Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിക്ക് അനുകൂലമായ സ്പന്ദനങ്ങൾ എല്ലാ ഭാഗത്തുനിന്നും തിരിച്ചറിയാനാകുന്നുണ്ട്: 'എന്റെ ആറാം ഇന്ദ്രിയം പറയുന്നു' വൻ വിജയം നേടി ബിജെപി അധികാരത്തിൽ വരും; പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി

ബിജെപിക്ക് അനുകൂലമായ സ്പന്ദനങ്ങൾ എല്ലാ ഭാഗത്തുനിന്നും തിരിച്ചറിയാനാകുന്നുണ്ട്: 'എന്റെ ആറാം ഇന്ദ്രിയം പറയുന്നു' വൻ വിജയം നേടി ബിജെപി അധികാരത്തിൽ വരും; പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് തന്റെ ആറാമിന്ദ്രിയം പറയുന്നതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. ഡൽഹിയിലെ ഒരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ഡൽഹിയിൽ ബിജെപി 50ൽ അധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തന്റെ നേതൃത്വത്തിൽ ബിജെപിയുടെ വിജയങ്ങൾ വരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭോജ്പുരി ഫിലിംസ്റ്റാറും ഗായകനുമാണ് മനോജ് തിവാരി.

ബിജെപി അനുകൂല തരംഗമുണ്ടാകുന്നതിന്റെ സൂചനകൾ തനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ടെന്ന് തിവാരി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തിവാരി പ്രതികരിച്ചില്ല. വോട്ടെടുപ്പ് ദിനത്തിൽ ബിജെപിക്ക് അനുകൂലമായ സ്പന്ദനങ്ങൾ എല്ലാ ഭാഗത്തുനിന്നും തിരിച്ചറിയാനാകുന്നുണ്ട്. ആറാം ഇന്ദ്രിയത്തിൽ വിശ്വസിക്കുകയാണെങ്കിൽ, ഇന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി സർക്കാർ ഉണ്ടാക്കുമെന്നാണ്, മനോജ് തിവാരി പറഞ്ഞു.

ബിജെപി ഇത്തവണ 50ൽ അധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും മനോജ് തിവാരി പറഞ്ഞു. വിജയം നേടിയാൽ ബിജെപിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. ബിജെപി 50ൽ അധികം സീറ്റുകളിൽ വിജയിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് പറഞ്ഞു. വികസനവും സുരക്ഷയുമാണ് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെന്നും ബിജെപിക്കായി വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടവരുമെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

2015 ലെ ഡൽഹി തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67 എണ്ണവും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയാണ് നേടിയിരുന്നത്. മൂന്ന് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. എന്നാൽ തുടർച്ചയായി ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസിന് ഒരു സീറ്റും നേടാനായില്ലെന്നതും ശ്രദ്ധേയമായിരുന്നു. അതേസമയം, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ലഭിച്ചു ബിജെപിക്കാണ്. ്അതേ സമയം തിരഞ്ഞെടുപ്പ് ഭാഗീകമായിരുന്നു. ചില മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞതായി കാണാൻ സാധിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP