്രപരമായി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വാഴയ്ക്കൻ ആരോപിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.പി.ബാബു, എ.ജി.ജോർജ്, എം.എസ്.എൽദോസ്, എബി എബ്രഹാം, അബു മൊയ്തീൻ, പി.കെ.ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP