Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ രണ്ട് ട്രെയിനുകളിൽ വൻ കവർച്ച; ഡയമണ്ട് ഉൾപ്പെടെ അറുപത് ലക്ഷത്തിലധികം രൂപയുടെ സ്വർണം കവർന്നു; ഏറ്റവും വലിയ കവർച്ച സംഭവിച്ചത് ചെന്നൈ സൂപ്പർഫാസ്റ്റിൽ; മലബാർ എക്സ്‌പ്രസിലെ മോഷണം വടകരയ്ക്കും തിരൂരിനും ഇടയിൽ; യാത്രക്കാർ ആശങ്കയിൽ

സംസ്ഥാനത്തെ രണ്ട് ട്രെയിനുകളിൽ വൻ കവർച്ച; ഡയമണ്ട് ഉൾപ്പെടെ അറുപത് ലക്ഷത്തിലധികം രൂപയുടെ സ്വർണം കവർന്നു; ഏറ്റവും വലിയ കവർച്ച സംഭവിച്ചത് ചെന്നൈ സൂപ്പർഫാസ്റ്റിൽ; മലബാർ എക്സ്‌പ്രസിലെ മോഷണം വടകരയ്ക്കും തിരൂരിനും ഇടയിൽ; യാത്രക്കാർ ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് ട്രെയിനുകളിലായി വൻ സ്വർണകവർച്ച. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലും മലബാർ എകസ?പ്രസിലുമാണ് കവർച്ച നടന്നത്. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിൽനിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടമായി. തിരുവനന്തപുരം-മംഗളൂരു മലബാർ എകസ്പ്രസിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത് കാഞ്ഞങ്ങാട് സ്വദേശിയായ 15 പവന്റെ സ്വർണമാണ്. അറുപത് ലക്ഷത്തിലധികം രൂപയുടെ സ്വർണം കവർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കവർച്ച ശ്രമത്തിൽ യാത്രക്കാർ ആശങ്കയിലായി.

ഏറ്റവും വലിയ കവർച്ച സംഭവിച്ചത് ചെന്നൈ സൂപ്പർഫാസ്റ്റിലാണ്. ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടയിലാണ് ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വർണവും ഡയമണ്ടും പണവും ഉൾപ്പടെ 15 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ കവർച്ച ചെയ്യപ്പെട്ടത്. എ.സി.കമ്പാർട്ട്‌മെന്റിലായിരുന്നു പൊന്നിമാരൻ സഞ്ചരിച്ചിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. ഇയാൾ റെയിൽവേ പൊലീസിൽ പരാതി നൽകി.

മലബാർ എക്‌സപ്രസിൽ കവർച്ചക്കിരയായത് കാഞ്ഞങ്ങാട് സ്വദേശികളാണ്. സിംഗപ്പൂരിൽ നിന്നും എത്തിയ ഇവർ അങ്കമാലിയിൽ വച്ചാണ് ട്രെയിനിൽ കയറിയത്. ഇവരുടെ ഒമ്പതര പവൻ വരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ പൊലീസ് ട്രെയിനിൽ കാഞ്ഞങ്ങാട് സ്വദേശികൾക്കൊപ്പം യാത്രചെയ്ത് മൊഴി എടുത്തു. ഇവരുടെ പരാതി കണ്ണൂർ സ്റ്റേഷനിലും സ്വീകരിച്ചിട്ടുണ്ട്. ഈ പരാതിയും പരാതിക്കാരുടെ മൊഴിയും കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തുടർന്ന് കോഴിക്കോട് കേസ് രജിസ്റ്റർ ചെയ്യും. ചെന്നൈ സ്വദേശിയുടെ കേസും കോഴിക്കോട് തന്നെയാകും രജിസ്റ്റർ ചെയ്യുക.

ചെന്നൈ സ്വദേശിയുടെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടത് തമിഴ്‌നാട് ഭാഗത്ത് വച്ചായിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ ഇവർ വിവരം അറിഞ്ഞത് ട്രെയിൽ കേരളത്തിൽ എത്തിയപ്പോഴാണ്. മലബാർ എക്സ്‌പ്രസിലെ മോഷണമാണ് വടകരയ്ക്കും തിരൂരിനും ഇടയിൽ നടന്നത്. കേരളത്തിൽ ഓടുന്ന രണ്ടുട്രെയിനുകളിൽ ഉണ്ടായ മോഷണം വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ചുവരുന്നുണ്ട്. പാലക്കാട് റെയിൽ ഡിവിഷന്റെ കീഴിലുള്ള റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് രണ്ടുകേസുകളും ഒന്നിച്ച് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP