Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിലും പ്രചാര വേലയിലും മുന്നിൽ നിന്നവരെ അവഗണിച്ചു; ജീവത്യാഗം ചെയ്തവർ പോലും അവഗണിക്കപ്പെട്ടു എന്ന് പരസ്യമായി പറഞ്ഞതോടെ സന്ന്യാസിമാരെ അനുനയിപ്പിക്കാൻ രംഗത്തെത്തിയത് അമിത് ഷായും

രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിലും പ്രചാര വേലയിലും മുന്നിൽ നിന്നവരെ അവഗണിച്ചു; ജീവത്യാഗം ചെയ്തവർ പോലും അവഗണിക്കപ്പെട്ടു എന്ന് പരസ്യമായി പറഞ്ഞതോടെ സന്ന്യാസിമാരെ അനുനയിപ്പിക്കാൻ രംഗത്തെത്തിയത് അമിത് ഷായും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യയിൽ ക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരിച്ചതിന് പിന്നാലെ ഹൈന്ദവ സംഘടനകൾക്കും സന്ന്യാസിമാർക്കും ഇടയിൽ അമർഷം ശക്തമാകുന്നു. രാമക്ഷേത്രത്തിന് വേണ്ടി കാലങ്ങളായി നിയമപോരാട്ടം നടത്തുകയും പ്രചാരണം സംഘടിപ്പിക്കുകയും ചെയ്തവരെ തഴഞ്ഞതായാണ് ഇവർ ആരോപിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് ജീവത്യാഗം ചെയ്തവർ അവഗണിക്കപ്പെട്ടു എന്നും ട്രസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ഉണ്ടെന്നും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽദാസ് വ്യക്തമാക്കിയിരുന്നു. രാമജന്മഭൂമി ന്യാസ് നേതൃത്വത്തെ അനുനയിപ്പിക്കാനായി യുപി മുഖ്യമന്ത്രി അയച്ച സംഘത്തെ പോലും ആദ്യഘട്ടത്തിൽ കാണാൻ ഇവർ തയ്യാറായില്ല.

രാമക്ഷേത്ര നിർമ്മാണത്തിനു വേണ്ടി ജീവത്യാഗം ചെയ്തവർ അവഗണിക്കപ്പെട്ടതായും ട്രസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ അസ്വസ്ഥതയുണ്ടെന്നും മഹന്ത് ഗോപാൽദാസ് പറഞ്ഞിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം എംഎൽഎ വേദ് പ്രകാശ് ഗുപ്ത, അയോധ്യ മേയർ ഋഷികേശ് ഉപാധ്യായ തുടങ്ങിയവരെ മഹന്ത് ഗോപാൽ ദാസിന്റെ ഓഫിസുള്ള മണി റാം ദാസ് ക്ഷേത്രത്തിലേക്കു പറഞ്ഞയച്ചത്. പക്ഷേ, ഇവർ അകത്തു കടക്കാൻ സന്യാസിമാർ അനുവദിച്ചില്ല. പിന്നീട് ആഭ്യന്തര മന്ത്രി അമിത്ഷായും യോഗി ആദിത്യനാഥും മഹന്ത് നൃത്യ ഗോപാൽ ദാസുമായി ചർച്ച ചെയ്ത ശേഷമാണ് ഒത്തുതീർപ്പുണ്ടായത്.

ട്രസ്ര്‌റിൽ തങ്ങൾക്ക് പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തിൽ ഗോപാൽദാസ് അയോധ്യയിലെ സന്യാസിമാരുടെ യോഗം വിളിക്കുകയും പത്രസമ്മേളനം നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഡൽഹിയിൽ നിന്നും ലക്‌നൗവിൽ നിന്നും അനുനയ ശ്രമവുമായി ഫോൺവിളികളെത്തിയത്. പിന്നാലെ സന്യാസിമാരുടെ യോഗവും പത്രസമ്മേളനവും റദ്ദാക്കി. ട്രസ്റ്റിൽ ഒഴിവുള്ള പൗരപ്രമുഖരുടെ സ്ഥാനത്തേക്ക് മഹന്ത് ഗോപാൽദാസിനെ പരിഗണിക്കുമെന്ന് ഉറപ്പു കിട്ടിയതായി മഠവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിനിടെ, രാമക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പേരു നിർദേശിച്ച മഹന്ത് പരമഹംസ് ദാസ്, ട്രസ്റ്റ് രൂപീകരണത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്.

അയോധ്യയിൽ രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് അവശേഷിക്കുന്ന ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങൾ തങ്ങൾക്കു നൽകണമെന്നാവശ്യപ്പെട്ട് ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചേക്കും. അഭിഭാഷകൻ രാജീവ് ധവാനുമായി ഇക്കാര്യം ചർച്ച ചെയ്തതായും കമ്മിറ്റി കൺവീനർ സഫര്യാബ് ജീലാനി പറഞ്ഞു. അവശിഷ്ടങ്ങൾക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്നു മുസ്‌ലിം വ്യക്തി നിയമ ബോർഡിലെ ബാബറി മസ്ജിദ് സെൽ ചെയർമാൻ എസ്‌ക്യുആർ ഇല്യാസും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP