Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രിൻസിപ്പാളിന്റെ മാനസിക പീഡനത്തിൽ വിറച്ച അദ്ധ്യാപിക തലകറങ്ങി വീണു മൂത്രമൊഴിച്ചെന്ന മറുനാടൻ വാർത്ത സമ്മതിച്ച് സ്‌കൂൾ മാനേജ്‌മെന്റിന്റെ റിപ്പോർട്ട്; ചിട്ടി നടത്തിപ്പ് ചോദ്യം ചെയ്തപ്പോഴായിരുന്നു അദ്ധ്യാപിക തലകറങ്ങി വീണതെന്നും വിശദീകരണം; ആലപ്പുഴ എസ് ഡി വി ഇ എം എച്ച് എസ് എസിനെതിരെ കൂടുതൽ അന്വേഷണം വരും; പ്രിൻസിപ്പൽ ഇന്ദു ദത്ത് നൽകിയ മറുപടി പുറത്താകുമ്പോൾ; വിഷയം ഗൗരവത്തോടെ എടുത്ത് പിണറായി സർക്കാരും

പ്രിൻസിപ്പാളിന്റെ മാനസിക പീഡനത്തിൽ വിറച്ച അദ്ധ്യാപിക തലകറങ്ങി വീണു മൂത്രമൊഴിച്ചെന്ന മറുനാടൻ വാർത്ത സമ്മതിച്ച് സ്‌കൂൾ മാനേജ്‌മെന്റിന്റെ റിപ്പോർട്ട്; ചിട്ടി നടത്തിപ്പ് ചോദ്യം ചെയ്തപ്പോഴായിരുന്നു അദ്ധ്യാപിക തലകറങ്ങി വീണതെന്നും വിശദീകരണം; ആലപ്പുഴ എസ് ഡി വി ഇ എം എച്ച് എസ് എസിനെതിരെ കൂടുതൽ അന്വേഷണം വരും; പ്രിൻസിപ്പൽ ഇന്ദു ദത്ത് നൽകിയ മറുപടി പുറത്താകുമ്പോൾ; വിഷയം ഗൗരവത്തോടെ എടുത്ത് പിണറായി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ എസ് ഡി വി ഇ എം എച്ച് എസ് എസിലെ പീഡനങ്ങൾ തുറന്നുകാട്ടി ഒരു സംഘം രക്ഷിതാക്കൾ അയച്ച ഊമക്കത്ത് മറുനാടൻ മലയാളിക്ക് ലഭിച്ചിരുന്നു. ഇത് മനുഷ്യാവകാശ ക്മീഷനും നൽകിയിരുന്നു. ആലപ്പുഴയിലെ പ്രശസ്തമായ സിബിഎസ്ഇ സ്‌കൂളിലെ പ്രിൻസിപ്പൽ ഇന്ദുദത്ത് ആണ് ഈ ക്രൂരതകളിൽ പ്രതിസ്ഥാനത്ത് വരുന്നത്. ഇന്ദു കൃഷ്ണന്റെ മാനസിക പീഡനത്തിൽ വിറച്ചുപോയ അദ്ധ്യാപിക ഇതേ പ്രിൻസിപ്പാളിന്റെ മുറിയിൽ തല കറങ്ങി വീണു മൂത്രമൊഴിച്ചു പോയത് അടക്കമുള്ള ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഊമക്കത്തിൽ പറയുന്നത്. 2009-ൽ സ്‌കൂളിലെ ചീഫ് കോ-ഓർഡിനേറ്ററുടെ പീഡനം സഹിക്കവയ്യാതെ സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് മുതൽ സ്‌കൂൾ വിവാദങ്ങളുടെയും പരാതികളുടെ കേന്ദ്രബിന്ദുവാണ്. മറുനാടൻ വാർത്ത നൽകിയപ്പോൾ പൊലീസിനെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഊമക്കത്തിലെ പരാതികൾ ഗൗരവത്തോടെ എടുത്ത് മനുഷ്യാവകാശ കമ്മീഷൻ നടപടി തുടങ്ങി.

മറുനാടന് ലഭിച്ച ഊമകത്തിന് സമാനമായ പരാതി മനുഷ്യാവകാശ കമ്മീഷനും ലഭിച്ചിരുന്നു. സിബിഎസ് ഇ സ്‌കൂൾ ആയതു കൊണ്ട് അവരും അന്വേഷണം നടത്തി. ആരോപണങ്ങളിൽ സ്‌കൂൾ നൽകിയ വിശദീകരണത്തിലാണ് മൂത്രം ഒഴിക്കുന്ന തരത്തിൽ അദ്ധ്യാപികയെ പീഡിപ്പിച്ചത് വ്യക്തമാകുന്നത്. സ്‌കൂളിൽ അനധികൃതമായി ചിട്ടി നടത്തിയെന്നും ഇതിന്റെ വിശദാംശങ്ങൾ കുട്ടിയുടെ മാർക്ക് ബുക്കിൽ എഴുതുകയുമാണ് അദ്ധ്യാപിക ചെയ്തത്. ഇത് പ്രിൻസിപ്പൽ കയ്യോടി പടികൂടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ ടിച്ചർ ബോധം കെട്ടു വീണുവെന്നാണ് വിശദീകരണം.

ഏതു ക്ലാസുകാരൻ ആയാലും വിദ്യാർത്ഥികൾക്ക് കഠിന ശിക്ഷയാണ്. പ്രിൻസിപ്പാളിന്റെ പീഡനം സഹിക്കവയ്യാതെ ഇവിടെ ടീച്ചർ ആയിരുന്ന ഒരു മജിസ്‌ട്രേറ്റിന്റെ ഭാര്യ രാജിവെച്ചുപോയി. പ്രസവം കഴിഞ്ഞുവരുന്ന ടീച്ചേഴ്സിനു വരെ ലീവ് നൽകില്ല. മൂന്നാം ക്ലാസിലെ വിദ്യാർത്ഥിയെ ശിക്ഷ എന്ന പേരിൽ സ്പോർട്സ് സമയത്ത് ലൈബ്രറിയിൽ കൊണ്ടിരുത്തും. ഇങ്ങിനെ പ്രിൻസിപ്പൽ ഇന്ദു ദത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടത്തുന്ന കൊടുംക്രൂരതകളുടെ സാക്ഷ്യപത്രമാവുകയാണ് സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കൾ മറുനാടന് നൽകിയ ഊമക്കത്തിന്റെ ഉള്ളടക്കം. പ്രിൻസിപ്പാളിന്റെ കൊടുംക്രൂരതകളൂം സ്‌കൂളിലെ സംഭവവികാസങ്ങളും അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഊമക്കത്തിലെ ആവശ്യം. ഈ കത്ത് മറുനാടൻ സൃഷ്ടിച്ചതാണെന്നായിരുന്നു സ്‌കൂൾ അധികൃതർ പ്രചരിപ്പിച്ചത്. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയായിരുന്നു ഇതെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലോടെ വ്യക്തമാകുന്നത്. സിബിഎസ്ഇയും സംഭവം ഗൗരവത്തോടെ എടുത്തിട്ടുണ്ട്.

പ്രളയകാലത്ത് കേരളത്തിൽ പരീക്ഷകൾ നടത്തരുത് എന്ന് സർക്കാർ ഉത്തരവ് വന്നപ്പോൾ ഈ സ്‌കൂളിൽ പരീക്ഷ നടത്തി. വിദ്യാർത്ഥികൾ ഇ മെയിൽ മുഖനെ പരാതി നല്കിയപ്പോ പ്രിൻസിപ്പൽ ചോദ്യപേപ്പർ തിരികെ വാങ്ങി. തുടർന്ന് പ്രശ്നത്തിൽ നിന്നും തലയൂരാൻ സ്‌കൂൾ ലീഡർ അടക്കമുള്ളവരെക്കൊണ്ടു പരീക്ഷ നടത്തിയില്ല എന്ന് പറഞ്ഞു ഇ മെയിൽ ചെയ്യിപ്പിച്ചതും വിവാദമായിരുന്നു. ഇത് ഗൗരവത്തോടെ സംസ്ഥാന സർക്കാരും എടുത്തിട്ടുണ്ട്. പ്രിൻസിപ്പൽ ഇന്ദു ദത്തും ചീഫ് കോ-ഓർഡിനേറ്ററും കൂടി വിരട്ടിയപ്പോഴായിരുന്നു അദ്ധ്യാപിക പ്രിൻസിപ്പലിന്റെ മുറിയിൽ തലകറങ്ങി വീണ് മൂത്രമൊഴിച്ചത്. ഈ അദ്ധ്യാപിക പൊലീസിൽ പരാതി നൽകിയപ്പോൾ ഇതേ പ്രിൻസിപ്പൽ അദ്ധ്യാപികയെ വശത്താക്കി കേസ് ഇല്ലാതാക്കുകയും ചെയ്തിരുന്നു. അന്നത്തെ മാനേജർ ആർ.കൃഷ്ണൻ എല്ലാത്തിനും കുടെ നിന്നു.

രക്ഷിതാക്കളുടെ കത്തിലെ മറ്റ് ആരോപണങ്ങൾ പ്രിൻസിപ്പൽ വിശദീകരണത്തിൽ തള്ളി പറയുന്നുണ്ട്. കുട്ടിയുടെ ആത്മഹത്യയിൽ അടക്കം പങ്കില്ലെന്നാണ് വിശദീകരണം. ഇന്ദുദത്ത് കാരണം ഒരു പാട് അദ്ധ്യാപികമാർ രാജിവെച്ചുപോയി. മാനസിക പീഡനത്തിൽ മനം മടുത്താണ് മജിസ്‌ട്രേറ്റിന്റെ ഭാര്യ രാജിവെച്ചു പോയത്. മജിസ്‌ട്രേറ്റിന്റെ ഭാര്യയ്ക്ക് പോലും രക്ഷയില്ലാ എന്ന് പറയുമ്പോൾ സ്‌കൂളിലെ പീഡനം എത്രമാത്രമെന്നാണ് രക്ഷിതാക്കളുടേതായി വന്ന ഉമകത്തിൽ ചോദിച്ചിരുന്നത്. ഈ പരാതിയെ ഗൗരവത്തോടെ തന്നെ പിണറായി സർക്കാരും എടുത്തിട്ടുണ്ട്. സിബിഎസ് ഇ സ്‌കൂൾ ആയതിനാൽ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് സാങ്കേതിക തടസ്സങ്ങളുണ്ട്. എന്നാലും കൃത്യമായ ഇടപെടൽ നടത്താനാണ് നീക്കം. കേന്ദ്രത്തിന്റെ ശ്രദ്ധയിൽ ഈ വിഷയങ്ങൾ കൊണ്ടു വരും.

സ്‌കൂളിനെതിരെ ഉയർന്ന പരാതികൾ ചുവടെ

ഏതു ക്ലാസുകാരൻ ആയാലും വിദ്യാർത്ഥികൾക്ക് കഠിന ശിക്ഷയാണ്. പ്രിൻസിപ്പാളിന്റെ പീഡനം സഹിക്കവയ്യാതെ ഇവിടെ ടീച്ചർ ആയിരുന്ന ഒരു മജിസ്‌ട്രേറ്റിന്റെ ഭാര്യ രാജിവെച്ചുപോയി. പ്രസവം കഴിഞ്ഞുവരുന്ന ടീച്ചേഴ്സിനു വരെ ലീവ് നൽകില്ല. മൂന്നാം ക്ലാസിലെ വിദ്യാർത്ഥിയെ ശിക്ഷ എന്ന പേരിൽ സ്പോർട്സ് സമയത്ത് ലൈബ്രറിയിൽ കൊണ്ടിരുത്തും. ഇങ്ങിനെ പ്രിൻസിപ്പൽ ഇന്ദു ദത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടത്തുന്ന കൊടുംക്രൂരതകളുടെ സാക്ഷ്യപത്രമാവുകയാണ് സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഊമക്കത്തിന്റെ ഉള്ളടക്കം.

കുട്ടികളിൽ നിന്നും ഈടാക്കുന്നത് അന്യായ ഫീസാണ്. അമിതമായ ഡോണേഷനും ഈടാക്കുന്നുണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരു പരിഗണനയും നൽകുന്നില്ല. ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി കലക്ടറുടെ ഉത്തരവ് വന്നാലും ഈ സ്‌കൂൾ പ്രവർത്തിക്കും. അധികാരികൾ ഇടപെട്ടു പിന്നെ സ്‌കൂൾ അടപ്പിക്കും. പ്രളയകാലത്ത് കേരളത്തിൽ പരീക്ഷകൾ നടത്തരുത് എന്ന് സർക്കാർ ഉത്തരവ് വന്നപ്പോൾ ഈ സ്‌കൂളിൽ പരീക്ഷ നടത്തി. വിദ്യാർത്ഥികൾ ഇ മെയിൽ മുഖനെ പരാതി നല്കിയപ്പോ പ്രിൻസിപ്പൽ ചോദ്യപേപ്പർ തിരികെ വാങ്ങി. തുടർന്ന് പ്രശ്നത്തിൽ നിന്നും തലയൂരാൻ സ്‌കൂൾ ലീഡർ അടക്കമുള്ളവരെക്കൊണ്ടു പരീക്ഷ നടത്തിയില്ല എന്ന് പറഞ്ഞു ഇ മെയിൽ ചെയ്യിപ്പിച്ചു.

പ്രസവം കഴിഞ്ഞു വന്നാൽ ടീച്ചർമാർക്ക് ലീവ് അനുവദിക്കില്ല. കുട്ടിക്ക് പാല് പോലും നൽകാതെ ജോലി ചെയ്യേണ്ട അവസ്ഥ കേരളത്തിൽ ഒരു ടീച്ചർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് എസ്ഡിവിഇഎംഎച്ച്എസ്എസിലെ അദ്ധ്യാപികമാർക്ക് മാത്രമാവും. എൽപി വിഭാഗം ടീച്ചറിനെ പ്രിൻസിപ്പൽ വിരട്ടി. അദ്ധ്യാപികയ്ക്ക് വിഷാദ രോഗം വന്നതിനെ തുടർന്ന് ചികിത്സ തേടേണ്ടി വന്നു. ഇന്ദുദത്ത് കാരണം ഒരു പാട് അദ്ധ്യാപികമാർ രാജിവെച്ചുപോയി. മാനസിക പീഡനത്തിൽ മനം മടുത്താണ് മജിസ്‌ട്രേറ്റിന്റെ ഭാര്യ രാജിവെച്ചു പോയത്. മജിസ്‌ട്രേറ്റിന്റെ ഭാര്യയ്ക്ക് പോലും രക്ഷയില്ലാ എന്ന് പറയുമ്പോൾ സ്‌കൂളിലെ പീഡനം എത്രമാത്രമെന്നാണ് ഊമക്കത്ത് ചോദിക്കുന്നത്. ടീച്ചേഴ്‌സിനെ കുട്ടികളുടെയും ടീച്ചേഴ്‌സിന്റെയും മുന്നിൽ പരമാവധി ഇൻസൾട്ടു ചെയ്യും. ഏതു ടീച്ചർക്ക് എപ്പോൾ വേണമെങ്കിലും ജോലി നഷ്ടമാകാം എന്ന അവസ്ഥയാണ്.

പ്ലസ് ടുവിന്റെ ടീച്ചർ അടുത്ത ക്ലാസ് എടുക്കുന്നത് രണ്ടാം ക്ളാസിലാവും. പ്രൈമറി വിഭാഗത്തിൽ പഠിപ്പിക്കേണ്ടത് ടിടിസി കഴിഞ്ഞ ടീച്ചറാണ്. ഒരു നിയമവും സ്‌കൂളിന് ബാധകമല്ല. ഏതെങ്കിലും ടീച്ചർ എതിർത്താൽ അപ്പോൾ ജോലി തെറിക്കും. പിന്നീട് വരുന്നത് പ്രിൻസിപ്പലിന്റെ ഏറാന്മൂളികളാകും. ജൂനിയർ ടീച്ചർമാർ സീനിയർ ടീച്ചർമാരോട് സംസാരിച്ചാലും പ്രിൻസിപ്പൽ ഇടയും. ഈ കാര്യത്തിലുള്ള തിട്ടൂരം പ്രിൻസിപ്പൽ ആദ്യം തന്നെ നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ വിഡ്ഢിത്തം പറഞ്ഞാലും സോഷ്യൽ മീഡിയാ ഗ്രൂപ്പിൽ പ്രിൻസിപ്പലിനെ സപ്പോർട്ട് ചെയ്യണം. അല്ലാത്തവർ പിറ്റേന്ന് വിവരമറിയും. ഒന്നും പ്രതികരിക്കാതെ പോകുന്നവരും അടുത്ത ദിവസങ്ങളിൽ നടപടിക്ക് ഇരയാകും. കുട്ടികളുടെ ഭാഗത്ത് തെറ്റ് വന്നതായി പ്രിൻസിപ്പലിന് തോന്നിയാൽ ശിക്ഷ കടുക്കും. അത് പ്രൈമറി വിദ്യാർത്ഥിയോ അല്ലെങ്കിൽ ഹൈസ്‌കൂൾ വിദ്യാര്ഥിയോ എന്ന വ്യത്യാസവുമൊന്നുമില്ല. ശിക്ഷ ഒരേപോലെയാകും. ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ മനസും പ്രൈമറി വിദ്യാർത്ഥിയുടെ മനസും ഒരുപോലെയാണോ എന്നൊന്നും ഇന്ദു ദത്തിനോട് ചോദിക്കരുത്. നാളെ ആ വിദ്യാർത്ഥിയും വിദ്യാർത്ഥിയെ പിന്തുണയ്ക്കുന്ന അദ്ധ്യാപകനും സ്‌കൂളിൽ കാണില്ല. കുട്ടികളോട് തെറ്റ് ചെയ്തിട്ടില്ല എന്ന് എഴുതി വാങ്ങും.

കുട്ടികൾ പിന്നീട് എന്തെങ്കിലും ചെയ്താൽ രക്ഷിതാക്കൾക്ക് ഈ കുറ്റസമ്മതം കാണിച്ചുകൊടുക്കും. കുട്ടികൾ തെറ്റ് ചെയ്തില്ല എന്ന് രക്ഷിതാവ് പോലും വിശ്വസിക്കില്ല. ഇതുമാതിരി പ്രവർത്തികളാണ് സ്‌കൂളിൽ പ്രിൻസിപ്പൽ ചെയ്തുവയ്ക്കുന്നത്. തീരെ ചെറിയ കുട്ടികളെ പോലും മാനസികമായി അങ്ങേയറ്റം പീഡിപ്പിക്കും. പുറത്തു നിർത്തുന്ന കുട്ടികൾക്ക് സസ്‌പെൻഷൻ ആണെന്നാണ് കുട്ടികൾ പറയുന്നത്. നാലു ദിവസം വരെ ഇങ്ങിനെ സസ്‌പെൻഷൻ എന്ന പേരിൽ ക്ലാസിനു പുറത്ത് നിർത്താറുണ്ട്. ഇതേ രീതിയിലാണ്കൊച്ചുകുട്ടികളെ സ്പോർട്സ് സമയത്ത് ശിക്ഷ എന്ന രീതിയിൽ ലൈബ്രറിയിൽ ഇരുത്തുന്നതും. ഇങ്ങിനെ ഇരുത്തുമ്പോൾ ഒരു പ്രശ്നം കൂടിയുണ്ട്. മറ്റു കുട്ടികൾ ഓടുന്നതും ചാടുന്നതും ഈ പ്രൈമറി വിദ്യാർത്ഥിയെ കാണിച്ചും കൊടുക്കും. ശക്തമായ മാനസിക പീഡനങ്ങൾക്കാണ് എസ്ഡിവിഇഎംഎച്ച്എസ്എസിലെ കുട്ടികൾ ഇരയാക്കുന്നത് എന്ന് ഊമക്കത്ത് വിരൽചൂണ്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP